സമയം

മഴക്കാറ് കാരണം വഴിയിൽ ആകെ ഇരുട്ട് നിറഞ്ഞിറന്നു. ഒരുപാട് മുഖങ്ങൾ, അവർക്കെല്ലാം പല പല ആവശ്യങ്ങൾ . സ്വന്തം ആവശ്യങ്ങളും തിരക്കുകളും പേറി സമയത്തെ ചേർത്ത് പിടിച്ചുകൊണ്ടുള്ള അവരുടെ നെട്ടോട്ടമാണ് വഴിയിൽ. മറ്റു ചിലരാകട്ടെ വഴിയോരത്തെ കടയുടെ മുൻപിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും വിവിധ കാര്യങ്ങളിൽ മുഴുകിയിരുന്നു. എങ്കിലും ഇതൊന്നും നോക്കാതെ കടയിലെ തിളക്കം കൂടിയ കവറുകൾ കണ്ടു രസിക്കുന്ന കുഞ്ഞു രണ്ടു കണ്ണുകൾ, അമ്മയുടെ കയ്യിൽ ചെറിയ ചിരിയോടെ ഇരുന്ന അവൾക്ക് ഈ സമയത്തെ പറ്റിയോ, തിരക്കിനെ പറ്റിയോ യാതൊരു അറിവും ഇല്ല. അതുകൊണ്ട് തന്നെയാവണം ഇങ്ങനെ മനസ്സറിഞ്ഞു ചിരിക്കുവാനാകുന്നത്. ആ കടയിൽ നിന്നും തിരിച്ചു പോരുന്നത് വരെ ആ ചിരി മുഖത്തുണ്ടായിരുന്നു !! ചിരിയുടെ കൂടെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, ഒരുപക്ഷെ കടയിൽ ഇരുന്ന തിളക്കമുള്ള കവറുകളോട് ആയിരുന്നിരിക്കണം ആ കുശലം പറച്ചിൽ… സമയത്തെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമില്ലാത്ത ആ കൊച്ചു മനസ്സിനോടും, തിളക്കമുള്ള കണ്ണിനോടും ചെറു പുഞ്ചിരിയോടും വല്ലാത്തൊരു അടുപ്പം തോന്നി.പുറത്ത് മഴ ചാറ്റി തുടങ്ങി, തിരികെ പോരുമ്പോൾ ചിന്തയിലുടനീളം ആ കൊച്ചു മുഖവും, പിടി തരാതെ കുതിച്ചു പായുന്ന സമയവും ആയിരുന്നു.

Published by KR

ഒരു സാധാരണക്കാരൻ... 😊

8 thoughts on “സമയം

Leave a comment

Design a site like this with WordPress.com
Get started