“എന്നാലും നിന്റെയൊരാട്ടം, ഇതൊക്കെ എങ്ങനെ സാധിക്കുന്നു കുട്ടാ… “
അങ്ങനെ മറ്റൊരു ദിവസവും വീടിനുള്ളിൽ ഒതുങ്ങിക്കൂടി കടന്നു പോകുന്നു. വല്ലാതെ മടുത്തു തുടങ്ങി ഇതിനുള്ളിലെ ഇരുപ്പ്, എങ്കിലും ഒതുങ്ങിക്കൂടാതെ വയ്യല്ലോ. എന്തായാലും പിടിവിടാതെ കൂട്ടിനായി തലവേദനയും കൂടെയുള്ളപ്പോൾ പിന്നെന്തിന് സങ്കടം !!!
രാവിലെ ചായ കുടിച്ചിട്ട് മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് ഒരു കൊട്ടാരം കണ്ടത്. കുറച്ചു നാളുകൾ മുൻപ് കണ്ടതാണെങ്കിലും അതിത്ര ഭംഗിയുള്ളതായി തോന്നിയില്ല, ഒരുപക്ഷെ അന്ന് പണി നടക്കുന്ന കാലഘട്ടം ആയിരുന്നിരിക്കാം. കല്ല് കെട്ടി തിരിച്ച മുറ്റത്തിന്റെ അപ്പുറവും ഇപ്പുറവുമായി നല്ല ചന്ദന നിറത്തിലുള്ള രണ്ടു മൺ കൂനകൾ. വളരെ വേഗത്തിൽ മൺ തരികൾ പെറുക്കി കൊട്ടാരത്തിന് ഉള്ളിലേയ്ക്ക് പോകുന്ന കറുത്ത ഉറുമ്പുകളെ നോക്കി അൽപ്പ നേരം നിന്നു. എന്റെ എഴുത്തിലെ പ്രധാന കക്ഷികളിൽ ഇവർ മുൻപന്തിയിൽ ആണെങ്കിലും, ഇവരുടെ ഇമ്മാതിരി കലാവിരുത് ശ്രദ്ധിക്കുന്നത് ആദ്യമായിട്ടാണ്.
നീ എന്തിനാടാ ഞങ്ങളുടെ കാര്യത്തിൽ തലയിടുന്നത് എന്നൊരു ചോദ്യവുമായിട്ടായിരിക്കണം കൂട്ടത്തിൽ വ്യത്യസ്തനായ ഒരുവൻ എന്റെ കാലിൽ കയറി ഞെളിഞ്ഞു നിന്നത്. എന്തായാലും കടിക്കാനുള്ള മട്ടും ഭാവവും അവനിൽ കണ്ടില്ല. ഒന്നുരണ്ടു പരിചാരകരും എന്റെ കാലിൽ കയറി, വലിയ അപകടമൊന്നും കാണാത്തതു കൊണ്ട് എല്ലാവരും വന്നപോലെ തന്നെ തിരിച്ചിറങ്ങി. കുറച്ചുപേർ പണിയൊന്നും ചെയ്യാതെ കൊട്ടാരത്തിനു മുകളിലൂടെ തെക്കുവടക്ക് നടന്നുകൊണ്ടിരുന്നു, ചിലരാകട്ടെ മർമ്മ പ്രധാനമായ ചില രഹസ്യങ്ങൾ ഇവരുമായി പങ്കു വയ്ക്കുന്നുണ്ട്. ഓരോ തരി മണ്ണും ചുമന്നുകൊണ്ട്, അതും ഒരേ നിറത്തിൽ ഇത്ര മനോഹരമായി ഒരു കൊട്ടാരം തന്നെ പണിതു തീർക്കുന്ന ഈ കലാകാരന്മാരെ കാണുമ്പോൾ പറമ്പിലെ ചെടിയുടെ പരിസര പ്രദേശങ്ങളിൽ ഒരുപാട് മാളങ്ങൾ പണി തീർത്ത തൊരപ്പൻ എഞ്ചിനിയറോടു വല്ലാത്ത ദേഷ്യം വന്നു. പറയുന്നത് ശരിയല്ലേ !!! ഈ എലികൾക്കെല്ലാം ഒരു കൂടുണ്ടാക്കി അതിൽ കഴിഞ്ഞാൽ ഈ ബുദ്ധിമുട്ടില്ലല്ലോ?? എന്തൊക്കെ പറഞ്ഞാലും ഒരു സെക്കന്റ് പോലും വിശ്രമമില്ലാതെ സ്വന്തം ജോലിയിൽ മുഴുകുന്ന ഉറുമ്പുകൾ തന്നെയാണ് യഥാർത്ഥ നായകന്മാർ. പ്രകൃതിയിലെ മറ്റു ജീവികളിൽ നിന്നും ഇവർ വ്യത്യസ്തരാകുന്നതിനുള്ള കാരണവും ഇതുതന്നെ.
പോയി ഉറുമ്പിനെ കണ്ടുപഠിക്കാൻ എന്തായാലും പറയുന്നില്ല . എന്നാലും ഇവറ്റകളുടെ കഠിനാധ്വാനം കണ്ടുപഠിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇതെല്ലാം കഴിഞ്ഞു ഇക്കാര്യങ്ങളൊക്കെയും ഈ മഹാപാപി കുത്തിക്കുറിക്കുവാൻ തുടങ്ങിയപ്പോൾ മുതൽ ഒരു കൊച്ചു കഴുവേറി കംപ്യൂട്ടർ ടേബിളിന്റെ മൂലയ്ക്ക് ഇരുന്ന് ഡാൻസ് തുടങ്ങിയതാണ് ഇപ്പോഴും നിർത്തിയിട്ടില്ല.
കാഴ്ചയിൽ എട്ടുകാലി ആണെന്ന് തോന്നുമെങ്കിലും ആളൊരു സാധുവാണ്. കൊതുകിന്റെ കൂട്ടത്തിലാണ് ഇവറ്റകൾ പൊതുവെ അറിയപ്പെടുന്നത്. കാലുകൾ ടേബിളിൽ ഉറപ്പിച്ചുകൊണ്ട് കക്ഷി ഉറഞ്ഞു തുള്ളുകയാണ്. ഇനി അവിടെ വല്ല സർപ്പം പാട്ടു നടക്കുന്നുണ്ടോ എന്നറിയാൻ ഒന്നുളിഞ്ഞു നോക്കി. കൊള്ളാം അവൻ ഒറ്റയ്ക്ക് നിന്ന് തുള്ളുകയാണ്.സകല മനുഷ്യരും പേടിയും സങ്കടവും പൊതിഞ്ഞുകെട്ടി വീട്ടിലിരിക്കുമ്പോൾ ഇവിടെ ഒരുത്തൻ ആർത്തുല്ലസിച്ചുകൊണ്ട് ആടിയുലയുന്നു. “എന്നാലും നിന്റെയൊരാട്ടം, ഇതൊക്കെ എങ്ങനെ സാധിക്കുന്നു കുട്ടാ… “
പ്രിയപ്പെട്ട സഹപാഠിയുടെ എഴുത്തുകൾ ഒരു ദിവസം പോലും മുടങ്ങാതെ വായിക്കാൻ കഴിയുന്നത്തിൽ ഒരുപാട് സന്തോഷം ഉണ്ട്… ഇനിയും നന്നായി എഴുതാൻ കഴിയട്ടെ….
LikeLiked by 1 person
വായിക്കുവാൻ കാണിക്കുന്ന നല്ല മനസ്സിന് നന്ദി
LikeLiked by 1 person
Aa ezuthil thanne ind oru jeevan💞💞
LikeLiked by 1 person
🤝🤝😍
LikeLike
നിൻ്റെ കുത്തികുറിക്കലുകൾ എന്നും എനിക്ക് കൗതുകമായിരുന്നു ..
നിൻ തോളിലേക്കെൻ്റെ..
കൈ എത്താത്തിടത്തെങ്കിലും..
ഇന്നും ഞാൻ ആ വരികളിൽ എത്തിനോക്കുന്നു..
u_r_ap
LikeLiked by 1 person
അനിയാ… 😍😘
LikeLike
ബഷിറിനെ ഓർമിപ്പിക്കുന്ന നിന്റെ കുറിപ്പുകൾ വളരെ മനോഹരം. തുടർന്നും എഴുതണം.
ലിങ്ക് അയച്ചു തരാൻ മറക്കരുത്.
ആശംസകൾ
സ്നേഹപൂർവ്വം
സാബു
LikeLiked by 1 person
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
LikeLike
❣️
LikeLiked by 1 person
😍
LikeLike
Kr uyiir💚
LikeLiked by 1 person
😍😘
LikeLike
💕
LikeLiked by 1 person
😍
LikeLike
Kr💞
LikeLiked by 1 person
😍
LikeLike
ഈ മഹാപാപിയുടെ എഴുത്തുകൾ ഇനിയും തുടരട്ടെ😇❣️😍………….
LikeLiked by 1 person
ഒരുപാട് നന്ദി
LikeLike
🥰🥰👏👏
LikeLiked by 1 person
😊😍
LikeLike