Design a site like this with WordPress.com
Get started

വട്ടപ്പൊട്ട് സമുദായം

കാറ്റത്തു പാറി പറക്കുന്ന നരച്ച തലമുടി കറുത്ത മുഖത്തിനു കൂടുതൽ ഭംഗി നൽകി. കണ്ണിൽ വല്ലാത്തൊരു ദേഷ്യം നിറഞ്ഞു നിന്നു മുഖത്തു ആകമാനം ഗൗരവം വരുത്തുവാൻ ശ്രമിക്കുന്നുണ്ട്. എന്താണ് കാര്യമെന്നും, ആരാണെന്നും മനസിലായത് നെറ്റിയിലെ വട്ട ചന്ദനവും (രണ്ടു നിറം ), കയ്യിലെ നിറം മങ്ങിയ ഓറഞ്ചു പൂടയിൽ വരിഞ്ഞു മുറുകിയ ഒരു ചരടും കണ്ടപ്പോഴാണ്. ഒരു അഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേക്കും അതാ വണ്ടിയിൽ അഞ്ചു പടയാളികൾ പോസ്റ്ററുമായി എത്തി (ഇത് സിനിമയിലെ രംഗങ്ങളല്ല മറിച്ചു വൈക്കത്ത്Continue reading “വട്ടപ്പൊട്ട് സമുദായം”

ചർച്ച

പുറത്തേയ്ക്ക് പോകുവാൻ നിൽക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. ചെമ്പൻ നിറമുള്ള ആ നായ സുഹൃത്തുക്കളോട് എന്തോ ആശയ വിനിമയത്തിലാണ്, ബാക്കിയുള്ള മൂവരും ബഹുമാനം കാരണം അദ്ദേഹത്തെ നോക്കി എഴുന്നേറ്റ് നിൽക്കുന്നു . നല്ല തണുത്ത കാറ്റ് വീശി മഴ വരവറിയിച്ചിട്ടും അവരുടെ ചർച്ച അവസാനിക്കുന്ന ലക്ഷണം കണ്ടില്ല. ഇടയ്ക്ക് ഒരു കറുമ്പൻ എന്നെ തുറിച്ചു നോക്കി, എന്തോ അപകടം മണത്തതു പോലെ അവൻ പുറകോട്ട് നടന്നു. എങ്കിലും ടീം ലീഡർക്കും ബാക്കിയുള്ളവർക്കും യാതൊരു കുലുക്കവുമില്ലായിരുന്നു. പെട്ടന്ന് തന്നെContinue reading “ചർച്ച”

മഴക്കാറ്

പോകുന്ന വഴിയിലെ ചിന്തകളിൽ ഒരുപാട് കാര്യങ്ങൾ തട്ടിത്തടഞ്ഞു . കാറിന്റെ മുൻപിലെ സീറ്റിലെ യാത്രയും, ദേഷ്യം പിടിച്ചതു പോലെ ഗ്ലാസ്സിൽ വന്നിടിച്ച് താഴേയ്ക്ക് ഒഴുകുന്ന മഴത്തുള്ളികളും യാത്രയെ ഒരുപാട് ഭംഗിയുള്ളതാക്കി.വഴിയരികിലെ കടകളിൽ പുതുമയുള്ളൊരു കട അത് മാസ്ക്കിന്റേതായിരുന്നു, പല നിറങ്ങളിൽ പല രൂപത്തിൽ അതങ്ങിനെ തൂങ്ങി കിടന്നു. പിറകിലെ സീറ്റിൽ ഇരുന്ന സുഹൃത്തിനായിരുന്നു മാസ്ക്കിന്റെ ആവശ്യം. വണ്ടി കടയുടെ പരിസരത്തു നിർത്തിയപ്പോഴേയ്ക്കും കടക്കാരൻ മാസ്ക്കിൽ ആകെയൊന്ന് പരതി, എന്തൊക്കെയായാലും 50 രൂപയുടെ ഒരു മാസ്ക്ക് വാങ്ങിയപ്പോഴേയ്ക്കും അയാളുടെContinue reading “മഴക്കാറ്”

സമയം

മഴക്കാറ് കാരണം വഴിയിൽ ആകെ ഇരുട്ട് നിറഞ്ഞിറന്നു. ഒരുപാട് മുഖങ്ങൾ, അവർക്കെല്ലാം പല പല ആവശ്യങ്ങൾ . സ്വന്തം ആവശ്യങ്ങളും തിരക്കുകളും പേറി സമയത്തെ ചേർത്ത് പിടിച്ചുകൊണ്ടുള്ള അവരുടെ നെട്ടോട്ടമാണ് വഴിയിൽ. മറ്റു ചിലരാകട്ടെ വഴിയോരത്തെ കടയുടെ മുൻപിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും വിവിധ കാര്യങ്ങളിൽ മുഴുകിയിരുന്നു. എങ്കിലും ഇതൊന്നും നോക്കാതെ കടയിലെ തിളക്കം കൂടിയ കവറുകൾ കണ്ടു രസിക്കുന്ന കുഞ്ഞു രണ്ടു കണ്ണുകൾ, അമ്മയുടെ കയ്യിൽ ചെറിയ ചിരിയോടെ ഇരുന്ന അവൾക്ക് ഈ സമയത്തെ പറ്റിയോ, തിരക്കിനെContinue reading “സമയം”