ഇന്ന് വഴിയിൽ വല്യ തിരക്കൊന്നും കണ്ടില്ല. എന്തായാലും വണ്ടി ഒന്ന് മാറ്റി ബ്രേക്ക് ഇല്ലാത്ത സ്കൂട്ടറിന് പകരം ബൈക്കിൽ ആണ് യാത്ര. ഇരുട്ട് വീണുതുടങ്ങിയ വഴിയുടെ ഇരുവശവും നിന്ന മരങ്ങൾ കുലുങ്ങി ചിരിച്ചു കാട്ടി. എതിരെ പാഞ്ഞു വന്ന ആനവണ്ടിയ്ക്ക് ഞാൻ ഒരുപാട് സ്ഥലം കടന്നു പോകുവാനായി നൽകിയിരുന്നെങ്കിലും, അതിയായ സ്നേഹം കൊണ്ട് തൊട്ടടുത്തുകൂടി കടന്നുപോയി. ഇനി ആദ്യ കാഴ്ച്ചയിൽ തന്നെ ബൈക്കിനോട് പ്രണയം തോന്നിയിട്ടാണോ ഈ പ്രകടനം നടത്തിയതെന്ന് ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു.
അല്ലേലും ആനവണ്ടിയെ ഞാൻ കുറ്റം പറയില്ല.വിലകൂടിയ മറ്റു വാഹനങ്ങളിലോ പ്രൈവറ്റ് ബസ്സുകളിലോ കയറിയാൽ കിട്ടാത്ത ഒരു അനുഭവമാണ് ഈ ആനവണ്ടി യാത്രയ്ക്ക് !!! പുതിയ വണ്ടികളേക്കാൾ എനിക്ക് ഒരുപാട് ഇഷ്ട്ടം പഴയ വണ്ടികളിലെ യാത്രയാണ്. വണ്ടിയുടെ കീഴെ നിന്നും ഒരു ഭാഗം അടർന്നു പോയതുപോലെ തോന്നിപ്പിച്ചുകൊണ്ടുള്ള ഗിയർ മാറ്റങ്ങളും, യാത്രക്കാരോട് കുശലം ചോദിക്കുന്നത് പോലെയുള്ള ശബ്ദവും, പനി വന്ന് വിറയ്ക്കുന്നതു പോലെയുള്ള ആ വിറയലും യാത്രയെ ഒരുപാട് കൗതുകം നിറഞ്ഞതാക്കും !!! ഏറ്റവും മുൻപിലെ സീറ്റിലാണ് യാത്രയെങ്കിൽ പിന്നൊന്നും പറയണ്ട, ഇടിച്ചു ഇടിച്ചില്ല എന്നമട്ടിൽ കടന്നു പോകുന്ന പോസ്റ്റുകളും,കാൽനടക്കാരും വാഹനങ്ങളും നെഞ്ചിടിപ്പോടെ കാണേണ്ട ഒന്നാണ് !! ഇടയ്ക്ക് വഴിയരികിലെ പത്തൽ ഇലകളിൽ കുത്തി കയറി നമുക്കായി ഒന്നുരണ്ടു ഇലകൾ സമ്മാനിക്കാനും വണ്ടി മറക്കാറില്ല. ഇങ്ങനെയൊക്കെ മാത്രമല്ല മഴ പെയ്യുമ്പോൾ ആ ഒരു ഭംഗി അകത്തു നിലനിർത്താൻ കുറച്ചു തുള്ളികൾ ഇടവിട്ട് തലയിലും ദേഹത്തുമൊക്കെ വീഴ്ത്തി കളയും ഈ ആനവണ്ടി. മറ്റുചിലപ്പോൾ കനത്ത മഴ പെയ്യുമ്പോൾ ഷട്ടർ അടയാതെ കുറച്ചു പൊങ്ങി നിൽക്കും, ആനവണ്ടി അറിഞ്ഞോണ്ട് ചെയ്യുന്ന ചെയ്തികളാണ് ഇതൊക്കെ. മുൻപേ പറഞ്ഞത് പോലെ മഴയുടെ ഒരു ഭംഗി ആസ്വദിക്കാനാണ് !!! എത്ര പഴയതാണെങ്കിലും ഒരു പഞ്ചായത്തിലെ മുഴുവൻ മനുഷ്യരെയും പേറി എത്ര വലിയ കയറ്റങ്ങളും കാറി കൂവിക്കൊണ്ടു കേറി പോകും,ഇനിയും തീരാതെ ഒരു സംശയം ബാക്കി “കളറുള്ള പഴയ തരം ടിക്കെറ്റുകളിൽ ഒരു അക്കത്തിൽ മാത്രം വരച്ചു വെയ്ക്കും “.ആദ്യമൊക്കെ കരുതിയത് തീയതി ആണെന്നാണ്, പിന്നെ മുപ്പതു കഴിഞ്ഞും അക്കങ്ങൾ കണ്ടപ്പോൾ അതങ്ങു തിരുത്തി. എന്നാലും അതെന്താണ്??? !!!
എന്തായാലും അങ്ങനൊരു കാര്യം മാത്രം സംശയമായി ബാക്കി നിൽക്കുന്നു. ഇപ്പോൾ കേരളത്തിന്റെ ആനവണ്ടികൾ നഷ്ടത്തിലാണെന്ന് ഇടയ്ക്കൊക്കെ കേൾക്കാറുണ്ട്, കഷ്ട്ടം ഇങ്ങനെ മനോഹരമായ യാത്രകളും അനുഭവങ്ങളും നൽകുന്ന ഈ വാഹനങ്ങളോട് ആരാണ് അവഗണന കാട്ടുന്നത്??? വിദ്യാർത്ഥികൾക്കുള്ള യാത്ര നിരക്കിൽ മറ്റു ബസ്സുകൾ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഇടയ്ക്ക് ഇടയ്ക്ക് വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും തന്നെ തല്ലു വാങ്ങുന്ന അവസ്ഥയിലും , ഒരൊറ്റ കാർഡിന്റെ കാര്യത്തിൽ ആനവണ്ടികൾ ഈ പ്രശ്നം തീർക്കുന്നു. ഞാൻ നോക്കിയിട്ട് നഷ്ടത്തിൽ ആകാൻ മാത്രം കുറവുകളൊന്നുമില്ല ഈ പ്രിയപ്പെട്ട വണ്ടിയ്ക്ക്.
ഇതൊക്കെയാണ് ആനവണ്ടിയെയും അതിലെ യാത്രകളെയും ഒരുപാട് പ്രിയപ്പെട്ടതാക്കി മാറ്റുന്നത്, അതെ ഞാനും ആനവണ്ടിയെ രഹസ്യമായി പ്രണയിക്കുന്നുണ്ട് !!!
“സേവ് കെ. എസ്. ആർ. ടി. സി സേവ് ഡീസൽ” എന്നല്ലേ !! എങ്കിൽ അങ്ങനെയാവട്ടെ…
പ്രിയപ്പെട്ട ആനവണ്ടി, നിന്റെ കൂടെയുള്ള ഒരുവന്റെ പിൻ സീറ്റിൽ വർഷങ്ങൾ മുൻപ് ഈ മഹാപാപിയുടെ പേരും നമ്പരുമൊക്കെ എഴുതി ഇട്ടിരുന്നു…. അതെ, അങ്ങനെ ഒരുപാട് പേരുകളുടെ ഇടയ്ക്ക് ആണ് ശ്രദ്ധിച്ചിട്ടുണ്ടോ ആവോ !!! ഞങ്ങളും ഇതിൽ യാത്ര ചെയ്തവർ എന്ന തലക്കെട്ടിനു കീഴെ
കെ. ആർ, 8281861252 എന്ന്…
എന്നാൽ നിന്റെ സുന്ദരമായ പച്ച പെയിന്റ് ഇളക്കി കളഞ്ഞതിന് ഞാൻ ഇപ്പോൾ അതിയായ ഖേദം പ്രകടിപ്പിക്കുന്നു , ക്ഷമിക്കുക!!!
Superrrrr
LikeLiked by 1 person
😊😊😊😊😍😘
LikeLike
“ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ……..etc”
Correct കാര്യം ആണ് ഞാനും ശ്രദ്ധിക്കാറുണ്ട് ഇപ്പോഴും 🥰😌👌
LikeLiked by 1 person
😊😊
LikeLike
,👏
LikeLiked by 1 person
😍😍
LikeLike