മൂന്ന് മാസം പോലും പ്രായമാകാത്ത പെൺകുഞ്ഞാണ് ഇവിടെ കായലിൽ ഒഴുകി നടന്നത്.
ഇന്നത്തെ ദിവസം കണ്ടതെല്ലാം എഴുതി ചേർക്കുവാൻ പോലും തോന്നാത്ത അവസ്ഥയിലാണ്. രാവിലെ തുടങ്ങി ഒരുപാട് കാര്യങ്ങൾ കണ്ടിരുന്നു, എഴുത്തിന്റെ ഭാഗമാകാൻ പോന്നവയാണെങ്കിലും അവയൊക്കെ എഴുതുവാൻ കഴിയാത്ത വിഷമത്തിലാണ് മനസ്സ്. ഉച്ചയോടു കൂടിയാണ് ആ വാർത്ത അറിഞ്ഞത്. മൂന്ന് മാസം പോലും പ്രായമാകാത്ത പെൺകുഞ്ഞിന്റെ പിഞ്ചു ശരീരം അഞ്ചു ദിവസത്തിനടുത്ത് കായലിൽ ഒഴുകി നടന്നു. ആ ചിത്രം കണ്ടപ്പോൾ മുതൽ മനസ്സിൽ ഒരു കല്ലിറക്കി വച്ചതു പോലെയായി. വല്ലാതെ മരവിച്ചു തുടങ്ങിയിരുന്നു. അമ്മയുടെയും അച്ഛന്റെയും സ്നേഹം തോരാതെ വാങ്ങി അവരുടെ ചൂട് കൊണ്ട് കിടന്നുറങ്ങേണ്ട ദിവസങ്ങളൊക്കെയും അവൾ മഴയും വെയിലും കൊണ്ട് കായലിൽ… !!
ഈ ക്രൂരത ചെയ്തവരും ആ കുഞ്ഞു മനസ്സിനെ പറ്റി ചിന്തിച്ചിട്ടുണ്ടാകില്ല.ഒന്ന് നുള്ളി നോവിക്കാൻ പോലും തോന്നാത്ത പ്രായമായിരുന്നു അവൾക്ക്. ജീവിച്ചു തീർത്ത ബാക്കി ദിനങ്ങൾ പോലും ഓർമ്മയിൽ വരാത്ത സമയം ഇതുപോലൊരു ക്രൂരത ക്രൂരത കാട്ടുവാൻ മൃഗങ്ങൾക്കു പോലും കഴിയില്ല !!! ഇതുപോലെയുള്ള മനുഷ്യരുടെ ഇടയിൽ ജീവിക്കേണ്ടി വരുന്ന നമ്മൾ ഓരോരുത്തരും മഹാപാപികൾ തന്നെ.
എവിടെ നോക്കിയാലും ഇതുപോലെ സ്ത്രീകൾ, കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവർ വരെ. ഇതിനു മാത്രം എന്ത് തെറ്റാണ് സ്ത്രീകൾ ഇന്ന് സമൂഹത്തോട് ചെയ്തു കൂട്ടുന്നത്!!മറ്റൊരു ചോദ്യം ഇങ്ങനെ ; നൊന്തു പ്രസവിച്ച അമ്മയിൽ കാണാത്തത് എന്താണ് മറ്റു സ്ത്രീകളിൽ??
അവളുടെ ആർത്തവ രക്തം അശുദ്ധമായ ഒരു കാര്യമാണെന്ന് പറഞ്ഞു ദേവാലയ ദർശനങ്ങൾ പോലും നിഷേധിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാമിന്നും. ഇങ്ങനെ അകറ്റി നിർത്തപ്പെട്ട സ്ത്രീയുടെ വയറ്റിൽ പത്തു മാസം സുഗമായി കിടന്ന്, ഈ ഭൂമിയിൽ ഏറ്റവും വലിയ വേദനയും അവൾക്കു സമ്മാനിച്ചു പുറത്തുവരുന്ന പുഴുത്തു നാറിയ ചില പുരുഷ വർഗ്ഗങ്ങൾ തന്നെയാണ് ഇരുട്ടിൽ അവളെ പിച്ചി ചീന്താനും, കൊന്നു തള്ളാനും കൈകാലുയർത്തുന്നത്. കഷ്ട്ടം തന്നെയാണ് ഇന്നത്തെ അവസ്ഥകൾ.ഇതൊക്കെ പോരാഞ്ഞിട്ടും ഈ നാട്ടിലെ തന്തയില്ലാത്ത നിയമങ്ങളൊക്കെയും ഈ കഴുവേറികളെ ജയിലിലടച്ചു തീറ്റി പോറ്റുന്നത് കാണുമ്പോൾ വല്ലാത്ത അറപ്പ് തോന്നും. ചുരുക്കം ചിലർ മാത്രം ശിക്ഷിക്കപ്പെടുമ്പോൾ ബാക്കിയുള്ളവർ സ്വതന്ത്രരാകുന്നു, അവർ വീണ്ടും കൈകാലുയർത്താൻ തയ്യാറായി ഇരുട്ടിന്റെ മറവിൽ വീണ്ടും. ശരിയാണ് ഈ നാട്ടിലെ ഒരു പരിധിയിൽ അധികം സ്ത്രീ ജനങ്ങളും സുരക്ഷിതരല്ല. നിയമത്തിന്റെയും മനുഷ്യന്റെ കാഴ്ചപ്പാടുകളുകളുടെയും പ്രശ്നമാണ് ഇതെല്ലാം. ഇതുപോലെയുള്ള തെറ്റുകൾക്ക് തുലാസും തൂക്കി കണ്ണുകെട്ടി നിൽക്കാതെ, കണ്ണിലെ മറ മാറ്റി മറുകയ്യിലെ വാളെടുത്തു തല വെട്ടി മാറ്റണം. അല്ലേലും സ്ത്രീകൾക്കെതിരെ ഇങ്ങനെ അതിക്രമങ്ങൾ നടക്കുമ്പോഴും നിയമത്തിനു മുൻപിൽ കണ്ണുകെട്ടി തുലാസും തൂക്കി ആ സ്ത്രീക്ക് എങ്ങനെ നിൽക്കാൻ കഴിയുന്നു !!!!
ഒരുപാട് മുൻപ് എഴുതി ചേർത്തവയിൽ ഒന്നിൽ ഇതുപോലൊരു കുഞ്ഞിന്റെ ചിരിയായിരുന്നു കാഴ്ച.എഴുതിയ നിമിഷങ്ങൾ മുഴുവൻ മനസ്സു നിറയെ ആ നിഷ്കളങ്കമായ ചിരിയും നോട്ടവും മാത്രം. മനസ്സ് നിറയ്ക്കുന്ന ചിരി കാണുമ്പോൾ കിട്ടുന്ന സന്തോഷം ഇപ്പോഴില്ല. ഓരോ വാക്കും കുത്തിക്കുറിക്കുമ്പോൾ കൈകൾക്കൊക്കെ ആകെ ഒരു മടി. ആ കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് യാതൊരു അറിവുമില്ല. നാട്ടിലെ നിയമവും പോലീസുമൊക്കെ അന്യോക്ഷണത്തിൽ ആണത്രെ !!
കാരണം എന്തായാലും വൈകാതെ കണ്ടെത്തിയേക്കാം, എങ്കിലും ഇനിയും ഒരുപാട് ജീവിതവും സന്തോഷവും കളി ചിരികളും ആ കുഞ്ഞു പെൺകുട്ടിയ്ക്ക് കൊടുക്കുവാൻ കഴിയുമോ??? സ്ത്രീയുടെ ആർത്തവ രക്തത്തെ അശുദ്ധമായി കാണുന്ന ആരാധനാലയങ്ങളിലെ ദൈവങ്ങളൊക്കെ ഈ പിഞ്ചു കുഞ്ഞിന്റെ അവസാനത്തെ നിലവിളി പോലും കേട്ടില്ലേ?? ഇനി അവളും ഒരു പെൺകുട്ടി ആയതുകൊണ്ടാണോ??? നിയമത്തിന്റെ മുൻപിൽ തുലാസും കയ്യിലേന്തി കണ്ണുകെട്ടി നിൽക്കാൻ ആ സ്ത്രീയ്ക്ക് ഇനിയും തോന്നുന്നുണ്ടോ !!!!
ഈ നാറിയ നാട്ടിലെ പുഴുത്ത ആചാരങ്ങളിൽ നിന്നും, നെറികെട്ട കാഴ്ചപ്പാടുകളിൽ നിന്നും തന്തയ്ക്കു പിറക്കാത്ത നിയമങ്ങളിൽ നിന്നും നീ ഇപ്പോൾ ഒരുപാട് അകലെയാണെങ്കിലും ഇവിടെ ഇപ്പോഴും ഇതെല്ലാം അറിഞ്ഞു ജീവിക്കേണ്ടി വന്ന ഈ മഹാപാപി നിന്നോട് ക്ഷമ ചോദിക്കുന്നു…
മാപ്പ് തരുക… 🙏
🤍
LikeLiked by 1 person
….
LikeLike
ഈ കാലഘട്ടത്തിൽ സ്വന്തം അമ്മമാർ തന്നെ ഇങ്ങനെ ഒക്കെ ചെയ്യുന്നു പിന്നെയാ നമ്മളുടെ സമൂഹം😡🥺
LikeLiked by 1 person
🤝
LikeLike