വീടിനു പുറത്തെ വലിയ മുത്തശ്ശി മാവിന്റെ കമ്പുകളിൽ ചിലത് ഉണങ്ങി തുടങ്ങിയിരുന്നു. വന്നിരിക്കുവാനും വളരാനും ഒരവസരം കൊടുത്തിട്ടും മാവിനെ ഇത്തിൾകണ്ണികൾ കൂട്ടത്തോടെ വളർന്നു പന്തലിച്ചു ഓരോ ചില്ലകളെയും കാർന്നു തിന്നുകൊണ്ടിരുന്നു. ഒരുനാൾ ഉണങ്ങി കരിഞ്ഞ ചില്ലകളുടെ കൂടെ താനും വീഴുമെന്ന കാര്യം അവ മറന്നുപോയിട്ടുണ്ടാവാം. ഒരുപക്ഷെ ഇതെല്ലാം അറിഞ്ഞിട്ടും മാവിനെ വിട്ടുപോകാതെ നിൽക്കുന്നതുമാവാം !!! ഇന്ന് ഈ രാജ്യം പോലും ഇത്തിൾക്കണികൾ തിന്നു തീർത്തുകൊണ്ടിരിക്കുവല്ലേ, പിന്നെയാണോ ഈ മരം !!!
ഇന്ന് ഓരോ സെക്കന്റ് സമയവും ഭയത്തോടെ ജീവിച്ചു തീർക്കുന്ന മനുഷ്യരുടെ നാട്ടിൽ, എല്ലാ ഭയത്തെയും രോഗങ്ങളെയും പട്ടിണിയെയും തുരത്തുവാനായി രാജ്യം കാർന്നു തിന്നുന്ന ഇത്തിൾക്കണ്ണികൾ സമ്മാനിച്ചത് ഒരു ക്ഷേത്രമാണ്. മണ്ണിനടിയിൽ ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന ക്ഷേത്രം ഇതാ ഭൂമിയുടെ മുകളിൽ വരാൻ പോകുന്നു. ഇനി അത്ഭുതങ്ങളുടെ ഘോഷയാത്രയാണ്. അമ്പലത്തിന്റെ പണി കഴിയുന്ന അന്ന് മുതൽ നമ്മുടെ രാജ്യം കോവിഡ് മുക്തമാകാൻ പോകുന്നു. പ്രതിഷ്ഠ രാമൻ അമ്പലത്തിൽ എത്തുന്ന ജനങ്ങളെ രോഗവിമുക്തരാക്കി തുടങ്ങും, പാവപ്പെട്ടവന്റെ വിശപ്പടക്കും. അക്രമങ്ങളും അനീതികളും തുടച്ചു മാറ്റും.കൂടാതെ ഈ രാജ്യത്തു പോലീസ്, പട്ടാളം, ഡോക്ടർ അങ്ങനെ തുടങ്ങുന്ന ഒരുകൂട്ടം പാവങ്ങളുടെ ജോലിയൊക്കെ നഷ്ട്ടപ്പെടുന്ന അവസ്ഥയിൽ എത്തിച്ചേരും !!!! ഇതാണ്…. ഇതാണ് ഇത്തിൾകണ്ണികൾ സ്വപ്നം കണ്ട രാമ രാജ്യം.
പുര കത്തുമ്പോൾ വാഴ വെട്ടുക എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ, ഇപ്പോൾ അത് നേരിട്ടറിയുന്നു. എന്തായാലും പുള്ളിക്ക് ഒരു കത്തെഴുതിയേക്കാം….
അല്ലയോ പ്രിയപ്പെട്ട രാമാ,
ഇന്നീ ജനങ്ങൾ മുഴുവൻ പട്ടിണിക്കും ദാരിദ്ര്യത്തിനും പുറമെ ഒരു രോഗത്തെയും ഭയന്ന് ജീവിക്കുന്ന സാഹചര്യത്തിൽ, എല്ലാവരുടെയും കഷ്ടപ്പാടുകൾക്കിടയിൽ പുതിയൊരു ക്ഷേത്രവും കുത്തിയിറക്കി അതിലിരിക്കുവാൻ ലജ്ജ തോന്നുന്നില്ലേ?? അതോ, ഇത്രയും നാളുകൾ കൊണ്ട് വൈദ്യവും മറ്റും പഠിച്ചുകൊണ്ട് ജന സേവനത്തിനാണോ ഈ വരവ്… അല്ലായിരിക്കും. ജനങ്ങളെ സേവിക്കുവാനും സംരക്ഷിക്കുവാനും എന്തിനാണ് ഇത്ര മുതൽമുടക്കുള്ള ക്ഷേത്രം??? മറ്റൊരു ആരാധനാലയം പൊളിച്ചു നീക്കിയ മണ്ണിൽ ഇങ്ങനൊന്നിന്റെ ആവശ്യമുണ്ടായിരുന്നോ, ഇനി ഉണ്ടെങ്കിൽ തന്നെ ഈ സമയം ഉചിതമായെന്ന് തോന്നുണ്ടോ???
ഈ ചോദ്യങ്ങൾക്കൊന്നും തൃപ്തിപെടുത്തുന്ന ഉത്തരം നൽകാൻ തനിയ്ക്കെന്നല്ല, ഇതിനു ചുക്കാൻ പിടിച്ച ചായക്കടക്കാരനു പോലും കഴിയില്ല. അതുമല്ല ഇങ്ങനെ ഗംഭീരമായ ക്ഷേത്രം ഉയർന്നു പൊങ്ങുമ്പോൾ എന്റെ മനസ്സിൽ ഇന്നും ആ പഴയ രാമൻ തന്നെയാണ്, കുറച്ചു പഴയ സിനിമയിൽ ഒരുപാട് ചിരിപ്പിച്ച വരികൾ “രാമനു മുണ്ടില്ല, ലക്ഷ്മണന് തോർത്തില്ല… “. ഇങ്ങനൊരു അവസരത്തിൽ ഈ രംഗങ്ങളെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്കുകളില്ല.
ഈ കത്ത് ഇങ്ങനെ ചുരുക്കാൻ പോകുന്ന സാഹചര്യത്തിൽ ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നു “ഒരുനാൾ നീയും ചവറ്റു കൂനയിൽ എറിയപ്പെട്ടേക്കാം, പകരം തലമൂത്ത ജി യുടെ പ്രതിഷ്ഠ വന്നേയ്ക്കാം. ആ സമയം ആരും തിരിഞ്ഞു നോക്കിയെന്ന് വരില്ല, കാരണം ഈ സമയത്തെ വരവും ക്ഷേത്രത്തിലെ ഇരിപ്പുമെല്ലാം മനുഷ്യൻ കണ്ടുകൊണ്ടിരിക്കുകയാണ്. വെറുത്തുകൊണ്ടിരിക്കുകയാണ് ” നിന്നെ നീ തന്നെ കാത്തുകൊൾക….
ഒരുപാട് വെറുപ്പോടെ, സഹതാപത്തോടെ,
ഒരു മഹാപാപി !!!
ഇവിടെ ശരിക്കും ഞാൻ തന്നെയാണോ മഹാപാപി?? എന്തായാലും മുറ്റത്തു നിൽക്കുന്ന മാവിനെ തിന്നുന്ന ഇത്തിൾക്കണ്ണികൾക്ക് വിഷമില്ല !!! ജാതിയും നെറികെട്ട മതവുമൊന്നുമില്ലാതെ അവർ ഒറ്റക്കെട്ടാണ്.
എന്നാലും അവറ്റകളുടെയൊക്കെ ഒരു ക്ഷേത്രം പണിയാൻ കണ്ട സമയം !!!എന്റെ അഭിപ്രായത്തിൽ രാമൻ കുറ്റവിമുക്തനാണ്, ആ പാവത്തിനെയെങ്കിലും വെറുതെ വിടാമായിരുന്നു. എങ്കിലും വരട്ടെ ക്ഷേത്രവും രാമ രാജ്യവും എന്നിട്ട് സന്തോഷവും സമൃദ്ധിയുമൊക്കെ രാമൻ തന്നെ വാരി വിതറട്ടെ.
പുരകത്തുമ്പോൾ വാഴ വെട്ടുക… വളരെ ഉചിതം…. നല്ല പ്രേയോഗം..
10 വർഷം എടുത്ത് ഇത്രേം പൈസ മുടക്കി പണിതീർത്തലേ.. രാമൻ അതിൽ വസിക്കുളോ.. കിടപ്പാടം ഇല്ലാത്തവർ .. ഒരു വീട് എന്നാ മോഹം ഉള്ളവർ ഉള്ള നാട്ടിൽ… ഒന്നും പറയാനില്ല
LikeLiked by 1 person
💪💪
LikeLike
🤝🤝
LikeLike
❣️❣️❣️
LikeLiked by 1 person
😍
LikeLike
KR 💪🔥The right words…
LikeLiked by 1 person
😊
LikeLike
അത് അറിയില്ലെ രാമൻ പറഞ്ഞിട്ടുണ്ട് “കോടികൾ മുടക്കി ക്ഷേത്രം പണിതാൽ ഞാൻ രോഗങ്ങൾ ഇല്ലാതാക്കും” 😏😡
LikeLiked by 1 person
എന്നാൽ വിട്ടുകളഞ്ഞേക്കാം
LikeLike
😊
LikeLike
പ്രളയം വന്നത് കോടതി വിധി സ്ത്രീകൾക്ക് അനുകൂലമായി വന്നത് കൊണ്ടാണത്രേ. അയ്യപ്പൻ കോടതി വിധിയും നോക്കി erikkuaerunnallo, ഇതാണ് ഇന്നത്തെ സമൂഹം 🤦🏼♀️😏
LikeLiked by 1 person
😄😇
LikeLike
ഇത്തിൾ കണ്ണികളുടെ ധർമം കാർന്നു തിന്നുക എന്നത് തന്നെയല്ലേ
അതിന് കാലം എത്ര മാറിയാലും ആ ധർമം അവ തുടരുക തന്നെ ചെയ്യും
കാൽച്ചുവട്ടിലെ മണ്ണ് ഒഴുകി പോകുന്നതറിഞ്ഞിട്ടും അവയ്ക്ക് ഒരു മാറ്റവും ഉണ്ടാവില്ല
ആ ഇത്തിൾ കണ്ണികൾ തന്നല്ലേ ഇന്ന് നമ്മുടെ ഭരണശിലാകേന്ദ്രത്തിന്റെ നെറുകയിൽ ഇരുന്ന് കൊണ്ട് കാർന്നു തിന്നുന്നത്
LikeLiked by 1 person
എല്ലാം തിന്നു തീർക്കട്ടെ
LikeLike
❤️🔥
LikeLiked by 1 person
😍
LikeLike
💥💥💥
LikeLiked by 1 person
😊😊😊😊
LikeLike