മൈ#@* ബ്രേക്ക് കാണുന്നില്ലെടാ, അതെവിടെയാ…
കഥയും കളിയും ചിരിയുമൊക്കെയായി ആ ദിവസം ആഘോഷിച്ചു നടന്നു. അല്ല,ഇതല്ലാതെ മറ്റു പരിപാടികളൊന്നും അന്ന് പ്രത്യേകിച്ചില്ലായിരുന്നു !!!തേരാപാരാ നടക്കുന്ന സമയത്താണ് ഉണ്ണിക്കുട്ടൻ ജോൺസൻ ചേട്ടായീടെ വെള്ളിമൂങ്ങ (ഓട്ടോറിക്ഷ ) യുമായി പറന്നെത്തിയത്.
പുതിയ കഥാപാത്രമാണ് ജോൺസാണ്ണൻ, അൽപ്പം വിക്കും മെലിഞ്ഞ ശരീര പ്രകൃതിയും പിന്നെ വെള്ളമടിച്ചു കഴിഞ്ഞാൽ ശക്തിമരുന്ന് കഴിച്ച നമ്പോലനെപ്പോലെ അതി ശക്തനായി പിന്നീട് പഴയ പ്രതികാരങ്ങൾ ചെയ്തു തീർക്കാൻ ഇറങ്ങി തിരിക്കുന്നതും ഒഴിച്ച് നിർത്തിയാൽ ആളൊരു സാധു മനുഷ്യജീവിയാണ്, പോരാത്തതിന് അനുജനായ ഉണ്ണിക്കുട്ടനെ നോക്കണമെന്നും ഇടയ്ക്ക് പറയാറുണ്ട്. ഇദ്ദേഹത്തിന്റെ എത്രമത്തെ സി സി വണ്ടിയാണ് ഉണ്ണിക്കുട്ടൻ കൊണ്ടുവന്നതെന്ന് മാത്രം ഇപ്പോഴും അറിയില്ല !!!
പറന്നെത്തിയ വെള്ളിമൂങ്ങയിൽ ഞങ്ങളെല്ലാം വലിഞ്ഞു കയറി, കിഴക്കേ കരയെന്ന വിശാലമായ സ്ഥലത്തേയ്ക്ക് പാറി പറന്നു !!! ഒടുവിൽ വണ്ടി ഒരു പറമ്പിൽ ഇട്ടു വളച്ചു.
“ഞാൻ ഓടിക്കാം…”
ഈ മഹാപാപിയുടെ വാക്കുകൾ ഉണ്ണിക്കുട്ടന്റെ കാതിൽ തുളച്ചു കയറി, അതങ്ങനെ വിട്ടു കളയാനും പ്രിയപ്പെട്ടവനായില്ല !!! അങ്ങനെ വഴിയിൽ വണ്ടി കയറ്റിയിട്ടിട്ട് ഞാൻ ഓടിയ്ക്കുവാൻ തുടങ്ങി. ഭാഗ്യം നിന്നു പോയില്ല. സംഭവം അൽപ്പം ധൈര്യമൊക്കെയായപ്പോൾ ചവുട്ടി വിട്ടു. ഏകദേശം നാല് ജീവനുകൾ ഈ മഹാപാപിയുടെ കയ്യിൽ ഭദ്രമാണ് !!!
വണ്ടിയുരുട്ടി കവലയിൽ എത്തറായപ്പോൾ ഉണ്ണിക്കുട്ടൻ അൽപ്പം ബ്രേക്ക് ചവുട്ടിയെടുക്കാൻ പറഞ്ഞു. ഇല്ല, അതുമാത്രം കാണുന്നില്ല !!!
മൈ#@* ബ്രേക്ക് കാണുന്നില്ലെടാ, അതെവിടെയാ…
മഹാപാപിയുടെ ഈ വാക്കുകൾ സഹയാത്രക്കാരുടെ ചെവിയിലും മനസ്സിലും ഒരുപോലെ തുളച്ചു കയറി. ഉണ്ണിക്കുട്ടൻ ആശാനെപ്പോലെ മുൻപിൽ ഇരുന്ന് വിയർത്തു തുടങ്ങി, വണ്ടി കവലയെ ലക്ഷ്യമാക്കി പാഞ്ഞു.കുറേ തെറിയും പറഞ്ഞുകൊണ്ട് ഒടുവിൽ അവൻ തന്നെ ചവിട്ടി, ഭാഗ്യം വണ്ടി നിന്നു. എന്നാലും ഈയുള്ളവൻ കാലുകൊണ്ട് മുഴുവൻ പരതിയിട്ടും കിട്ടാതെ ഒളിച്ചിരുന്ന ബ്രേക്ക് ഇതെവിടുന്ന് പൊട്ടിമുളച്ചു എന്ന സംശയത്തോടെ അതീവ ദുഃഖത്തോടെ പിന്നിലേയ്ക്ക് ഇറങ്ങിയിരുന്നു…
അങ്ങനെ ഈ മഹാപാപി ആ ഒരു മിനിറ്റിൽ കാലന്റെ വേഷം ഭംഗിയായി ചെയ്തു തീർത്തു !!!
😵😵😂
LikeLiked by 1 person
😅
LikeLike
❤️❤️
LikeLike