Design a site like this with WordPress.com
Get started

കൊല_പാതകം

വളരെ ഭംഗിയുള്ള ആഴമുള്ള ഒരു മുറിവുണ്ടാക്കി. ഒന്ന് പിടച്ചത് പോലുമില്ല!!! നാളുകളായി മനസ്സിൽ വല്ലാത്തൊരു ആഗ്രഹം പൊട്ടിമുളച്ചിരുന്നു, മറ്റുള്ള മനുഷ്യ ജീവികളെ പോലെ കാറും വീടും വസ്ത്രങ്ങളും ബന്ധങ്ങളുമൊന്നുമല്ല. വളരെ ഭംഗിയായി വൃത്തിയായി ആരെയെങ്കിലും കഴുത്തറുത്ത് കൊല്ലണം!!! ആഴമുള്ള ആ മുറിവിൽ നിന്നും കുത്തിയൊലിക്കുന്ന ചോരയിൽ നോക്കി അൽപനേരം നിൽക്കണം, ജീവൻ പോകുന്നവരെ തിളക്കമുള്ള കണ്ണുകളിൽ നോക്കി പുഞ്ചിരിക്കണം. ആഗ്രഹം പലപ്പോഴായി സുഹൃത്തുക്കളെ അറിയിച്ചു, ഏറ്റവും പ്രിയപ്പെട്ട കാമുകിയെയും. എന്തിനധികം പറയാൻ എല്ലാവരും ഒരുമിച്ചു പ്രാർത്ഥിക്കുന്നതിനിടയിൽ കുടുംബത്തിലുംContinue reading “കൊല_പാതകം”

ദൈവത്തിന്റെ ആലോചന

സമയം ശരിയല്ല…. വലിയൊരു പുകച്ചുരുൾ മാത്രം വ്യക്തമാണ്, സംഭവം മറ്റൊന്നുമല്ല അതിരാവിലെ തന്നെ അൽപ്പം കട്ടനും മോന്തിക്കൊണ്ട് ദൈവങ്ങൾ വട്ടമേശ സമ്മേളനം കൂടുകയാണ്. കൂട്ടത്തിൽ ഒന്നുരണ്ടുപേർ ദിവ്യ ബീഡിയും വലിക്കുന്നുണ്ട്. എങ്ങനെയെങ്കിലും ഭൂമിയെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തണം!!! ഇതാണ് ചർച്ചയിലെ പ്രധാന വിഷയവും പ്രശ്നവും, കാരണം ദൈവങ്ങളും ചെകുത്താന്മാരും മാത്രമായാൽ ശരിയാകില്ല എന്നൊരു തോന്നൽ അവർക്ക് തോന്നി തുടങ്ങിയിരുന്നു. കടുത്ത ശാപം പേടിച്ചു മഴയും വെയിലും കാറ്റുമൊക്കെ വളരെ വിനയത്തോടെ ചർച്ചയിൽ നിന്നും വിട്ടുനിന്നിരുന്നു. ഒരുപാട് മരങ്ങളുംContinue reading “ദൈവത്തിന്റെ ആലോചന”