Design a site like this with WordPress.com
Get started

വോട്ട്!!

“അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം…” കേട്ടു കേട്ട് വല്ലാത്ത താല്പര്യം വന്നു മനസ്സിൽ തട്ടി നിൽക്കുന്ന നല്ലൊരു പാട്ട്, ആദ്യ ശബ്ദ കോലാഹലങ്ങൾ എല്ലാം അതുപോലെ തന്നെ. എന്നാൽ അൽപ്പം കഴിഞ്ഞപ്പോൾ സംഗതി വഷളായി തുടങ്ങി പാട്ടിന്റെ സ്വഭാവം തന്നെ മാറി… അതിന്റെ വരികൾക്കിടയിൽ വികസന നായകനെന്നും, വികസന സിംഹമെന്നും മാറ്റമെന്നും പാട്ടിന്റെ ചുവട്ടിൽ പോലും ചേർക്കാൻ കൊള്ളാത്തൊരു പേരും പിന്നെ വോട്ടു ചെയ്യുവാനുള്ള ചിഹ്നവും. ഇതെന്ത് മൈരെന്നു കരുതി വായും പൊളിച്ചു നിന്നപ്പോൾContinue reading “വോട്ട്!!”

പ്രണയത്തിന്റെ തറക്കല്ല്

❤ കോളേജ് യാത്രയിൽ ഏറ്റവും പ്രിയപ്പെട്ട യാത്രയായിരുന്നു അന്ന്… നല്ല തിരക്കിനിടയിൽ ഇരിക്കാനൊരു സീറ്റ് കിട്ടിയത് വല്ലാത്ത അനുഗ്രഹമായിരുന്നു. അനിയനും കൂട്ടുകാരുമൊക്കെയായി ഞങ്ങൾ ഒരൽപ്പം ജനങ്ങൾ ആ ബസ്സിലെ സ്ഥിരം യാത്രക്കാരായിരുന്നു. ബസ്സിൽ കേറുമ്പോൾ തുടങ്ങുന്ന സംസാരം അങ്ങ് കോളേജിൽ എത്തുന്നവരെ തുടർന്നുകൊണ്ടേയിരിക്കും. അങ്ങനെ അന്നത്തെ യാത്രയിലും ഇതുപോലെ ഒരുപാട് സംസാരങ്ങൾ ഉണ്ടായി. എന്നാൽ ഒരൽപ്പം കഴിഞ്ഞതും അനിയൻ ഒരു പെൺകുട്ടിയോട് കാര്യമായി സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. കാര്യം തിരക്കിയപ്പോഴാണ് അതൊരു ദിവ്യ പ്രണയത്തിന്റെ തറക്കല്ല് നാട്ടലാണെന്ന്Continue reading “പ്രണയത്തിന്റെ തറക്കല്ല്”

മാജിക്

അയാൾ എന്നെ നോക്കി ഒന്ന് ചിരിച്ചു അത്ര മാത്രം. കടയിൽ വല്ലാത്ത തിരക്കായതുകൊണ്ട് അൽപ്പം ക്ഷമയോടെ മാറി നിന്നു. അൽപ്പ നേരം ഫോൺ കയ്യിലെടുത്തു നോക്കിയെങ്കിലും കാര്യമായിട്ട് അതിലൊന്നും കാണാത്തതുകൊണ്ട് തന്നെ ഞാൻ പതിയെ ചുറ്റുപാടും നോക്കി അങ്ങനെ നിന്നു. ജീവിതം പഴയതുപോലെ ആയിതുടങ്ങി എന്ന് സൂചിപ്പിക്കും വിധം നന്നേ തിരക്ക് ചുറ്റുപാടും അനുഭവപ്പെട്ടു. ഇതിനെല്ലാത്തിനും പുറമെ അതി കഠിനമായ ചൂടും!!! അതുകൊണ്ട് തന്നെ പുറത്തു നിന്നും കടയുടെ വരാന്തയിലേയ്ക്ക് കയറി നിന്നു. എന്റെ തൊട്ടടുത്ത് മറ്റൊരുContinue reading “മാജിക്”

അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു. നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ ഈയുള്ളവന്റെ അവസ്ഥ അതല്ല… തീ പിടിപ്പിക്കാനായി പേരയുടെ തണലിൽ അമ്മ കൂട്ടിയിട്ട ഓലകളിൽ മുഴുത്ത ഒരെണ്ണം തപ്പിയെടുത്തു ബാറ്റുണ്ടാക്കുന്ന തിരക്കിലായിരുന്നു ഞാൻ. കളി മറ്റെങ്ങും ആയിരുന്നില്ല വീടിന്റെ അടുക്കളഭാഗത്ത്!!!കളിക്കാൻ അൽപ്പം പഴകിയ ഒരു കനമുള്ള പന്ത് ആയതുകൊണ്ട് തന്നെ നല്ല ഉണങ്ങിയ മടൽ ബാറ്റ് തന്നെ ഉണ്ടാക്കികളഞ്ഞു, കാരണംContinue reading “അങ്ങനെയും…”

രക്ഷകൻ

നിന്റെ രക്ഷയ്ക്ക് അവനുണ്ടാകും… ഇതൊരൽപ്പം പഴകി ദ്രവിച്ചു തുടങ്ങിയ അനുഭവമാണ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയമാണ്, അങ്ങനെ ഒരു അവധി ദിവസം അച്ഛന്റെ മൂത്ത പെങ്ങളുടെ വീട്ടിൽ ചെന്ന് തിരിച്ചു മടങ്ങുന്ന വഴിയാണ് സംഭവം!! നടന്നു വന്ന വഴിയുടെ എതിരെ അയാൾ ഒരു പുസ്തകവും കയ്യിലേന്തി നടന്നു വന്നു. ഒരു മുണ്ടും ഷർട്ടുമായിരുന്നു വേഷം. എന്റെ അടുത്ത് എത്തിയതും വളരെ സൗമ്യതയോടെ അയാൾ ചിരിച്ചു കാട്ടി. എന്നിട്ട് തുടർന്നു, പഠിക്കുവാണല്ലേ, മുഖം കണ്ടാൽ അറിയാം ഒരുപാട് ബുദ്ധിമുട്ട്Continue reading “രക്ഷകൻ”

ചില കാര്യങ്ങൾ – 2

അത്യാവശ്യം അഹങ്കാരിയാണ്, അല്ല നല്ല അഹങ്കാരം നിറഞ്ഞ ഒരു വനിത. കാണാൻ വല്യ ഭംഗി ഒന്നുമില്ലെങ്കിലും ആളൊരു വായാടിയാണ്. നാളുകളായി വീട്ടിലെ ഒരു അംഗത്തെ പോലെയാണ് കക്ഷി. ഒരുപാട് നാളുകളായി വീട്ടിൽ വളർത്തുന്നതുകൊണ്ട് തന്നെ എല്ലാവരുടെയും പേരുകളും അവരുടെ സ്വഭാവങ്ങളുമെല്ലാം ആ കുഞ്ഞു മൈനയ്ക്ക് സുപരിചിതമായിരുന്നു. കുഞ്ഞുങ്ങൾക്ക് കൊടുക്കാറുള്ള മധുരമുള്ള പൊടി ആ വീട്ടിൽ അമ്മയ്ക്കു കൊടുക്കാനായി വാങ്ങി വച്ചിട്ടുണ്ടാകും. എന്നാൽ ഇതങ്ങനെ വെറുതെയിരുന്നാൽ ചീത്തയാകില്ലേ എന്ന് കരുതിയിട്ടാവാം അമ്മാവൻ അതൊരൽപ്പം അകത്താക്കാൻ തീരുമാനിച്ചു. ആരും അവിടില്ലെന്ന്Continue reading “ചില കാര്യങ്ങൾ – 2”

ചില കാര്യങ്ങൾ – 1

നശിച്ചു പോകത്തെയുള്ളു… ഇതെല്ലാം കണ്ടോണ്ടാണല്ലോ ദൈവമിരിക്കുന്നത്!!!! നല്ല മഴക്കാലത്താണ് ഇതുപോലുള്ള നല്ല നല്ല വാക്കുകൾ ഈയുള്ളവന്റെ ചെവിയിൽ തറച്ചു കയറിയിരുന്നത്. കാരണം മറ്റൊന്നുമല്ല, നല്ല ശക്തമായ മഴ പെയ്യുമ്പോൾ വീടിനുള്ളിൽ അതിലും കനത്ത മഴയാണ് പെയ്യുന്നത്. കാലാവസ്ഥ നിരീക്ഷകർക്കു പോലും പ്രവചിക്കാൻ കഴിയാതെ അതിങ്ങനെ തുടരും. ഇനി മഴയെങ്ങാനും തീർന്നാൽ ഇത് നിൽക്കുമെന്ന് കരുതരുത്, മച്ചിന്റെ മുകളിൽ കെട്ടി കിടക്കുന്ന ശുദ്ധ ജലം മുഴുവനായി വറ്റി തീർന്നാലേ ഇതിനൊരു ശമനമുണ്ടാകുകയുള്ളു. മച്ചില്ലാത്ത ഭാഗങ്ങളിൽ ഇങ്ങനെയുണ്ടാകുന്ന ചോർച്ച നിർത്താൻContinue reading “ചില കാര്യങ്ങൾ – 1”

ഒരു കൊതി

നേരം സന്ധ്യയായി തുടങ്ങി, അമ്മ പറയുമ്പോഴേ പോയി വിളക്കെടുത്തു വെച്ച് നാമം ചൊല്ലാൻ തുടങ്ങും.ഇനിയെങ്ങാനും അമ്മ ആ സമയം തിരക്കിലാണെങ്കിൽ ആ ചടങ്ങ് ഈയുള്ളവനും അനിയനും ചേർന്നങ്ങു നടത്തും. വിളക്ക് വെച്ച് പ്രാർത്ഥിച്ചാൽ കുറെയുണ്ട് ഗുണങ്ങൾ. വീട്ടിലെ സമാധാനം, നല്ല സമ്പാദ്യം ബുദ്ധിയും ശക്തിയും ചുരുക്കി പറഞ്ഞാൽ പ്രാർത്ഥന നമ്മുക്ക് തരാത്തതായി മറ്റൊന്നില്ല. അമ്മ ചെറുപ്പത്തിൽ പറഞ്ഞു തന്നതാണ്. ഇതെല്ലാം കൊണ്ട് തന്നെ ഈ സന്ധ്യനാമം ചെല്ലുന്നത് ഒരു പതിവായിരുന്നു. കുറെ ദ്രവിച്ച നാമ പുസ്തകങ്ങളിൽ നോക്കിContinue reading “ഒരു കൊതി”

അക്കങ്ങൾ

രണ്ടു പേരും ഒരുപാട് ചിന്തകളിലാണ്, അതിനുപരി ഈ പ്രായത്തിലും അവർ ഒരുപാട് കഷ്ട്ടപ്പെടുന്നു… പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ പഴയതുപോലെയൊന്നുമല്ല ആളുകൾ മുഖം മറച്ചിരിക്കുന്നത് ഒരു ചടങ്ങിന് മാത്രമായിരിക്കുന്നു. എല്ലാ സ്ഥലങ്ങളിലും ഒരുപാട് ആളുകൾ!! പലയിടങ്ങളിലായി കൂട്ടം കൂടി നിൽപ്പും, തിങ്ങി നിറഞ്ഞു വരുന്ന ബസ്സുകളും, ചന്നം പിന്നം ചീറി പായുന്ന മറ്റു വാഹനങ്ങളും അൽപ്പം അത്ഭുതപ്പെടുത്തി. പേടിയെല്ലാം മണ്മറഞ്ഞു പോയിരിക്കുന്നു. വേണമെങ്കിൽ കൊറോണ ജാഗ്രത പാലിക്കട്ടെ എന്നൊരു ഭാവത്തിലാണ് മനുഷ്യരിപ്പോൾ. ഉച്ചയ്ക്ക് കടകളിൽ ചിലതെല്ലാം പൂട്ടി കിടന്നപ്പോൾ അതിൽContinue reading “അക്കങ്ങൾ”

കളർമീൻ വേട്ട

ഒടുവിൽ അവറ്റകൾ എല്ലാം അവിടെ കിടന്ന് ചത്തു… നാട്ടിൽ പലയിടങ്ങളിലും അലങ്കാര മത്സ്യ കൃഷി വല്ലാതെ പടർന്നു പന്തലിച്ചൊരു സമയമായിരുന്നു. ചെറുപ്പ കാലഘട്ടമായതു കൊണ്ട് തന്നെ അന്ന് കയ്യിൽ കാശൊന്നും ഇല്ലായിരുന്നു. കയ്യിൽ ഇടയ്ക്ക് വല്ലപ്പോഴും കടയിൽ പോകുമ്പോൾ ബാക്കി കിട്ടുന്ന ഒന്നോ രണ്ടോ രൂപയുണ്ടായിരിക്കും!!! അല്ല, അന്നൊക്കെ ഈ ബാക്കി പൈസ അങ്ങനെയിങ്ങനെയൊന്നും കിട്ടാറില്ലായിരുന്നു. സാധാരണയായി മാതുലന്റെ കടയിൽ നിന്നും അവശ്യ സാധനങ്ങൾ കടം വാങ്ങുകയായിരുന്നു പതിവ്. അതുകൊണ്ട് തന്നെ മാസത്തിൽ ഒന്നോ രണ്ടോ തവണContinue reading “കളർമീൻ വേട്ട”

ഒരു MRF കഥ

ആ ചോറുണ്ണുമ്പോൾ വല്ലാത്തൊരു സങ്കടം മനസ്സിൽ നിറഞ്ഞു… വീടിനു തൊട്ടടുത്തുള്ള പറമ്പിലാണ് ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിനു പോലും പിടികൊടുക്കാതെ സമാധാനപരമായ ജീവിതം മുന്നിൽ കണ്ടുകൊണ്ട് ഈയുള്ളവനും സുഹൃത്തുക്കളും കളിച്ചു മറിഞ്ഞിരുന്നത്. വളരെ കഷ്ടപ്പെട്ടാണ് അന്ന് സ്റ്റമ്പുകൾ ഒപ്പിച്ചിരുന്നത്, കാരണം വളവില്ലാത്ത പത്തലുകൾ വെട്ടാൻ ആരും സമ്മതിക്കാത്ത കാലമാണെന്ന് ഓർക്കണം!!! കൂടാതെ കൈതയുടെ വേരുകൾ വീട്ടിയെടുത്ത് അതിമനോഹരമായ ബൈയിലുകളും ഞങ്ങൾ നിർമ്മിച്ചിരുന്നു.ബാറ്റിന്റെ കാര്യത്തിൽ ഞങ്ങൾ ഒട്ടും പിന്നിലല്ലായിരുന്നു, ഒത്ത മരത്തിന്റെ ചെറിയ കമ്പുകളും വേരുകളും കൊണ്ട് ഞങ്ങൾ ബാറ്റുണ്ടാക്കി.Continue reading “ഒരു MRF കഥ”

രാജ്യദ്രോഹി

എന്ത് പറയണമെന്നറിയാതെ ആലോചിച്ചുകൊണ്ട് ഒരേ നിൽപ്പാണ്, നെഞ്ചോക്കെ വല്ലാത്ത ഓട്ടത്തിലായിരിക്കും. തലേദിവസം രാത്രിയിൽ ആലോചിച്ചു കൂട്ടിയ കാര്യങ്ങളിൽ ഒന്നു പോലും പറയാനാവാതെ ഇഷ്ട്ടമാണെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു മടക്കം ☺️ പ്രണയ കഥകളൊക്കെ ഒരുപാടുണ്ടാകും അതുപോലെ ഒരെണ്ണം ഇന്ന് വീണുകിട്ടി, പാവപ്പെട്ട പത്തനംതിട്ട സുഹൃത്തിന്റെ വായിൽ നിന്നുമാണ് സംഭവം. ചോറു വാരി വാരി തിന്നുകൊണ്ടിരുന്ന സമയം അവൻ പറഞ്ഞു തുടങ്ങി, ഇത്രയും ആഹാരം വായിൽ വച്ചുകൊണ്ട് യാതൊരു തടസവുമില്ലാതെ അവനെങ്ങനെ സംസാരിക്കുന്നുവെന്ന സംശയം വല്ലാതെ അലട്ടി. പണ്ട്Continue reading “രാജ്യദ്രോഹി”

ഗാന്ധിജിയുടെ വട്ട കണ്ണട

അവിടെ വല്ലാത്തൊരു തിരക്കാണ് എല്ലായ്പോഴും, പച്ചക്കറി പലചരക്കുകൾ എല്ലാം അവിടെ സുലഭമായതു തന്നെയാകാം തിരക്കിനും കാരണം. കൊറോണ കാലം തുടങ്ങിയപ്പോൾ മുതൽ പേരും വിലാസവുമൊക്കെ എഴുതി വെച്ചിരുന്ന ബുക്കും പേനയുമൊക്കെ ആകെ പൊടിപിടിച്ചു കിടക്കുന്നു.സാമൂഹിക അകലം പാലിക്കുക എന്ന ഉദ്ദേശത്തിൽ കെട്ടിയിട്ടിരുന്ന കയറൊക്കെ പൊട്ടി താഴെ അലക്ഷ്യമായി കിടന്നു. കടയ്ക്കുള്ളിൽ മാസ്ക്ക് വയ്ക്കാതെ ചിലരും ഉണ്ടായിരുന്നു. ഇത്ര സുരക്ഷിതമായ സ്ഥലം ഇനി ഈ ഭൂമിയിൽ കിട്ടില്ല എന്ന് തോന്നി തുടങ്ങി.അതുകൊണ്ട് തന്നെ തിരക്കൊക്കെ കുറഞ്ഞിട്ടു കയറാമെന്ന് കരുതിContinue reading “ഗാന്ധിജിയുടെ വട്ട കണ്ണട”

ഗോൾഡ് ഫിഷ്

ആ ചില്ലുകുപ്പിയ്ക്ക് ഉള്ളിൽ രക്ഷപ്പെടുവാനായി നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോഴും കാഴ്ചക്കാരന് അതൊരു ഭംഗിയുള്ള കാഴ്ചയായി മാറി. വിവാഹ സൽക്കാര ചടങ്ങിനിടയിൽ കണ്ട ഒരു ചെറിയ വലിയ കാര്യമാണ്.ഭംഗിയായി അലങ്കരിച്ച ഭീമൻ മുറിയ്ക്കുള്ളിൽ ഒരുപാട് തീൻമേശകൾ സജ്ജീകരിച്ചിരുന്നു.പാട്ടും ബഹളവുമായി ചിലരൊക്കെ വേദിയിലേക്കും നോക്കി ഒരേ ഇരിപ്പാണ്. എന്നാൽ ചുരുക്കം മനുഷ്യർ തീൻമേശയുടെ ഒത്ത നടുവിലിരിക്കുന്ന ചില്ലുപാത്രത്തിൽ എന്തൊക്കെയോ കാര്യമായി ചെയ്യുന്നു. അൽപ്പം വെള്ളത്തിൽ കുറച്ചു പൂക്കൾ കുത്തി നിർത്തിയിരിക്കുന്നു, ഇതിനിടയിൽ ഭംഗിയുള്ള ഒരു ഗോൾഡ്‌ഫിഷ് വല്ലാത്ത നെട്ടോട്ടമാണ്. പൂവുകളുടെ തണ്ടുകൾContinue reading “ഗോൾഡ് ഫിഷ്”

കരിമരുന്ന് കലാകാരൻ

ഇനിയും പടക്കം പൊട്ടിയ്ക്കാൻ അറിയാത്തവരുണ്ടേൽ വിഷമിക്കണ്ട !!എന്റെ പക്കൽ ഒരു സുഹൃത്തുണ്ട് ആളിത്തിരി പ്രൊഫഷണൽ കരിമരുന്നു കലാകാരനാണ്. അൽപ്പം പഴയൊരു സംഭവമാണ് അന്ന് ഈ മഹാപാപി ഹൈ സ്കൂൾ കാലഘട്ടതിലേയ്ക്ക് കാലെടുത്തു വച്ചതെ ഉണ്ടായിരുന്നുള്ളു. രണ്ടു മാസം കിട്ടുന്ന അവധിയുടെ ഭൂരിഭാഗവും അമ്മയുടെ ചേച്ചിയുടെ കോട്ടയത്തുള്ള വീട്ടിലാണ് നിൽക്കുന്നത്. അവിടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്, അവരൊക്കെയായി അവധിക്കാലം ആർത്തുല്ലസിച്ചങ്ങനെ നടക്കും. അതൊക്കെ കുട്ടിക്കാലത്തെ സുവർണ്ണ ദിനങ്ങൾ ആയിരുന്നു. അവിടെ എനിക്കൊരു സുഹൃത്തുണ്ട്, വിഷ്ണു. ചിലപ്പോഴൊക്കെ കയ്യിൽ കിട്ടുന്നത്Continue reading “കരിമരുന്ന് കലാകാരൻ”