Design a site like this with WordPress.com
Get started

മഴക്കാറ്

പോകുന്ന വഴിയിലെ ചിന്തകളിൽ ഒരുപാട് കാര്യങ്ങൾ തട്ടിത്തടഞ്ഞു . കാറിന്റെ മുൻപിലെ സീറ്റിലെ യാത്രയും, ദേഷ്യം പിടിച്ചതു പോലെ ഗ്ലാസ്സിൽ വന്നിടിച്ച് താഴേയ്ക്ക് ഒഴുകുന്ന മഴത്തുള്ളികളും യാത്രയെ ഒരുപാട് ഭംഗിയുള്ളതാക്കി.വഴിയരികിലെ കടകളിൽ പുതുമയുള്ളൊരു കട അത് മാസ്ക്കിന്റേതായിരുന്നു, പല നിറങ്ങളിൽ പല രൂപത്തിൽ അതങ്ങിനെ തൂങ്ങി കിടന്നു. പിറകിലെ സീറ്റിൽ ഇരുന്ന സുഹൃത്തിനായിരുന്നു മാസ്ക്കിന്റെ ആവശ്യം. വണ്ടി കടയുടെ പരിസരത്തു നിർത്തിയപ്പോഴേയ്ക്കും കടക്കാരൻ മാസ്ക്കിൽ ആകെയൊന്ന് പരതി, എന്തൊക്കെയായാലും 50 രൂപയുടെ ഒരു മാസ്ക്ക് വാങ്ങിയപ്പോഴേയ്ക്കും അയാളുടെContinue reading “മഴക്കാറ്”

സമയം

മഴക്കാറ് കാരണം വഴിയിൽ ആകെ ഇരുട്ട് നിറഞ്ഞിറന്നു. ഒരുപാട് മുഖങ്ങൾ, അവർക്കെല്ലാം പല പല ആവശ്യങ്ങൾ . സ്വന്തം ആവശ്യങ്ങളും തിരക്കുകളും പേറി സമയത്തെ ചേർത്ത് പിടിച്ചുകൊണ്ടുള്ള അവരുടെ നെട്ടോട്ടമാണ് വഴിയിൽ. മറ്റു ചിലരാകട്ടെ വഴിയോരത്തെ കടയുടെ മുൻപിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും വിവിധ കാര്യങ്ങളിൽ മുഴുകിയിരുന്നു. എങ്കിലും ഇതൊന്നും നോക്കാതെ കടയിലെ തിളക്കം കൂടിയ കവറുകൾ കണ്ടു രസിക്കുന്ന കുഞ്ഞു രണ്ടു കണ്ണുകൾ, അമ്മയുടെ കയ്യിൽ ചെറിയ ചിരിയോടെ ഇരുന്ന അവൾക്ക് ഈ സമയത്തെ പറ്റിയോ, തിരക്കിനെContinue reading “സമയം”