പുറത്തേയ്ക്ക് പോകുവാൻ നിൽക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. ചെമ്പൻ നിറമുള്ള ആ നായ സുഹൃത്തുക്കളോട് എന്തോ ആശയ വിനിമയത്തിലാണ്, ബാക്കിയുള്ള മൂവരും ബഹുമാനം കാരണം അദ്ദേഹത്തെ നോക്കി എഴുന്നേറ്റ് നിൽക്കുന്നു . നല്ല തണുത്ത കാറ്റ് വീശി മഴ വരവറിയിച്ചിട്ടും അവരുടെ ചർച്ച അവസാനിക്കുന്ന ലക്ഷണം കണ്ടില്ല. ഇടയ്ക്ക് ഒരു കറുമ്പൻ എന്നെ തുറിച്ചു നോക്കി, എന്തോ അപകടം മണത്തതു പോലെ അവൻ പുറകോട്ട് നടന്നു. എങ്കിലും ടീം ലീഡർക്കും ബാക്കിയുള്ളവർക്കും യാതൊരു കുലുക്കവുമില്ലായിരുന്നു. പെട്ടന്ന് തന്നെ കഥയിലെ കറുമ്പൻ വേറെ രണ്ടു പേരെയും കൂട്ടി യോഗം കൂടുവാൻ എന്നവണ്ണം തിരിച്ചു വരുന്നു, ഒരുപക്ഷെ ആളെ കൂട്ടി പേടിപ്പിക്കാനുള്ള ഉദ്ദേശം ആയിരിക്കും !! ഇനിയും വെച്ച് താമസിപ്പിച്ചിട്ടു കാര്യമില്ല, കയ്യിൽ കിട്ടിയ മുഴുത്ത കല്ലിനു ഒരു ഏറു കൊടുത്തു. ആർക്കും കൊള്ളാതെ അത് യോഗസ്ഥലത്തിന്റെ നടുക്ക് പതിച്ചതും എല്ലാ സുഹൃത്തുക്കളും കൂടി മറ്റെവിടെക്കോ പാഞ്ഞു. ഒരുപക്ഷെ മറ്റൊരു ചർച്ചയ്ക്ക് ആയിരിക്കാം…..
🤩
LikeLiked by 1 person
😍
LikeLike
പുതിയ ആശയങ്ങൾ ഒന്നുവയിച്ചപ്പോൾ ബാക്കിയുള്ളതും എന്നു തന്നെ വായിച്ചു തീർക്കാം എന്നു തീരുമാനിച്ചു
LikeLiked by 1 person
🤝😍
LikeLike
നിന്റെ എല്ലാ കുത്തിക്കുറിക്കലുകളും ഓരോ ചർച്ചാവിഷയങ്ങൾ ആയിരിക്കുമല്ലോ….. !
വൈകിയതിൽ ക്ഷമ ചോദിക്കുന്നു… 💖
LikeLiked by 1 person
😍💓
LikeLike