മാതൃകാ കൊക്ക്

ഇനിയും കുറച്ചുകൂടി പെയ്തു തന്നാലോ എന്ന ചോദ്യവുമായി ആകാശത്തു മഴക്കാറ് കൂടിയിട്ടുണ്ട്. എന്തു വന്നാലും എനിക്ക് എന്താണ് പ്രശ്നം, പുറത്തിറങ്ങാതെ അകത്തിരിപ്പു തുടങ്ങിയിട്ട് ഇന്നേക്ക് ദിവസം രണ്ടായി !!!പുറത്തിറങ്ങാതെ ഇതിനുള്ളിൽ പകുതി മുക്കാൽ സമയവും കമ്പ്യൂട്ടറിന്റെ മുൻപിൽ ഒരേ ഇരിപ്പാണ്.ഇനി ഇവളെങ്ങാനും എന്റെ കാമുകി ആയി മാറുമോ എന്നാണ് സംശയം !!! ഈ മഹാപാപി എന്തെങ്കിലും എഴുതണം എന്ന് കരുതുമ്പോൾ എല്ലായിപ്പോഴും മുറിക്കുള്ളിൽ ഒതുങ്ങി കൂടുകയാണ് പതിവ്, അല്ലെങ്കിൽ എഴുതാനുള്ള വിഷയങ്ങൾ കിട്ടാറില്ല. ഇന്നും അങ്ങനെയൊരു ദിവസമായിരുന്നു,Continue reading “മാതൃകാ കൊക്ക്”

ഇതിന് പേരില്ല !!

വീടിനുള്ളിൽത്തന്നെ ഇരുന്നത് കൊണ്ട് പ്രത്യേകിച്ചു ഒന്നും എഴുതണ്ട എന്ന് കരുതിയതാണ്. വൈകുന്നേരം ഇരുട്ട് വീണു തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഞാൻ ശ്രദ്ധിച്ചത്. ബലിഷ്ടമായ കരങ്ങൾ, മസിലുകൾ അങ്ങനെ തെളിഞ്ഞു നിൽക്കുന്നു. കണ്ണുകൾ വല്ലാതെ തിളങ്ങി നിന്നു, എന്തിനോ വേണ്ടി തിരയുന്നത് പോലെ തോന്നിച്ചു !! ശ്വാസമെടുക്കുന്നത് പോലും സൂക്ഷിച്ചായിരുന്നു. വീടിനു മുൻപിൽ ഉള്ള കുളത്തിൽ നിന്നും ചാടി കരയിൽ വന്നു നിന്ന നിൽപ്പാണ്, അതുകൊണ്ട് തന്നെ ആകെ നനഞ്ഞിരുന്നു. പാറ പോലെ അദ്ദേഹം ഉറച്ചു നിന്നു. വീടിന്റെ ജനലിനുContinue reading “ഇതിന് പേരില്ല !!”

ഡാൻ_സർ

റോഡിൽ ആകമാനം ഇരുട്ട് വീണു തുടങ്ങിയിരുന്നു. വണ്ടിയിൽ മുൻപോട്ട് പോകുമ്പോൾ ചാറ്റൽ മഴ നല്ലപോലെ ആസ്വദിക്കാനാവുന്നുണ്ടായിരുന്നു. നേർത്ത മഴത്തുള്ളികൾ മുഖത്തു വന്നു തട്ടുമ്പോൾ അവയോട് വല്ലാത്തൊരു പ്രണയം. എതിരെ വരുന്ന വണ്ടികൾ പലതും ചീറി പാഞ്ഞു കടന്നു പോയി. കൂട്ടത്തിൽ ഒരു തലതിരിഞ്ഞ കഴുവേറി റോഡിൽ ആർക്കും വേണ്ടാതെ കിടന്ന ചെളി വെള്ളം അൽപ്പം ദേഹത്തും ബാക്കി വണ്ടിയിലും തെറിപ്പിച്ചു കടന്നു കളഞ്ഞു.എന്തിനു പറയാൻ ആ ചാറ്റൽ മഴയോടുള്ള പ്രണയം വരെ തകർന്നു പോയി. വഴിയിൽ കടകൾContinue reading “ഡാൻ_സർ”

ഒരു പത്തനംതിട്ട കളി

“അണ്ണാ മറ്റേ പടമില്ലേ ഗുരുക്ഷേത്ര ” “എടാ ഗുരുക്ഷേത്ര അല്ലല്ലോ കുരുക്ഷേത്ര അല്ലെ “ “ആ അത് തന്നെ, ആ പടം കണ്ടു കഴിഞ്ഞപ്പോൾ പിന്നെ പട്ടാളം കളി ആയി !!” സ്നേഹിതൻ ഇന്നു പറഞ്ഞു തന്ന കുട്ടിക്കാലത്തെ അവന്റെ അതി മനോഹരമായ കളികളാണ് മനസ്സ് മുഴുവൻ. വണ്ടിക്കളി അവധി കിട്ടുമ്പോൾ കൂട്ടുകാരുമായി ഒത്തുകൂടും. എല്ലാവരുടെയും കയ്യിൽ വണ്ടി ഉണ്ടാക്കുവാനായി ഒരുപാട് സാധനസാമഗ്രഹികൾ ഉണ്ടാകും. സ്വന്തം വണ്ടി ഉണ്ടാക്കുവാനായി അവശ്യ സാധനങ്ങൾ എത്തിയാൽ ഉടനെ പണി തുടങ്ങും.Continue reading “ഒരു പത്തനംതിട്ട കളി”

സംശയം ബാക്കി

ഒരു ഭാഗം അൽപ്പം അരഞ്ഞു റോഡിൽ ചേർന്ന് കിടക്കുന്നുണ്ട്. എങ്കിലും നല്ല വലുപ്പം തോന്നിക്കുന്ന ബാക്കി ഭാഗങ്ങൾ ഒരുപാട് നിറമുള്ളതായിരുന്നു. എന്നെപ്പോലെ തന്നെ ആ ഭംഗിയുള്ള ബിസ്‌ക്കറ്റിൽ നോക്കി മറ്റു രണ്ടു കക്ഷികൾ നിൽക്കുന്നുണ്ടായിരുന്നു. ഇരുവരും നന്നായി കിതയ്ക്കുന്നുണ്ട്, ഒരുപക്ഷെ റോഡിന്റെ നടുവിൽ കിടന്ന ബിസ്ക്കറ്റ് വണ്ടി കയറി പോകുമോ എന്നോർത്തു ഭയപ്പെട്ടു നിൽക്കുന്നതായിരിക്കും. ഇനി ഇതൊന്നുമല്ല കാരണമെങ്കിൽ അതൊരു കൊറോണ കൊതിയാണ് !!!!! വല്ലാത്തൊരു കരച്ചിൽ കേട്ടാണ് തൊട്ടടുത്ത ബേക്കറിയുടെ അടുത്തേയ്ക്ക് നോക്കിയത്. അവിടെ തന്നെക്കാൾContinue reading “സംശയം ബാക്കി”

ചിരി

പുറത്തു വെയിൽ അൽപ്പം കടുപ്പമായി നിന്നപ്പോഴാണ് പുറത്തേയ്ക്ക് ഒന്നിറങ്ങിയത്. ചെടികളും പൂക്കളും നാണിച്ചു തല താഴ്ത്തി നിന്നപ്പോഴും അവയ്ക്ക് ഇടയിൽ നിന്ന പുല്ലുകൾ നെഞ്ച് വരിച്ചു നിന്നു. ഈ വെയിലൊന്നും ഞങ്ങൾക്കൊരു പ്രശ്നവുമല്ല എന്നൊരു പരസ്യ പ്രസ്താവനയും ഇറക്കിയിരിക്കണം !!!! കുളത്തിൽ കിടന്ന ഗപ്പി കുഞ്ഞുങ്ങൾ പോലും ആമ്പലിന്റെ ഇലകൾക്കിടയിൽ ഒളിച്ചു നിന്നു, കൊള്ളാം ഇത്രയും പാവപ്പെട്ടവരെല്ലാം പേടിച്ചു നിന്നപ്പോഴും തല ഉയർത്തി നിന്ന പുല്ലുകളിൽ അൽപ്പം തലക്കനം കൂടിയവനെ ഞാൻ ചവുട്ടി ഞെരിച്ചു. അല്ലേലും അത്രContinue reading “ചിരി”

ആത്മാക്കൾക്ക് നന്ദി !!

ചന്ദനത്തിരിയുടെ മണവും, മഴയുടെ ബാക്കി കഥയെന്ന പോലെ വീശിയ തണുത്ത കാറ്റും രാത്രിയെ അൽപ്പം അഴകുള്ളതാക്കി മാറ്റി . നാലു തിരിയിട്ട വിളക്കിന്റെ മുൻപിൽ മൂന്ന് ഇലകളിലായി അവിലും മലരും ശർക്കരയുമൊക്കെ വച്ചിരിക്കുന്നു. ഒരോ ഇലകൾക്ക് മുൻപിലും ഓരോ കരിക്കും കരുതിയിട്ടുണ്ട്.അൽപ്പം ചെത്തിപ്പൂവൊക്കെ വിളക്കിലും ഇലകളിലും വാരി വിതറിയിട്ട് മുറിയ്ക്കു പുറത്തേയ്ക്ക് ഇറങ്ങി. ആത്മാക്കൾക്കുള്ള ദാഹം വെയ്പ്പാണ്. വർഷങ്ങൾക്ക് മുൻപ് ഇതുപോലുള്ള ദിവസം, ഇങ്ങനെ വച്ചിട്ട് പോരുന്ന മുറിയിൽ പോകാൻ പിന്നീട് ഭയമാണ്. ഇടയ്ക്ക് മച്ചിന്റെ മുകളിൽContinue reading “ആത്മാക്കൾക്ക് നന്ദി !!”

മഴ

തോന്നിയവാസത്തിൽ പടർന്നു പന്തലിച്ച ഫാഷൻ ഫ്രൂട്ട് ചെടിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയെ പറ്റു !! കാരണം വളർന്നു വളർന്നു അവളങ്ങനെ സർവ്വീസ് വയറുവഴി വീടിന്റെ മുകളിലേയ്ക്കും, തൊട്ടടുത്ത നാരകത്തിലേയ്ക്കും പിന്നെ ഒരു ശല്യവുമില്ലാതെ അടുത്ത് നിന്ന പനയിലേയ്ക്കും വലിഞ്ഞു കയറിയിരിക്കുന്നു. അങ്ങനെ കുറച്ചു തൂണ് നാട്ടി ഒരു പന്തലൊരുക്കി അതിൽ വളർന്നു കളിക്കാനുള്ള ഒരു സുവർണ്ണ അവസരം ഒരുക്കുവാൻ തീരുമാനമായി. തൂണെല്ലാം നാട്ടി മറ്റു കാര്യപരിപാടിയിലേക്ക് കടക്കും മുൻപേ മഴയിങ്ങെത്തി. രാവിലെ ഒന്നു വന്നു പോയതാണ്,Continue reading “മഴ”

നാട്ടിലെ പാട്ടുകാരൻ

ആകെ ഇരുണ്ടു മൂടിയ അന്തരീക്ഷമായിരുന്നു, മഴയുടെ വരവറിയിച്ചുകൊണ്ട് നല്ല തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. മുറ്റത്തിടാൻ അൽപ്പം ഭംഗിയുള്ള കല്ലുകൾ പെറുക്കി പുളിമരത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോഴാണ് തോടിന്റെ അക്കരെ നിന്നും എന്തൊക്കെയോ ശബ്ദം കേൾക്കുന്നു. ആളല്പം പ്രായം ചെന്നിട്ടാണ്, ആദ്യമായി കണ്ടപ്പോൾ ഒരു ചുവന്ന ബ്ലൗസും പഴയ കൈലിയുമായിരുന്നു വേഷം. മുഖത്തെ ചുളിവുകളും കുഴിഞ്ഞ കണ്ണുകളും, എന്നാൽ പ്രായം തളർത്താത്ത ബാക്കി വച്ച നാവും ഇവരുടെ പ്രത്യേകതയായി തോന്നി. ആദ്യം കണ്ടപ്പോൾ തന്നെ വല്ലാത്ത ദേഷ്യത്തിലായിരുന്നു കക്ഷി. തോടിന്റെContinue reading “നാട്ടിലെ പാട്ടുകാരൻ”

അഴുക്ക്

എല്ലാ ദിവസത്തേതും പോലെ ഇന്ന് കാർമേഘം വന്നു മൂടിയ ഒരു ആകാശം കാണുവാൻ കഴിഞ്ഞില്ല, ഒരുപക്ഷെ ആ യുദ്ധമൊക്കെ അവസാനിച്ചിട്ടുണ്ടാകും. എങ്കിലും കാര്യമായ ചൂടൊന്നും തോന്നിയതുമില്ല.ഇടയ്ക്ക് ചെറിയൊരു കാറ്റ് വീശും, മഴയോട് പിണങ്ങിയതു പോലെയാണ്. ആകെ സങ്കടപ്പെട്ട് ഒരു പേരിനു വീശുന്നു എന്നുമാത്രം. ഈ സമയം പെട്രോൾ വാങ്ങുവാൻ പുറത്തിറങ്ങിയതായിരുന്നു.പാതിവഴിയിൽ എത്തിയപ്പോഴേയ്ക്കും കേറിയിരുന്നുരുട്ടിയ ശകടത്തിന്റെയും പെട്രോൾ തീർന്നു !!! പെട്ടു… പതുക്കെ ഫോൺ എടുത്ത് ചേട്ടനെ വിളിച്ചു വഴിയിൽ പെട്ടുപോയ വിവരം അറിയിച്ചു. വേറൊന്നും ചെയ്യാനാകാതെ അവിടെയിരുന്ന്Continue reading “അഴുക്ക്”

പ്രണയം

ആഹാരത്തിന്റെ തരിയൊക്കെ വീണുകിടക്കുന്ന ടേബിളിന്റെ വലത്തേ മൂലയിൽ നിന്നും ഇടതു വശത്തേയ്ക്ക് ഒരു റാലി നടക്കുന്നുണ്ടായിരുന്നു. ചിലരൊക്കെ ഒരു തരി ചോറ് കഷ്ടപ്പെട്ട് എടുത്തിട്ടുണ്ട്, ചിലരാകട്ടെ അൽപ്പം മുഴുപ്പുള്ളവയെ ഒരുമിച്ചാണ് ചുമക്കുന്നത്. മടിയന്മാർ ഒന്നും ചുമക്കാതെ റാലിയുടെ ഇടയിൽ മണത്തു മണത്തു നടക്കുന്നു, ഇവനൊന്നും നാണമില്ലേ !!!! റാലി ടേബിളിന്റെ ഇടയിലൂടെ തിണ്ണയിലേക്ക് ആയിരുന്നു. ടേബിളിന്റെ മറുവശത്തു നിന്നും കുറച്ചുപേർ കട്ടൻകാപ്പി വച്ചിരുന്ന പാത്രത്തിന്റെ വക്കിലിരുന്ന് എന്തോ പിറുപിറുത്തുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. പതുക്കെ എല്ലാറ്റിനെയും തട്ടി തെറിപ്പിച്ചുകൊണ്ട് കാപ്പിContinue reading “പ്രണയം”

ഒളിച്ചുകളി

നല്ല നിറമുള്ള മുഖത്തു വല്ലാത്തൊരു നാണം വരുത്തി, ചാഞ്ഞും ചരിഞ്ഞും ചുറ്റുപാടും നോക്കി അവരങ്ങനെ നിൽക്കുന്നു. സമയം നോക്കി വിരിയുന്ന പൂക്കൾ, അല്ല സുന്ദരികൾ. കൂട്ടത്തോടെ വിരിഞ്ഞു നിൽക്കുന്ന അവർക്ക് വല്ലാത്തൊരു ഭംഗി തന്നെയാണ്. ഇതിനൊടു ചേർന്നാണ് ആമ്പൽക്കുളം, വയലറ്റ് നിറത്തിൽ വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂവിന്റെ ഭംഗി അടുത്ത് ആസ്വദിക്കുവാനെന്നവണ്ണം വണ്ടുകളും ചെറിയ പ്രാണികളും വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു !!! ഒരുപക്ഷെ ഇതെല്ലാം ആ പൂവിന്റെ കാമുകന്മാർ ആയിരിക്കുമോ, ആർക്കറിയാം. തികഞ്ഞ അഹങ്കാരത്തോടെ ആമ്പലിന്റെ ഇലയിൽ ഒരുContinue reading “ഒളിച്ചുകളി”

രണ്ടു കക്ഷികൾ

വൈകുന്നേരം ആയപ്പോഴേയ്ക്കും ഒന്ന് പുറത്തിറങ്ങി. ആകെ ഒരു മൂടലാണ്, സൂര്യന്റെ വൈകുന്നേരത്തെ ഭംഗിയുള്ള കിരണങ്ങളും കാർമേഘങ്ങളും തമ്മിൽ വല്ലാത്തൊരു യുദ്ധം തന്നെ നടക്കുന്നുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ആ കിരണങ്ങൾ ഭൂമിയിലേക്ക് എത്തുന്നതെന്ന് ഒറ്റ നോട്ടത്തിൽ മനസിലായി. മുറ്റത്തുള്ള പ്രായം ചെന്ന മാവിന്റെ ചില്ലകളിൽ കിളികൾ ചേക്കേറി തുടങ്ങി,കൂട്ടത്തിൽ അധികവും കലപിലാ ശബ്ദമുണ്ടാക്കി മാവിന്റെ ചില്ലകൾക്ക് ചുറ്റും കറങ്ങിക്കൊണ്ടിരുന്നു. അവറ്റകൾ ഒരുപക്ഷെ ഈ പ്രായം ചെന്ന മാവിനോട് കുശലം പറയുന്നതായിരിക്കും. എന്തായാലും വണ്ടിയെടുത്തു പുറത്തേക്ക് കടന്നു. കുറച്ചു മുൻപിലേക്ക്Continue reading “രണ്ടു കക്ഷികൾ”

പ്രഡേറ്റർ

നല്ല തവിട്ട് നിറമുള്ള മുഖം. നരയും കറുപ്പും ഇടകലർന്ന അൽപ്പം മുടി അലക്ഷ്യമായി പാറി പറന്നു കിടക്കും. ചീകി ഒതുക്കാൻ പോലും സമയം കണ്ടെത്താറില്ലെന്നു സാരം. അൽപ്പം ചുളിഞ്ഞ ചർമ്മമാണ്. ദയനീയമായ നോട്ടവും ആവേശത്തോടെ ചെയ്തു തീർക്കുന്ന പണികളും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തനാക്കുന്നു. ഒരുപാട് സംസാരിക്കാത്ത പ്രകൃതമാണ്, സ്വന്തം ജോലിയിൽ സദാ സമയവും മുഴുകിയിരിക്കാനും ശ്രമിക്കാറുണ്ട്. ഒരുപാട് ബുദ്ധിമുട്ടുകൾ ഉള്ളതു കൊണ്ടാവാം ഏൽപ്പിക്കുന്ന ജോലികളോട് വല്ലാത്തൊരു പ്രണയം കൂടുന്നത്. മുഷിഞ്ഞ ഒരു പാന്റും, കറContinue reading “പ്രഡേറ്റർ”

കലിപ്പൻ

ജോലി ചെയ്യുന്ന കമ്പ്യൂട്ടർ ടേബിളിന്റ ഒരു മൂലയ്ക്ക് പ്രിയപ്പെട്ട കളർ പെൻസിലുകൾ ഒരു കപ്പിൽ ഇട്ടു വെച്ചിരുന്നു. പല നിറങ്ങളിൽ അവ എന്നെ നോക്കി കിടക്കും, കൂട്ടത്തിൽ അൽപ്പം സുന്ദരി വയലറ്റ് നിറം തന്നെ. ഒരുപക്ഷെ ആ നിറത്തോട് വല്ലാത്തൊരു പ്രണയം ഉള്ളതുകൊണ്ട് ആയിരിക്കും. അതിന്റെ തൊട്ടു താഴെ എന്റെ സ്നേഹം മുഴുവൻ ഏറ്റു വാങ്ങി “ആട് ജീവിതവും” ഇരിപ്പുണ്ട്. എല്ലാ ദിവസത്തെയും പോലെ ജോലി ചെയ്യുവാൻ ആരംഭിച്ചപ്പോഴാണ് അത് ശ്രദ്ധിച്ചത്, പച്ച പെൻസിലിന്റെ മുനയിൽ ഒരുത്തൻContinue reading “കലിപ്പൻ”

Design a site like this with WordPress.com
Get started