ഇരുട്ട് വീണു തുടങ്ങിയിരുന്നു, പകലൊക്കെ വീടിനുള്ളിൽ തന്നെ കഴിഞ്ഞു പോരുന്നത് കൊണ്ട് വല്യ കാഴ്ച്ചകളൊന്നും കാണാറില്ല. കാണുവാൻ ശ്രമിക്കാറില്ല എന്നതാണ് സത്യം. വല്ലാതെ മടുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു, രാവിലെ ഉണരുമ്പോൾ തൊട്ട് ഇരുട്ട് വീഴുന്നത് വരെ എല്ലാ ദിവസവും ഒരുപോലെ തന്നെ !!! ഇടയ്ക്ക് ശല്യപ്പെടുത്തുന്നത് കുളത്തിലെ ആ തടിയൻ തവളയും പിന്നെ ഈ വീട് കയ്യേറ്റം ചെയ്യുവാൻ ശ്രമിക്കുന്ന ഉറുമ്പുകളുമാണ്. ഇങ്ങനെയൊക്കെ ദിവസം തോറും പലവിധത്തിൽ ശല്യപെടുത്തുന്ന ഇവറ്റകളാണ് ഓരോ ദിവസവും മാറി മാറി വരുന്നുണ്ടെന്ന്Continue reading “വിമാനത്തിലെ പൂക്കൾ !!”
Author Archives: KR
ഒരു പഴയ കണക്കെടുപ്പ്
കുട്ടിക്കാല ദുരനുഭവങ്ങൾ – 01 “രാത്രിയായാൽ അഞ്ചുകണ്ണൻ വരും “ കാലാവസ്ഥ നിരീക്ഷകർ മഴയും കാറ്റുമൊക്കെ വരുമെന്ന് മുന്നറിയിപ്പ് തരുന്നതുപോലെ ബിന്ദു അമ്മയുടെ മുന്നറിയിപ്പാണ് ഈ അഞ്ചുകണ്ണൻ. ചെറുപ്പത്തിലെ ഓർമ്മകളിൽ ഇപ്പോഴും അണുവിട മറക്കാതെയുള്ളതിൽ ഒരു കാര്യമാണിത്. ചോറുണ്ണാതെ ഇരിക്കുമ്പോഴും, രാത്രി കാലങ്ങളിൽ പുറത്തിറങ്ങിയാലും ഉച്ചത്തിൽ കരഞ്ഞാലുമൊക്കെ ഈ അഞ്ചുകണ്ണൻ വരുമത്രെ !!! അല്ലേലും ഈ പുള്ളിയ്ക്ക് വേറെ പണിയൊന്നും ഇല്ലല്ലോ, കുഞ്ഞു പിള്ളേരെയും പേടിപ്പിച്ചു ഒതുക്കി നിർത്തിയാൽ അമ്മമാർ വാനോളം പാടി പുകഴ്ത്തുമല്ലോ. നല്ല പ്രായമൊക്കെContinue reading “ഒരു പഴയ കണക്കെടുപ്പ്”
എങ്ങനെ മറക്കും?
ഒരുപാട് പ്രിയപ്പെട്ടതാണ്… “ഈ നിമിഷവും അവിടെ ഒരുപാട് പേരുടെ കളിയും ചിരിയും സന്തോഷവുമെല്ലാം തങ്ങി നിൽക്കുന്നുണ്ട്.” കലാലയ ജീവിതത്തിൽ മറക്കാനാവാത്ത ഒരു കാര്യമാണ് രാത്രിയിലെ കോളേജ് ജീവിതം. തൊട്ടടുത്ത ദിവസങ്ങളിൽ നടക്കുന്ന പരിപാടികൾക്കായുള്ള ഒരുക്കങ്ങൾക്ക് വേണ്ടിയാണ് ഈ രാത്രിയിലുള്ള നിൽപ്പ്. പരിപാടികൾ നടത്തിവരുന്നത് sfi ആയതുകൊണ്ട് തന്നെ മറ്റു വിദ്യാർത്ഥികളുടെ പ്രതീക്ഷകളും അത്രത്തോളം ഉണ്ടായിരിക്കും, അതിന് ഇതുവരെ ഒരു കോട്ടവും ഉണ്ടായിട്ടില്ല കേട്ടോ. വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് എല്ലാവരും വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ കോളേജിന് കൂട്ടായി അപ്പോഴും ഞങ്ങളവിടെത്തന്നെContinue reading “എങ്ങനെ മറക്കും?”
കൊലപാതകം
ഈ മഹാപാപിയോട് ക്ഷമിക്കുക… രാവിലെ മുതൽ നല്ല ശക്തമായ മഴയാണ്. മുറിയുടെ തൊട്ടടുത്തുള്ള കുളം പോലും വ്യക്തമായി കാണാൻ കഴിയാത്ത വിധം മഴ ശക്തമായിരുന്നു. ഇടയ്ക്ക് ദയനീയമായുള്ള തവളയുടെ കരച്ചിൽ കേട്ടു, തീർന്നു കാണും ആ ഭീമൻ തവളയുടെ എല്ലാ വിഷമങ്ങളും !!!ഇത്രയും നാളുകൾ മഴ പെയ്യാനുള്ള ആർത്തിയിൽ കരഞ്ഞുകൊണ്ടിരുന്ന പാവം ഇപ്പോൾ അതൊന്നു നിൽക്കാനായി കരയുന്നു. പ്രിയപ്പെട്ട ജനങ്ങളെ എന്റെ അഭിപ്രായത്തിൽ ഈ കാലൻ കഴുവേറി ഒറ്റൊരുത്തൻ കാരണമാണ് ഈ മഴയൊക്കെ പെയ്തത്, എന്നിട്ടിപ്പോൾ വെള്ളത്തിലൂടെContinue reading “കൊലപാതകം”
ഈ നാട് !!
രണ്ടു ജീവികൾ, നല്ല സമാധാനപരമായ ഒരു അന്തരീക്ഷം തന്നെ, ജീവികൾ എല്ലാം കൂടി ഇനി വല്ല സമ്മേളനത്തിനും പോയതാണോ എന്ന് ആലോചിച്ചു കൂട്ടി. എന്തായാലും സംഗതി നന്നായിട്ടുണ്ട്, ഇവിടെയൊന്നും ഒരനക്കവുമില്ല. ഓടാനും ചാടാനുമൊന്നും കഴിയാത്തതു കൊണ്ട് തന്നെ കുളത്തിലെ ഭീമൻ തവള പതിവ് പോലെ വെള്ളത്തിൽ പകുതി പൊങ്ങിക്കിടന്നു. അങ്ങനെ സമയം പോയത് നന്നായിട്ടറിഞ്ഞു. പുറത്തും അകത്തും വല്യ ബഹളങ്ങൾ ഒന്നും ഇല്ലാതിരുന്ന ഇന്നത്തെ സാഹചര്യത്തിൽ ആർക്കായാലും അങ്ങനെ തോന്നി പോകുമല്ലോ, എന്നാൽ ഇതിനു പുറമെ ശരശയ്യയിൽContinue reading “ഈ നാട് !!”
അല്ലയോ പ്രിയപ്പെട്ട രാമാ…
വീടിനു പുറത്തെ വലിയ മുത്തശ്ശി മാവിന്റെ കമ്പുകളിൽ ചിലത് ഉണങ്ങി തുടങ്ങിയിരുന്നു. വന്നിരിക്കുവാനും വളരാനും ഒരവസരം കൊടുത്തിട്ടും മാവിനെ ഇത്തിൾകണ്ണികൾ കൂട്ടത്തോടെ വളർന്നു പന്തലിച്ചു ഓരോ ചില്ലകളെയും കാർന്നു തിന്നുകൊണ്ടിരുന്നു. ഒരുനാൾ ഉണങ്ങി കരിഞ്ഞ ചില്ലകളുടെ കൂടെ താനും വീഴുമെന്ന കാര്യം അവ മറന്നുപോയിട്ടുണ്ടാവാം. ഒരുപക്ഷെ ഇതെല്ലാം അറിഞ്ഞിട്ടും മാവിനെ വിട്ടുപോകാതെ നിൽക്കുന്നതുമാവാം !!! ഇന്ന് ഈ രാജ്യം പോലും ഇത്തിൾക്കണികൾ തിന്നു തീർത്തുകൊണ്ടിരിക്കുവല്ലേ, പിന്നെയാണോ ഈ മരം !!! ഇന്ന് ഓരോ സെക്കന്റ് സമയവും ഭയത്തോടെContinue reading “അല്ലയോ പ്രിയപ്പെട്ട രാമാ…”
മലയാളി വണ്ട്
പുറത്ത് ആകമാനം കിളികളുടെ ബഹളമായിരുന്നു ഇന്ന്.നല്ല ഇളം വെയിൽ പുല്ലിനെയും മറ്റു പച്ചകളെയും ഒരുപാട് ഭംഗിയുള്ളതാക്കി. മഞ്ഞു തുള്ളികൾ ഇലകളിലും പുല്ലിലുമൊക്കെയിരുന്നു പല്ലിളിച്ചു കാട്ടി ചിരിച്ചുകൊണ്ടേയിരുന്നു. പഴയ ക്ഷീണമൊക്കെ മാറിയ ഫാഷൻ ഫ്രൂട്ട് ചെടിയുടെ കൂടെ പേര തത്തകളും ഒരു അണ്ണാനും ഉണ്ടായിരുന്നു. പഴയ സങ്കടം പറച്ചിലുകളല്ല, മറിച്ചു സന്തോഷമാണ് എല്ലാവരും പങ്കുവെച്ചുകൊണ്ടിരുന്നത്. വീടിനുള്ളിലെ കുത്തിയിരുപ്പിൽ കാണാൻ കഴിഞ്ഞ ഏറ്റവും നല്ല പ്രഭാതം ഇതാണ് !!! ഇടയ്ക്ക് വന്ന ഒരു കുഞ്ഞു കാറ്റിന്റെ താളം പിടിച്ചു ഇലകളൊക്കെContinue reading “മലയാളി വണ്ട്”
വീണ്ടും
മൂന്ന് മാസം പോലും പ്രായമാകാത്ത പെൺകുഞ്ഞാണ് ഇവിടെ കായലിൽ ഒഴുകി നടന്നത്. ഇന്നത്തെ ദിവസം കണ്ടതെല്ലാം എഴുതി ചേർക്കുവാൻ പോലും തോന്നാത്ത അവസ്ഥയിലാണ്. രാവിലെ തുടങ്ങി ഒരുപാട് കാര്യങ്ങൾ കണ്ടിരുന്നു, എഴുത്തിന്റെ ഭാഗമാകാൻ പോന്നവയാണെങ്കിലും അവയൊക്കെ എഴുതുവാൻ കഴിയാത്ത വിഷമത്തിലാണ് മനസ്സ്. ഉച്ചയോടു കൂടിയാണ് ആ വാർത്ത അറിഞ്ഞത്. മൂന്ന് മാസം പോലും പ്രായമാകാത്ത പെൺകുഞ്ഞിന്റെ പിഞ്ചു ശരീരം അഞ്ചു ദിവസത്തിനടുത്ത് കായലിൽ ഒഴുകി നടന്നു. ആ ചിത്രം കണ്ടപ്പോൾ മുതൽ മനസ്സിൽ ഒരു കല്ലിറക്കി വച്ചതുContinue reading “വീണ്ടും”
ഹോ…
എന്നാലും അതൊരുമാതിരി കോപ്പിലെ ഇടപാടായി പോയി… മഴ ഇതെന്തിനുള്ള പുറപ്പാടാണെന്ന് മനസിലാകുന്നില്ല. കൂടുന്നുമില്ല കുറയുന്നുമില്ല, അതൊരു താളത്തിനങ്ങു പെയ്തുകൊണ്ടിരിക്കുവാണ് !!പറമ്പിലും മുറ്റത്തുമൊക്കെ വെള്ളം കെട്ടിക്കിടക്കുന്നത് കണ്ടിട്ടും ഒരു നാണവുമില്ലാതെ പിന്നെയും പിന്നെയും പെയ്തുകൊണ്ടിരുന്നു. വല്ലാത്ത കഷ്ട്ടം തന്നെ. തണുപ്പ് കാരണം പുറത്തിറങ്ങാനും കൊറോണ കാരണം മനസ്സറിഞ്ഞു തുമ്മാനും മടി തോന്നി തുടങ്ങി.ഇതൊക്കെ ആകെ ആസ്വദിക്കാൻ കുളത്തിലെ ഭീമൻ തവളകൾക്കു മാത്രമേ കഴിയൂ അല്ലെ?? വീടിനുള്ളിലെ ഇരുപ്പ് പതിയെ പതിയെ ശീലമായി തുടങ്ങിയെന്നു തോന്നുന്നു, കാരണം പഴയ രീതിയിൽContinue reading “ഹോ…”
വാർത്താ പെണ്ണുങ്ങൾ
ക്ഷമിക്കുക… രാവിലെ അൽപ്പം വെയിലു വീണു തുടങ്ങിയപ്പോഴാണ് പുറത്ത് നിന്നും വല്ലാത്തൊരു ബഹളം കേട്ടത്. തൊട്ടു മുൻപിലെ പറമ്പിൽ അവരെല്ലാം കൂട്ടം കൂടി നിൽക്കുകയാണ്. ഒരു കൂട്ടമല്ല പല ഗ്രുപ്പുകളായി തെങ്ങുകളുടെ ചുവട്ടിൽ നിന്ന് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. മാസ്ക്ക് ധരിച്ചിട്ടും അവരുടെ ശബ്ദത്തിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. സാമൂഹിക അകലം പാലിച്ചിരുന്നത് അവരുടെ പണി ആയുധമായ തൂമ്പകൾ ആയിരുന്നു. ഒരുപക്ഷെ എവിടെ തുടങ്ങണം എന്ന ആലോചനാ യോഗമായിരിക്കും അവർ കൂടിക്കൊണ്ടിരിക്കുന്നത് !!! അധികം വൈകാതെ തന്നെ എല്ലാവരുംContinue reading “വാർത്താ പെണ്ണുങ്ങൾ”
കാലൻ
ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു, ചീവീടുകൾ തന്നെയാണോ രാത്രിയിൽ കൂട്ടം കൂടി കരയുന്നത് എന്ന സംശയം ഇപ്പോഴും ബാക്കിയാണ്. കാർമേഘവുമായുള്ള വഴക്ക് കൊണ്ടാവണം കുറച്ചു ദിവസങ്ങളായിട്ട് പുള്ളിക്കാരനെ ആകാശത്തൊന്നും കാണുന്നില്ല. ഒരുപക്ഷെ ഈ വഴക്കിൽ പ്രതിക്ഷേധിച്ചുകൊണ്ട് നക്ഷത്രങ്ങളും അനിശ്ചിത കാല സമരത്തിലേക്ക് കടന്നിട്ടുണ്ടാവാം. പഴയ ഭംഗിയൊട്ടും ഇല്ലാത്ത രാത്രിയാണ് നിലവിൽ കണ്ടുകൊണ്ടിരിക്കുന്നത് !!! വൈകിട്ടത്തെ കുളി കിണറ്റിലെ തണുത്ത വെള്ളത്തിലാണ്. അതുകൊണ്ട് തന്നെ ബക്കറ്റുമായി വെള്ളം കോരാൻ ഇറങ്ങിയപ്പോഴാണ് അകലെ ഒരു തിളക്കം ശ്രദ്ധിച്ചത്. മഴത്തുള്ളികളിൽ ചിലതൊക്കെ വലയിൽContinue reading “കാലൻ”
തെറി താങ്ങി പുള്ള്
വീടിനുള്ളിലെ ഇരുപ്പ് തുടങ്ങിയിട്ട് ദിവസങ്ങൾ കഴിയുന്നു. ഏത് ദിവസമാണെന്ന് ചോദിച്ചാൽ പോലും സംശയം പ്രകടിപ്പിച്ചു പോകുന്ന അവസ്ഥയിലാണ്. ഇനി ഇങ്ങനെ എത്ര നാളുകൾ കൂടി ഒതുങ്ങി കൂടണമെന്ന് പോലും വല്യ നിശ്ചയമില്ല !!!! ഇന്നലെ ആകമാനം തലതല്ലി പെയ്തു തീർന്ന മഴയെ ഇന്നു കണ്ടില്ല. രാവിലെ മുതലേ നല്ല തെളിഞ്ഞ അന്തരീക്ഷമാണ്. എന്നാലും ഇതൊന്നും പോരാഞ്ഞിട്ട് മറ്റൊരു മഴയും നോക്കി ഇരിപ്പാണ് നമ്മുടെ ഭീമൻ തവള. ഇത്രയൊക്കെ സംഭവിച്ചിട്ടും അതൊന്നും അറിയാത്ത മട്ടിലാണ് പുള്ളിയുടെ ഇരിപ്പ്. കാര്യംContinue reading “തെറി താങ്ങി പുള്ള്”
ദൈവം !!
എഴുന്നേൽക്കാൻ പോലും കഴിയാത്ത വിധം മടി സമ്മാനിച്ചുകൊണ്ടായിരുന്നു മഴയുടെ പെയ്ത്ത്. വല്ലാത്ത തണുപ്പും, കൂനിൻമേൽ കുരു എന്ന കണക്കിന് കൂടെ കാറ്റും വീശിക്കൊണ്ടിരുന്നു. സമയം മുൻപോട്ട് അതിവേഗം ഓടിക്കൊണ്ടിരുന്നു, സമയത്തിന്റെ കാര്യം പറയുമ്പോൾ ക്ലോക്കിന്റെ ദയനീയമായ അവസ്ഥയും പറയാതെ വയ്യ. ചിലപ്പോൾ 12 ലേക്ക് വലിഞ്ഞു കയറുമ്പോൾ സെക്കന്റ് സൂചി എന്തോ എടുക്കാൻ മറന്ന മട്ടിൽ തിരിച്ചു പോരുന്നതും കാണാം. ചിലപ്പോഴൊക്കെ നമ്മൾ ശ്രദ്ധിക്കാതെ വരുമ്പോൾ അവറ്റകൾ പണിയെടുക്കാതെ ഒറ്റ നിൽപ്പാണ്. പിന്നെ ആണിയിൽ നിന്നും എടുത്ത്Continue reading “ദൈവം !!”
ഒരാട്ടം
“എന്നാലും നിന്റെയൊരാട്ടം, ഇതൊക്കെ എങ്ങനെ സാധിക്കുന്നു കുട്ടാ… “ അങ്ങനെ മറ്റൊരു ദിവസവും വീടിനുള്ളിൽ ഒതുങ്ങിക്കൂടി കടന്നു പോകുന്നു. വല്ലാതെ മടുത്തു തുടങ്ങി ഇതിനുള്ളിലെ ഇരുപ്പ്, എങ്കിലും ഒതുങ്ങിക്കൂടാതെ വയ്യല്ലോ. എന്തായാലും പിടിവിടാതെ കൂട്ടിനായി തലവേദനയും കൂടെയുള്ളപ്പോൾ പിന്നെന്തിന് സങ്കടം !!! രാവിലെ ചായ കുടിച്ചിട്ട് മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് ഒരു കൊട്ടാരം കണ്ടത്. കുറച്ചു നാളുകൾ മുൻപ് കണ്ടതാണെങ്കിലും അതിത്ര ഭംഗിയുള്ളതായി തോന്നിയില്ല, ഒരുപക്ഷെ അന്ന് പണി നടക്കുന്ന കാലഘട്ടം ആയിരുന്നിരിക്കാം. കല്ല് കെട്ടി തിരിച്ച മുറ്റത്തിന്റെContinue reading “ഒരാട്ടം”
മറ്റൊരു ദിവസം
“എത്രയും പ്രിയപ്പെട്ട ഫാഷൻ ഫ്രൂട്ട് ചെടിയെ നിനക്ക് ഒരായിരം മംഗളാശംസകൾ….” മൊണാലിസ ചിത്രത്തെ നാളുകൾ മുൻപ് മഴയുമായി ഉപമിച്ചു, ചെറിയൊരു തിരുത്തുണ്ട്. ഈ പ്രകൃതി മുഴുവനും അങ്ങനെ തന്നെയാണ്. വീടിനുള്ളിൽ തന്നെ ഇരുപ്പ് തുടങ്ങി മൂന്നാം ദിവസമാകുമ്പോൾ എന്റെ അവസ്ഥ തന്നെയാണ് പ്രകൃതിക്കും എന്ന് തോന്നി തുടങ്ങിയ നിമിഷം… കിളികളുടെ കരച്ചിലു പോലും അതി വിരളമായേ കേൾക്കുന്നുള്ളു. തൊട്ടു മുൻപിലെ ആമ്പൽ കുളത്തിലെ മീനുകളെ പോലും മുകളിൽ കാണുന്നില്ല. ആകമാനം നിശബ്ദത !!! ഒരുപക്ഷെ ഇവറ്റകളെല്ലാം വീടിനുള്ളിൽContinue reading “മറ്റൊരു ദിവസം”