എഴുന്നേൽക്കാൻ പോലും കഴിയാത്ത വിധം മടി സമ്മാനിച്ചുകൊണ്ടായിരുന്നു മഴയുടെ പെയ്ത്ത്. വല്ലാത്ത തണുപ്പും, കൂനിൻമേൽ കുരു എന്ന കണക്കിന് കൂടെ കാറ്റും വീശിക്കൊണ്ടിരുന്നു. സമയം മുൻപോട്ട് അതിവേഗം ഓടിക്കൊണ്ടിരുന്നു, സമയത്തിന്റെ കാര്യം പറയുമ്പോൾ ക്ലോക്കിന്റെ ദയനീയമായ അവസ്ഥയും പറയാതെ വയ്യ. ചിലപ്പോൾ 12 ലേക്ക് വലിഞ്ഞു കയറുമ്പോൾ സെക്കന്റ് സൂചി എന്തോ എടുക്കാൻ മറന്ന മട്ടിൽ തിരിച്ചു പോരുന്നതും കാണാം. ചിലപ്പോഴൊക്കെ നമ്മൾ ശ്രദ്ധിക്കാതെ വരുമ്പോൾ അവറ്റകൾ പണിയെടുക്കാതെ ഒറ്റ നിൽപ്പാണ്. പിന്നെ ആണിയിൽ നിന്നും എടുത്ത് പുറകിലെ ബാറ്ററി അഴിച്ചു രണ്ടു ഭാഗത്തും നാക്കിന്റെ തുമ്പിൽ നിന്നും അൽപ്പം കറന്റ് കൊടുത്ത് തിരികെ ഇടും. പിന്നെ തീവണ്ടി ഓടുന്ന പോലെ ഒരൊറ്റ പോക്കാണ് !!!
എന്തായാലും ക്ലോക്കിന് ഇപ്പോൾ വല്യ പ്രശ്നങ്ങൾ ഒന്നുമില്ല. സമയമിങ്ങനെ കടന്നു പോയിട്ടും മഴയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല . ഇത്രയൊക്കെ തണുപ്പും കാറ്റും മഴയുമെല്ലാം നിർത്താതെ വന്നിട്ടും ഗുണമുണ്ടായ മറ്റൊരു കക്ഷിയുണ്ട്, കുളത്തിലെ ഭീമൻ തവള. ആദ്യമൊക്കെ പയ്യെ കരഞ്ഞിരുന്ന അവനിപ്പോൾ കിളി കരയുന്നതുപോലെ മിമിക്രി കാട്ടാനും തുടങ്ങി !!!പ്രിയപ്പെട്ട തവളെ ഇവിടെയുള്ള മിമിക്രി കലാകാരന്മാരുടെ കഞ്ഞിയിൽ പാറ്റയിടരുത്… എന്റെ വാക്കിന് അല്ലേലും വിലയില്ലല്ലോ !!! അവൻ വീണ്ടും വെള്ളത്തിൽ നിന്ന് പകുതി ശരീരം മാത്രം പുറത്തു കാട്ടി വീണ്ടും അനുകരണങ്ങൾ തുടർന്നു. ഇതെല്ലാം തുടർന്നുകൊണ്ടിരുന്നപ്പോൾ നിറഞ്ഞു തുളുമ്പിയ താമര കുളത്തിൽ നിന്ന് ഗപ്പികൾ പുല്ലിലേക്ക് ചാട്ടത്തോട് ചാട്ടം. അല്ല ഈ ഗപ്പികൾ എല്ലാം കൂടി തൊഴിലുറപ്പിനു പോകുവാണോ !!!വല്ലാത്തൊരു സംശയം തോന്നി തുടങ്ങി. എന്തായാലും കുറച്ചു പേരെ ചാടിയിട്ടുള്ളു, അങ്ങനെ ആലോചിച്ചപ്പോഴാണ് കാര്യം മനസ്സിലായത് . ഈ പൊണ്ണത്തടിയാൻ തവളയുടെ മിമിക്രി കേട്ട് മനം നൊന്ത് ആത്മഹത്യ ചെയ്തതാണ്!!! കണ്ടു നിന്ന എന്റെ മനസ്സിൽ തോന്നിയ വിഷമം പോലും അവനുണ്ടായിരുന്നില്ല. എന്തായാലും അവറ്റകളുടെ ആത്മാവിനു നിത്യശാന്തി നൽകണേ എന്ന് പ്രാർത്ഥന മാത്രം
ഇതൊക്കെ കഴിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴാണ് അതിലും വല്യ സങ്കടം. കഠിനമായ മഴയുടെ മുൻപിൽ പിടിച്ചു നിൽക്കാനാവാതെ ഉറുമ്പുകളുടെ കൊട്ടാരം തവിടുപൊടിയായി !!!! അല്ലയോ മഴയേ, നീ എന്ത് പണിയാണ് ഈ കാണിച്ചത്?? ഇനി കൊട്ടാരത്തെപ്പറ്റി ഞാൻ കൊതിയോടെ എഴുതിയിട്ടാണ് ഇപ്പോൾ ഈ ഗതി വന്നതെന്ന് അവറ്റകൾ നാടുമുഴുവൻ ചെന്ന് പറയില്ലേ !!
ചോദിച്ചതിന് യാതൊരു മറുപടിയും തരാതെ അവളെങ്ങനെ പെയ്തുകൊണ്ടിരുന്നു. മഴക്കാലത്തെ അതിജീവിക്കാൻ സംഭരിച്ചു വെച്ച ഭക്ഷണസാധനങ്ങൾ തലയിൽ ചുമന്നുകൊണ്ട് ഉറുമ്പുകൾ നെട്ടോട്ടമോടുകയാണ്. മഴവെള്ളം ഉള്ളിലേയ്ക്ക് ഇറങ്ങി തുടങ്ങി. അതെന്തായാലും നന്നായി ബാക്കി ഉറുമ്പുകളുടെ ഓട്ടം ലാഭമായി, എല്ലാ സാധനങ്ങളും ഉറുമ്പുകളും പൊങ്ങി വരാൻ തുടങ്ങി. ഇനിയിപ്പോൾ വെള്ളമൊക്കെ ഒഴുകി തീരുന്ന ഗേറ്റിന്റെ മൂല വരെ ഓടണ്ടല്ലോ ഇങ്ങനെ ഒഴുക്കിന്റെ മേലെ ആസ്വദിച്ചു പോകാം !!! എന്നാലും ചിലരൊക്കെ വീടിന്റെ ഉള്ളിലേയ്ക്ക് നീന്തി വരുന്നുണ്ടായിരുന്നു, ഇത്രയും വല്യ വീടുള്ളപ്പോൾ പിന്നെ മറ്റൊരിടത്തേയ്ക്ക് നീന്തേണ്ട ആവശ്യമുണ്ടോ?? ഞാൻ കയ്യിൽ കിട്ടിയ ചെറിയൊരു പേപ്പറു കക്ഷണം താഴേക്ക് ഇട്ടുകൊടുത്തു. ബുദ്ധിയുള്ള ഒന്നുരണ്ടു കക്ഷികൾ അതിൽ വലിഞ്ഞു കയറി, എന്നിട്ട് അവറ്റകൾ എന്നെ നന്ദിയോടെ നോക്കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു കാണും
“സാർ ഞങ്ങളുടെ ദൈവമാണ് “
എന്തായാലും സംഭവം കലക്കി !!ഞാൻ അങ്ങിനെ ഉറുമ്പുകളുടെ ദൈവമായി. ഇനി എന്റെ തലയ്ക്കു ചുറ്റും വല്ല വെളിച്ചവും തെളിഞ്ഞോ ആവോ !!!
Ennalum nte ദൈവമേ ❣️❣️❣️❣️❣️❣️
LikeLiked by 1 person
😊
LikeLike
അവരുടെ ദൈവം നീ തന്നെ!
ഉറുമ്പുകൾക്ക് എവിടെയാ ദൈവം?
ഏതാ മതം?
അവർക്ക് പ്രാർത്ഥനയും നിസ്കാരവും ഒന്നും വശമില്ലല്ലോ?
LikeLiked by 1 person
അങ്ങനെ പറ… 😍😊🤝
LikeLike
ഇത് വായിക്കുന്ന ഞങ്ങളുടെ മനസ്സിലും തെളിയുന്നുണ്ട് ഒരു വെളിച്ചം..🥰👍
LikeLiked by 1 person
അതു നല്ലതാണ് 😍
LikeLike
❣️
LikeLiked by 2 people
താൻ കൊള്ളാലോഡോ ദൈവമേ😍
LikeLiked by 2 people
അങ്ങനെയോ !!!!
LikeLike