ഒരു ഭാഗം അൽപ്പം അരഞ്ഞു റോഡിൽ ചേർന്ന് കിടക്കുന്നുണ്ട്. എങ്കിലും നല്ല വലുപ്പം തോന്നിക്കുന്ന ബാക്കി ഭാഗങ്ങൾ ഒരുപാട് നിറമുള്ളതായിരുന്നു. എന്നെപ്പോലെ തന്നെ ആ ഭംഗിയുള്ള ബിസ്‌ക്കറ്റിൽ നോക്കി മറ്റു രണ്ടു കക്ഷികൾ നിൽക്കുന്നുണ്ടായിരുന്നു.
ഇരുവരും നന്നായി കിതയ്ക്കുന്നുണ്ട്, ഒരുപക്ഷെ റോഡിന്റെ നടുവിൽ കിടന്ന ബിസ്ക്കറ്റ് വണ്ടി കയറി പോകുമോ എന്നോർത്തു ഭയപ്പെട്ടു നിൽക്കുന്നതായിരിക്കും. ഇനി ഇതൊന്നുമല്ല കാരണമെങ്കിൽ അതൊരു കൊറോണ കൊതിയാണ് !!!!!
വല്ലാത്തൊരു കരച്ചിൽ കേട്ടാണ് തൊട്ടടുത്ത ബേക്കറിയുടെ അടുത്തേയ്ക്ക് നോക്കിയത്. അവിടെ തന്നെക്കാൾ വലിയൊരു മാസ്ക്ക് വച്ചൊരു കുഞ്ഞു പയ്യൻ. ഒരു മുതിർന്നയാൾ കൂടെയുണ്ട്, ഒരുപക്ഷെ അച്ഛനായിരിക്കും. ഭരണിയിൽ ഇരിക്കുന്ന ചെറിയ ബിസ്‌ക്കറ്റുകൾ ചൂണ്ടിയാണ് കരച്ചിൽ !!!
ഒടുവിൽ ആ കരച്ചിലിന് മുൻപിൽ പരാജയപ്പെട്ട അയാൾ അവന്റെ കുഞ്ഞി കൈകളിൽ പേപ്പറിൽ പൊതിഞ്ഞ ബിസ്ക്കറ്റ് വച്ചു കൊടുത്തു. തിരിച്ചു മടങ്ങുമ്പോൾ അയാളുടെ കയ്യിലിരുന്നുകൊണ്ട് തന്റെ മാസ്ക് മാറ്റി ബിസ്കറ്റ് തിന്നുവാനും അവൻ മറന്നില്ല. റോഡ് മുറിച്ചു കടന്ന് അപ്പുറത്തു ചെന്നതും പാതി ബിസ്ക്കറ്റ് താഴെ വീണു. അവൻ അതിൽ നോക്കി വിരൽ ചൂണ്ടിയെങ്കിലും അയാൾ അതൊന്നും ശ്രദ്ധിക്കാതെ മുൻപോട്ട് നടന്നു.
അധികം വൈകാതെ തന്നെ റോഡിന്റെ എതിർ വശത്തു നിന്ന ആ രണ്ടു പട്ടികൾ ബിസ്‌ക്കറ്റിനു വേണ്ടി മുറവിളി കൂട്ടി. എല്ലാവരുടെയും ശ്രദ്ധ തെറ്റിയത് കൊണ്ടാവണം റോഡിനു നടുവിൽ കിടന്ന സുന്ദരിയായ ബിസ്ക്കറ്റ് ഏതോ വാഹനത്തിനു മുൻപിൽ ചാടി ആത്‍മഹത്യ ചെതിരുന്നു… പാവം !!!!
പട്ടികളുടെ കൂട്ടയിടിക്കു നടുവിൽ കിടന്ന് ശ്വാസം മുട്ടിയ ബിസ്‌ക്കറ്റിനെ അൽപ്പം ദൂരെ ഇടവഴിയിലേക്ക് തിരിയും വരെ ആ കൊച്ചു കണ്ണുകളും നോക്കിയിട്ടുണ്ടാവും.
അതെ ഈ കൊച്ചു ജീവിതത്തിൽ ഒന്നുപോലും ആർക്കും സ്വന്തമല്ല, എല്ലാം സ്വന്തമെന്ന് പറഞ്ഞുകൊണ്ട് ആർത്തിയോടെ നടക്കുന്ന നല്ലവരായ മനുഷ്യർ !!
ഇനി എനിക്കും ഇതുപോലെ ആർത്തിയുണ്ടോ എന്നൊരു സംശയം ബാക്കി…
🔥🔥
LikeLike
Message 👏👏
LikeLiked by 1 person
😊😊
LikeLike
മഹാപാപിയുടെ എഴുതിയാലും തീരാത്ത ചില വാക്കുകൾ വായിക്കാൻ ശ്രമിച്ചു. തുടർന്നും എഴുതുക. വൈക്കത്തിന്റെ അഭിമാനം… വീണ്ടും
എല്ലാവിധ ആശംസകൾ
സാബു
LikeLiked by 2 people
അനുഗ്രഹം 🙏
LikeLike