യുദ്ധം

കുറെയെണ്ണം ചത്തുപോയി, കൂട്ടത്തിൽ കട്ടയ്ക്ക് നിന്നവരൊക്കെ ആദ്യം തന്നെ ജീവനും കൊണ്ടോടി. വെറുതെ വഴിയേ പോയവന്റെ കയ്യിൽ നിന്നും അടി ഇരന്നു വാങ്ങിയ അവസ്ഥയായി. കയ്യിൽ എന്തൊക്കെയോ സാധനങ്ങളുമായി നടന്നു പോകുകയായിരുന്നു അവരെല്ലാം. പെട്ടന്ന് എതിരെ വന്ന കുറച്ചു കക്ഷികൾ കയ്യിലിരുന്ന അമൂല്യമായ വസ്തുവിന് വേണ്ടിയൊരു വൻ പിടിവലി നടന്നു. ഇതൊക്കെ കണ്ട് ഞാൻ അതിശയപ്പെട്ടുപോയി. സിനിമയിലായിരുന്നേൽ പിന്നേം വിശ്വസിക്കാം. അല്ലേൽ അവിടെ എന്തെങ്കിലും ബഹളമോ മറ്റോ ഉണ്ടാകണമല്ലോ എങ്കിലല്ലേ അതൊന്ന് ഉൾക്കൊള്ളാൻ കഴിയൂ !!!സാധനങ്ങളുമായി പോയവരുടെContinue reading “യുദ്ധം”

കൊടും_ധീരൻ

അവനങ്ങനെ വാലുമാട്ടി ഏറ്റവും മുൻപിൽ അഹങ്കാരത്തോടെ ഇരുന്നു. നല്ല മഴക്കാറുണ്ട്, കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളായി വല്ലാത്ത മഴയാണ്. നല്ല തണുത്ത കാറ്റ് വീശിത്തുടങ്ങി. ഒന്ന് പുറത്തിറങ്ങിയാൽ കൊള്ളാമെന്നു തോന്നി . അകത്തു തന്നെ ചടഞ്ഞു കൂടി ഒരേ ഇരുപ്പല്ലേ ആകെ മടുത്തു, തൊട്ടു മുൻപിലുള്ള കുളത്തിൽ അത്ഭുതത്തോടെയാണ് നോക്കിയത് കാരണം അവിടുത്തെ പ്രധാന താമസക്കാരനായ ആന തവളയെ കാണാനില്ല. അതുമാത്രമല്ല അതിനുള്ളിൽ കിടന്ന് കുത്തി മറിഞ്ഞിരുന്ന ഗപ്പി കുഞ്ഞുങ്ങളും അപ്രത്യക്ഷമായിരിക്കുന്നു !!!! ഇനി തവളയും മീനുകളുംContinue reading “കൊടും_ധീരൻ”

അവസാനം

“അയ്യോ കൊല്ലരുതേ…” മനസ്സിനെ വല്ലാതെ വിഷമത്തിലാഴ്ത്തുന്ന ഈ നിലവിളിയ്ക്ക് പിന്നിലൊരു സംഭവമുണ്ട് !!! ദയവു ചെയ്തു മനസ്സിന് കട്ടിയില്ലാത്ത കുഞ്ഞ് പുള്ളേരും ഗർഭിണികളും ഇത് വായിക്കരുത്, നിയമപ്രകാരമുള്ള ഒരു മുന്നറിയിപ്പാണ് !! വളരെ ശാന്തമായ ഒരു ദിവസമായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് വരുന്ന ഫാനിന്റെ കാറ്റിൽ മതിമറന്ന് ഇരിക്കുമ്പോഴാണ് അകലെ വല്ലാത്ത ബഹളം അവരുടെ ശ്രദ്ധയിൽ പെട്ടത്. അകലെ സുഹൃത്തുക്കളുടെ നിലവിളിയും, ജീവനും കയ്യിലെന്തിയുള്ള ഓട്ടവും മനസ്സിനെ മരവിപ്പിച്ചു കളയുന്ന ഒന്നായിരുന്നു. തലമൂത്ത കാരണവർ ഇതൊക്കെ കണ്ടുകൊണ്ട് സ്തംഭിച്ചുContinue reading “അവസാനം”

ട്രാൻസ്ജെൻഡർ

തലയ്ക്കകത്ത് ആൾതാമസമില്ലെന്ന് കേൾക്കേണ്ടിവന്ന ഒരുപാട് പേരുണ്ടാകുമല്ലോ !! ഞാൻ അക്കൂട്ടത്തിൽ ഇല്ല, എന്താണെന്നല്ലേ?? എന്റെ തലയ്ക്കുള്ളിൽ ഒരു പറ്റം ശിൽപ്പികൾ താമസിക്കുന്നുണ്ട്. അതിശയം തോന്നേണ്ട അവർ വര്ഷങ്ങളായി എന്റെ തലയ്ക്കുള്ളിൽ താമസമാണ്. ഇടയ്ക്ക് ചില ദിവസങ്ങളിൽ ഉളിയും ചുറ്റികയുമൊക്കെയെയായി തലയ്ക്കുള്ളിൽ വല്ലാത്ത പണിയിലായിരിക്കും പഹയന്മാർ !!! നിർത്താൻ പറഞ്ഞാലും കേൾക്കില്ല, ഇനി കണ്ണു നിറഞ്ഞു തുളുമ്പിയാലും അവർക്ക് യാതൊരു പ്രശ്നവുമില്ല. ഇന്നലെ അവരുടെ പണി എന്തായാലും അപാരമായിരുന്നു. അല്ലയോ പ്രിയപ്പെട്ട മൈ@*#%ഗ്രെയ്ൻ മക്കളെ നിങ്ങളുടെ ഈ സേവനംContinue reading “ട്രാൻസ്ജെൻഡർ”

തലയാട്ട്

ഇന്നത്തെ ദിവസം ഒരിക്കലും മറക്കാനാവാത്ത ഒന്നായിരുന്നു !!! രാവിലെ അത്യാവശ്യം വലിയൊരു ലിസ്റ്റുമായി കടയിലേയ്ക്ക് ഇറങ്ങിയതാണ് . മനുഷ്യരുള്ള സ്ഥലമാണോ ഇതെന്ന് അതിശയപ്പെട്ടു പോയി, വഴിയിലെങ്ങും ഒരാളെ പോലും കാണാനില്ല !! വളരെ ശാന്തമായ അന്തരീക്ഷം. കുറച്ചു മുൻപിലേക്ക് ചെന്നപ്പോഴാണ് അവിടെ കുറച്ചധികം പട്ടികൾ കൂട്ടത്തോടെ നിൽപ്പാണ്. ഒരെണ്ണം കിടക്കുന്നുണ്ട് നല്ല തടിച്ചുരുണ്ട വെളുത്ത പട്ടി, അതെ അവനായിരിക്കും ഇവറ്റകളുടെ നേതാവ് !! എന്റെ മുൻപേ ചിന്നം വിളിച്ചു ചീറി പാഞ്ഞു കയറിയ ഹതഭാഗ്യനായ ഫ്രീക്കൻ അവരുടെContinue reading “തലയാട്ട്”

Create your website with WordPress.com
Get started