നല്ല തവിട്ട് നിറമുള്ള മുഖം. നരയും കറുപ്പും ഇടകലർന്ന അൽപ്പം മുടി അലക്ഷ്യമായി പാറി പറന്നു കിടക്കും. ചീകി ഒതുക്കാൻ പോലും സമയം കണ്ടെത്താറില്ലെന്നു സാരം. അൽപ്പം ചുളിഞ്ഞ ചർമ്മമാണ്. ദയനീയമായ നോട്ടവും ആവേശത്തോടെ ചെയ്തു തീർക്കുന്ന പണികളും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തനാക്കുന്നു. ഒരുപാട് സംസാരിക്കാത്ത പ്രകൃതമാണ്, സ്വന്തം ജോലിയിൽ സദാ സമയവും മുഴുകിയിരിക്കാനും ശ്രമിക്കാറുണ്ട്. ഒരുപാട് ബുദ്ധിമുട്ടുകൾ ഉള്ളതു കൊണ്ടാവാം ഏൽപ്പിക്കുന്ന ജോലികളോട് വല്ലാത്തൊരു പ്രണയം കൂടുന്നത്.
മുഷിഞ്ഞ ഒരു പാന്റും, കറ നിറഞ്ഞ ഒരു ഷർട്ടുമാണ് മിക്കവാറും പണിയെടുക്കുമ്പോൾ ധരിക്കുന്നത്. എന്തൊക്കെയായാലും ശബ്ദം രൂപവുമായി യാതൊരു സാദൃശ്യവും ഇല്ലാത്തതു പോലെ തോന്നും.
രാവിലെ തന്നെ മോഹനൻ ചേട്ടൻ പുല്ലു വെട്ടുന്ന മെഷീൻ എടുത്തുകൊണ്ടു പറമ്പിലേക്ക് ഇറങ്ങി. ചെളി പിടിച്ച ഹെൽമെറ്റും ആ പാന്റും ഷർട്ടും ഇട്ടുകൊണ്ട് പറമ്പിൽ നിൽക്കുന്നത് കണ്ടാൽ സാക്ഷാൽ പ്രഡേറ്റർ ആണെന്ന് തോന്നി പോകും.
എന്തായാലും അത്രയും നേരം തലയുയർത്തി അഹങ്കരിച്ചു നിന്ന പുല്ലുകളെല്ലാം പേടി കൊണ്ട് കിലുകിലാ വിറച്ചു. പുല്ലിനിടയിൽ നിന്ന ചെടികളെല്ലാം വാവിട്ടു കരഞ്ഞു, ചെളി നിറഞ്ഞ ഹെൽമെറ്റ് വഴി പുല്ലും ചെടിയും വേർതിരിച്ചു കാണുവാനുള്ള സാവകാശം കിട്ടുമോ എന്ന് അവ ചിന്തിച്ചുകാണും !!!!
ചെടികളൊക്കെ ഉച്ചത്തിൽ കരഞ്ഞാലും പ്രഡേറ്റർ കേൾക്കില്ലല്ലോ… മെഷീൻ ഓൺ ആയാൽ പിന്നെ അടുത്ത് നിന്ന് കൂവിയാൽ പോലും അദ്ദേഹം അറിയാറില്ല.
ഞൊടിയിടയിൽ തന്നെ എല്ലാ അഹങ്കാരി പുല്ലുകളെയും വെട്ടി മുറിച്ചു കൊണ്ട് പ്രഡേറ്റർ മുന്നേറി. പക്ഷെ ചെടികൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല, ഒരുപക്ഷെ അവറ്റകളുടെ കൂട്ടക്കരച്ചിൽ ദൈവം കെട്ടുകാണും. അൽപ്പ സമയം കൊണ്ട് പറമ്പിലെ ഒരു ഭാഗത്തെ പുല്ലെല്ലാം വെട്ടിയ ശേഷം ഹെൽമെറ്റ് മാറ്റി പ്രഡേറ്റർ എന്റടുത്തു വന്നു പറഞ്ഞു “കുട്ടാ, കന്നാസ് അവിടെ ഇരുപ്പുണ്ട് “
ശെരിക്കും അദ്ദേഹത്തിനുള്ള ഇന്ധനം വാങ്ങുവാൻ ഇറങ്ങിയതായിരുന്നു ഞാൻ. പിന്നൊന്നും പറയാതെ പ്രഡേറ്റർ തിരിച്ചു നടന്നു, മുറ്റത്തെ പുല്ലിൽ ഇരുന്ന കന്നാസ് എടുക്കുമ്പോഴേയ്ക്കും ചെടിയുടെ ചുവട്ടിൽ നിന്ന പുല്ലുകളെല്ലാം എന്നെ ദയനീയമായി നോക്കുന്നന്നതായി തോന്നി.
“പ്രിയപ്പെട്ട പുല്ലേ ഈ കാര്യത്തിൽ ഞാൻ അൽപ്പം ക്രൂരൻ തന്നെ ”
🥀🌹
LikeLiked by 1 person
🙂
LikeLike
👌👍
LikeLiked by 1 person
💓
LikeLike