പോളി ശരത്ത് എം. എ
ഒരുകാര്യം മാത്രം മറന്നു പോകാൻ പാടില്ല ! ആ നാടൻ പാട്ട് വേദിയുടെ മുൻപിലിരുന്ന ഒട്ടു മിക്കവരും ഫോണിൽ വീഡിയോ പകർത്തിയിരുന്നു, നമ്മുടെ പ്രിയപ്പെട്ട നാടൻപാട്ട് സംഘം വേദിയിൽ പ്രവേശിക്കുന്നതിന് മുൻപ് വരെ…കൂടാതെ ആ വേദിയിലെ അവസാന പരിപാടിയും ഇതായിരുന്നു.
അങ്ങനെ ആവേശം അതിരു കടന്നു, കോളേജിലെ രാത്രി വാസങ്ങളിൽ പാടി തിമർത്ത നാടൻ പാട്ട് ഏതാനും നിമിഷങ്ങൾക്കുള്ളിൽ അനുഗ്രഹീത ഗായകൻ അനന്ദു എം എ യും പ്രിയപ്പെട്ട അനുജന്മാരും വേദിയിൽ പാടുവാൻ പോകുന്നു !!!
ആദ്യം തന്നെ മൈക്കൊക്കെ കയ്യിലേന്തി അദ്ദേഹം തയ്യാറെടുത്തു. ചെറിയ ചിരിയൊക്കെ പടർന്നു, ആദ്യം കേറിയങ്ങു പാടാൻ പറ്റില്ലല്ലോ !!! ഒരു ആമുഖമൊക്കെ പതിഞ്ഞ സ്വരമൊക്കെ ഇടകലർത്തി പറയണമല്ലോ. എന്നാൽ സംഭവം അൽപ്പം അപകടമായി, എന്താണെന്നല്ലേ !!?? ആസ്ഥാന ഗായകന്റെ വായിൽ നിന്നും ആദ്യം ഇറങ്ങി വന്നത് “നാഗാർജ്ജുനയുമായി…” എന്ന വാക്കാണ് !!! ഒരു ചെറിയ വ്യത്യാസമുണ്ട് “നാഗാരാധനയുമായി… “എന്നതാണ് യഥാർത്ഥ വാക്ക് !!! ഈ ആമുഖമൊക്കെ എഴുതി പറഞ്ഞു കൊടുത്ത മോസ്കൊ വേദിയുടെ മുൻപിലിരുന്ന് വിളറി വെളുത്തു, കയ്യടിക്കാൻ നിന്ന ഈ മഹാപാപിയുടെയും ബാക്കിയുള്ളവരുടെയും കണ്ണിൽ ഇരുട്ട് കയറി. അനായസം പറഞ്ഞും പാടിയും തീർത്താൽ നല്ലൊരു ഗ്രേഡും വാങ്ങി വീട്ടിൽ പോകേണ്ട അവസ്ഥയിൽ നിന്നും ദാ ഇവിടം വരെ എത്തി നിൽക്കുന്നു.
പതിയെ സംഗതി ചിരിയായി മാറി, ആസ്ഥാന ഗായകനല്ലേ അൽപ്പം ട്രാക്ക് അങ്ങ് മാറ്റി !! അതെ കൂട്ടുകാരെ നമ്മളിതുവരെയും കാണാത്ത ട്രാക്ക് മാറ്റി കളിക്കുന്ന പോളി ശരത്ത് മാറ്റാരുമല്ല, ഞങ്ങളുടെ പ്രിയപ്പെട്ട ഗായകൻ അനന്ദു എം എ ആകുന്നു !!! മനോഹരമായ പാട്ട് ഇതുപോലെ പാടി കേട്ടപ്പോൾ ആകെ വിഷമം തോന്നിയെങ്കിലും ചില കാര്യങ്ങൾ കണ്ടപ്പോൾ അതൊരു പൊട്ടിച്ചിരിയായി മാറി. അക്കാര്യങ്ങൾ ഇതാണ്
നല്ല ഒതുക്കത്തിൽ ഒരേ താളത്തിൽ പാടി പോകണ്ട സ്ഥാനത്ത് ഗായകൻ മറ്റൊരു രീതിയിൽ ആണ് ഈ നാടൻ പാട്ട് അവതരിപ്പിച്ചത് !! നല്ല റബ്ബറിന്റെ ഇലകൾ ഇലകൾ വാരി വലിച്ചു തിന്ന ആടിന്റെ അവസ്ഥയിൽ ആയിരുന്നു ഗായകൻ. വെട്ടല് പിടിപെട്ടതുപോലെ ആടി തിമർത്തു !!വേദിയിൽ പാതിയുറക്കത്തിൽ പരിപാടി ആസ്വദിച്ചവരൊക്കെ ചാടിയെഴുന്നേറ്റു, ഇതിനൊപ്പം പരിപാടി വിലയിരുത്താൻ ഇരുന്ന വിധികർത്താക്കളെ ഉറക്കത്തിൽ നിന്നെഴുന്നേൽപ്പിച്ചതും പോരാഞ്ഞിട്ട് ഗായകൻ എം. എ അവരുടെ നേർക്ക് ഒരുപാട് അരിശത്തോടെ വിരലുകൾ ചൂണ്ടിയിട്ട് അലറി വിളിച്ചു. വിധികർത്താക്കൾ മൂന്ന് പേരും ശ്വാസമാടക്കാതെ അവനെ നോക്കി ഇരുന്നുപോയി. ഇനി അവരുടെ ശ്രദ്ധയെങ്ങാനും തെറ്റിയാൽ ഇവൻ സ്റ്റേജിൽ നിന്നുമിറങ്ങി ഉപദ്രവിച്ചു കളഞ്ഞാലോ എന്ന ആലോചനയും അവർക്ക് ഉണ്ടായിരുന്നിരിക്കണം !!!
ആദ്യം മുതലേ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന കാണികളിൽ പലരെയും കാണുവാനില്ല, കസേരകളെല്ലാം ഒഴിഞ്ഞു തുടങ്ങി. ഇവന്മാരെ കൊണ്ടുവന്നതല്ലേ എന്നു മാത്രം കരുതി ഞങ്ങളും, പരിപാടി കഴിയുന്നത് വരെ അവിടെ ഇരിക്കണമെന്നത് നിർബന്ധമുള്ള വിധികർത്താക്കളും അവിടെ തന്നെയിരുന്നു !!! ഒരുപക്ഷെ സ്റ്റേജ് കർട്ടൻ ഉയർത്താൻ നിന്നവൻ കയർ ഏതെങ്കിലും തൂണിൽ കെട്ടിവെച്ചിട്ട് ഓടിയിട്ടുണ്ടാവും. ഞങ്ങളെല്ലാം ഇതൊന്ന് തീരാൻ കാത്തു നിന്നു, ഭയങ്കരമായ പ്രാർത്ഥനയിൽ ആയിരുന്നുവെന്ന് വേണം പറയാൻ.
ഒടുവിൽ ഒരു യുദ്ധം കഴിഞ്ഞതുപോലെ ആസ്ഥാന ഗായകനും സംഘവും വേദിയിൽ നിന്നുമിറങ്ങി. വിധികർത്താക്കൾ ഏതു വഴിക്ക് പോയെന്ന് കണ്ടില്ല. അവിടെ ഞങ്ങള് മാത്രമായി !! ആകെ ചീത്തവിളിയും ചിരിയും ബഹളവുമൊക്കെ നിറഞ്ഞു.
നാടൻ പാട്ട് ഇത്ര മനോഹരമായി പാടിയ ആസ്ഥാന ഗായകനോട് ഇനി ആ പാട്ട് അറിയാതെ പോലും പാടരുതെന്ന് ഞാൻ പറഞ്ഞു മനസിലാക്കി കൊടുത്തു, ഒരേ സമയം അതൊരു ഭീഷണിയും ദയനീയമായ ഒരു യാചനയുമായിരുന്നു !!! എങ്കിലും പ്രിയപ്പെട്ടവന്റെ വായിൽ ആ പാട്ട് ഇപ്പോഴും കയറി വരും, അതെ ഈ നാടൻപാട്ട് പറഞ്ഞു കൊടുത്ത മോസ്കൊ തന്നെയാണ് തെറ്റുകാരൻ,മഹാപാപി !!!
ഇതുകൊണ്ട് തീർന്നെന്നു കരുതിയതാണ്, എന്നാൽ തൊട്ടടുത്ത ദിവസമാണ് ഈയുള്ളവനും സുഹൃത്തുക്കളും ചിരിച്ചു ശ്വാസം മുട്ടി പോയത്, ഒരു മാർഗം കളി കണ്ടാൽ ശരിയ്ക്കും ചിരി വരും!!! സത്യമാണ് ചിരിച്ചു ശ്വാസം മുട്ടി നിലത്തു വീണുപോകുന്ന അവസ്ഥയിലായിരുന്നു ഈയുള്ളവൻ.
വേദിയുടെ പിന്നിൽ ചെന്ന് മാർഗംകളി പിള്ളേരെയൊക്കെ കണ്ട് കുറച്ചു ആത്മവിശ്വാസം കൊടുക്കാമെന്നു കരുതിയാണ് പോയത്…