Design a site like this with WordPress.com
Get started

കരിമരുന്ന് കലാകാരൻ

ഇനിയും പടക്കം പൊട്ടിയ്ക്കാൻ അറിയാത്തവരുണ്ടേൽ വിഷമിക്കണ്ട !!എന്റെ പക്കൽ ഒരു സുഹൃത്തുണ്ട് ആളിത്തിരി പ്രൊഫഷണൽ കരിമരുന്നു കലാകാരനാണ്. അൽപ്പം പഴയൊരു സംഭവമാണ് അന്ന് ഈ മഹാപാപി ഹൈ സ്കൂൾ കാലഘട്ടതിലേയ്ക്ക് കാലെടുത്തു വച്ചതെ ഉണ്ടായിരുന്നുള്ളു. രണ്ടു മാസം കിട്ടുന്ന അവധിയുടെ ഭൂരിഭാഗവും അമ്മയുടെ ചേച്ചിയുടെ കോട്ടയത്തുള്ള വീട്ടിലാണ് നിൽക്കുന്നത്. അവിടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്, അവരൊക്കെയായി അവധിക്കാലം ആർത്തുല്ലസിച്ചങ്ങനെ നടക്കും. അതൊക്കെ കുട്ടിക്കാലത്തെ സുവർണ്ണ ദിനങ്ങൾ ആയിരുന്നു. അവിടെ എനിക്കൊരു സുഹൃത്തുണ്ട്, വിഷ്ണു. ചിലപ്പോഴൊക്കെ കയ്യിൽ കിട്ടുന്നത്Continue reading “കരിമരുന്ന് കലാകാരൻ”

യുദ്ധം

കുറെയെണ്ണം ചത്തുപോയി, കൂട്ടത്തിൽ കട്ടയ്ക്ക് നിന്നവരൊക്കെ ആദ്യം തന്നെ ജീവനും കൊണ്ടോടി. വെറുതെ വഴിയേ പോയവന്റെ കയ്യിൽ നിന്നും അടി ഇരന്നു വാങ്ങിയ അവസ്ഥയായി. കയ്യിൽ എന്തൊക്കെയോ സാധനങ്ങളുമായി നടന്നു പോകുകയായിരുന്നു അവരെല്ലാം. പെട്ടന്ന് എതിരെ വന്ന കുറച്ചു കക്ഷികൾ കയ്യിലിരുന്ന അമൂല്യമായ വസ്തുവിന് വേണ്ടിയൊരു വൻ പിടിവലി നടന്നു. ഇതൊക്കെ കണ്ട് ഞാൻ അതിശയപ്പെട്ടുപോയി. സിനിമയിലായിരുന്നേൽ പിന്നേം വിശ്വസിക്കാം. അല്ലേൽ അവിടെ എന്തെങ്കിലും ബഹളമോ മറ്റോ ഉണ്ടാകണമല്ലോ എങ്കിലല്ലേ അതൊന്ന് ഉൾക്കൊള്ളാൻ കഴിയൂ !!!സാധനങ്ങളുമായി പോയവരുടെContinue reading “യുദ്ധം”

90’s

പറഞ്ഞു കേട്ട കാര്യമാണ്, അതൊരു അനുഭവമാണ്… പഴകാലത്തെ ജീപ്പുകൾക്ക് നല്ലൊരു ദൗത്യം തന്നെയുണ്ടായിരുന്നു. വെറുതെ അല്ലറ ചില്ലറ ഓട്ടമൊന്നുമല്ല, നല്ല കല്യാണ ഓട്ടങ്ങൾ. അന്നൊക്കെ കല്യാണത്തിനു വധൂവരന്മാർ യാത്ര ചെയ്തിരുന്നത് അംബാസിഡർ കാറിലും മറ്റുള്ളവർ ജീപ്പിലുമാണ് !! അധികം ദൂരമില്ലെങ്കിൽ കാൽനടയായിട്ടും പോകുന്നത് പതിവായിരുന്നു. അങ്ങനെ നടന്നു വന്നൊരു കല്യാണത്തിൽ സംഭവിച്ച ഒരു കൊച്ചു കാര്യമാണ് ഇത്. അന്നൊക്കെ കല്യാണത്തിന് ചെറുപ്പക്കാരൊക്കെ ജീപ്പിന്റെ പുറകിൽ തൂങ്ങി കിടക്കുന്നത് ഒരു ഫാഷൻ ആയിരുന്നു. ആ വണ്ടി മുഴവാനായിട്ടങ്ങു കൊണ്ടുപോകുന്നത്Continue reading “90’s”

കുപ്പി

ഓർമ്മകൾക്ക് ആകെ മൊത്തം മധുരമേറുന്നുണ്ടെങ്കിലും ചിലത് വല്ലാതെ കുത്തിനോവിച്ചുകൊണ്ടിരിക്കും. ഇനി അതെല്ലാം മറന്നു കളയാമെന്ന് വെച്ചാലോ വീണ്ടും വീണ്ടും അതിങ്ങനെ നീറിക്കൊണ്ടിരിക്കും. ഈ ഓർമ്മകൾ എല്ലാം മനസ്സിനെ വല്ലാതെ കനമുള്ളതാക്കി മാറ്റിയിരിക്കുന്നു, ഇനിയിപ്പോൾ പ്രിയപ്പെട്ടതെന്ന് വിശ്വസിച്ചു വച്ച ചിലതു കൂടി മറന്നു കളയാമെന്ന ആലോചനയിലാണ്…എല്ലാം മറന്നു പോകുന്നതിനു മുൻപേ തന്നെ പറഞ്ഞു തീർക്കാമെന്നും വിശ്വസിക്കുന്നു. ഉണ്ണിക്കുട്ടൻ അങ്ങനെ കൂട്ടുകാരുമൊക്കെയായി പറമ്പിലൊക്കെ തേരാപാര കളിച്ചു നടക്കുന്ന സമയമാണ്. ഉച്ച സമയം വിശ്രമ സമയമായതുകൊണ്ട് തന്നെ അന്ന് വല്ലാത്ത വിശ്രമമൊക്കെContinue reading “കുപ്പി”

സൂക്ഷിക്കുക

പുല്ലിനുള്ളിലെ ഒരു ദേഷ്യക്കാരൻ !! കുളത്തിന്റെ അരികുകളിലുള്ള പുല്ലുകൾ മുഴുവൻ വെട്ടി നിരപ്പാക്കേണ്ട സമയമൊക്കെ അതിക്രമിച്ചിരുന്നു. കാരണം വീഴുന്ന കുടംപുളികൾ എല്ലാം തന്നെ അവറ്റകളുടെ വളമായിരുന്നു, കാരണം ഇങ്ങനൊരു സാധനം അതിനുള്ളിൽ വീണുകിടക്കുന്നത് അത്ര പെട്ടന്ന് ശ്രദ്ധിക്കില്ലായിരുന്നു.പോരാത്തതിന് പുളിമരത്തിന്റെ താഴത്തെ ചില്ലകളിൽ ഒരുപാട് പുഴുക്കളും കുടുംബവും ചേക്കേറിയിരുന്നു, അവറ്റകൾക്ക് അത്യാവശ്യം മധുരവും പുളിയുമൊക്കെയുള്ള കുടംപുളിയെക്കാൾ താൽപ്പര്യം ഇലകളായിരുന്നു. കൂട്ടത്തിലെ കലാകാരന്മാരായ പുഴുക്കൾ ഒരുപാട് ഭംഗിയിൽ ഇലകൾ തിന്നു വച്ചിരുന്നു. പുളി പെറുക്കനെന്നു പറഞ്ഞുകൊണ്ട് ഒരു തെണ്ടികളും ഇങ്ങോട്ട്Continue reading “സൂക്ഷിക്കുക”

ചോദ്യങ്ങൾ?

“അവസാനിക്കും ഈ മൈ*%ല്ലാം തീർന്നു പോകും” പതിവുപോലെ മഴ ഇന്നും വന്നിരുന്നു, എല്ലാവരുടെയും സുഖദുഃഖങ്ങൾ ഒക്കെയും അറിഞ്ഞ ശേഷം സ്ഥലം കാലിയാക്കുകയും ചെയ്തു !!! ഒരുപക്ഷെ പിണക്കത്തോടെ പോയതുകൊണ്ടാവും ആകാശമെല്ലാം മൂടിക്കെട്ടി നിന്നത്. ഇത്രയും മഴയൊക്കെ പെയ്തിട്ടും കുളത്തിലെ തവളയും മീനും തിരിച്ചു വരാത്തത്തിൽ അതിയായ ദുഃഖം അനുഭവപ്പെട്ടു തുടങ്ങി. ആ ദുഃഖത്തിൽ എന്നെ സമാധാനിപ്പിക്കാൻ ഒരുപാട് കൊതുകുകൾ കൂടെയുണ്ടായിരുന്നു. അവറ്റകളുടെ സ്നേഹവും കരുതലും വല്ലാതെ കൂടിയപ്പോൾ ഞാനാകെ വിഷമത്തിലായെന്നു വേണം പറയാൻ.ഇതിനെല്ലാം പുറമെ മാറ്റൊരു കാര്യവുമുണ്ട്,Continue reading “ചോദ്യങ്ങൾ?”

കൊടും_ധീരൻ

അവനങ്ങനെ വാലുമാട്ടി ഏറ്റവും മുൻപിൽ അഹങ്കാരത്തോടെ ഇരുന്നു. നല്ല മഴക്കാറുണ്ട്, കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളായി വല്ലാത്ത മഴയാണ്. നല്ല തണുത്ത കാറ്റ് വീശിത്തുടങ്ങി. ഒന്ന് പുറത്തിറങ്ങിയാൽ കൊള്ളാമെന്നു തോന്നി . അകത്തു തന്നെ ചടഞ്ഞു കൂടി ഒരേ ഇരുപ്പല്ലേ ആകെ മടുത്തു, തൊട്ടു മുൻപിലുള്ള കുളത്തിൽ അത്ഭുതത്തോടെയാണ് നോക്കിയത് കാരണം അവിടുത്തെ പ്രധാന താമസക്കാരനായ ആന തവളയെ കാണാനില്ല. അതുമാത്രമല്ല അതിനുള്ളിൽ കിടന്ന് കുത്തി മറിഞ്ഞിരുന്ന ഗപ്പി കുഞ്ഞുങ്ങളും അപ്രത്യക്ഷമായിരിക്കുന്നു !!!! ഇനി തവളയും മീനുകളുംContinue reading “കൊടും_ധീരൻ”

നന്മ _മരങ്ങൾ

കഴിഞ്ഞ ദിവസം പറയാൻ ബാക്കി വച്ചത് !!! ഒന്നു രണ്ടു മുഖങ്ങൾ പുറത്തേയ്ക്ക് നോക്കി നിൽപ്പാണ്, ബാക്കിയുള്ളവയെല്ലാം ഉള്ളിലാണ്. എത്ര നേരമായെന്നോ എവിടെ നിന്ന് വരുന്നതാണെന്നോ അറിയില്ല.മുഖത്തൊക്കെ വല്ലാത്ത ബുദ്ധിമുട്ട് കാണാനുണ്ട് !!! സംസാരിക്കാൻ കഴിഞ്ഞിരുന്നേൽ ഒരുപക്ഷെ ഈ നാൽക്കാലികൾക്ക് ഈ ഗതിയൊന്നും വരില്ലായിരുന്നു. കൊതുമ്പു വള്ളം പോലെ ഒരു കൊതുമ്പ് ഓട്ടോയുടെ പിറകിലാണ് അവറ്റകളുടെ നിൽപ്പ്. ആർക്കും ഒരു ശല്യവുമില്ലാതെ ജീവിക്കുന്ന ഈ നാൽക്കാലികൾ എന്തു പാപം ചെയ്തിട്ടാണെന്ന് മാത്രം മനസിലാകുന്നില്ല. വൈകുന്നേരത്തെ യാത്രയിൽ കണ്ടൊരുContinue reading “നന്മ _മരങ്ങൾ”

മാങ്ങാ ബോംബ് !!

രാത്രിയാണ് നല്ല നിലാവുള്ള കറുത്തിരുണ്ട രാത്രി !!! ഈ പറയുന്ന കഥയിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും തികച്ചും സാങ്കൽപ്പികമാണ്….ദയവു ചെയ്തു അങ്ങനെ വിശ്വസിക്കുക, അല്ലാത്ത പക്ഷം ഇതൊരു ഏറ്റു പറച്ചിലോ ചുരുളഴിയുന്ന ഒരു രഹസ്യമോ ആയിപ്പോകും !!! നാട്ടിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഒട്ടുമിക്കവർക്കും വൈകുന്നേര സമയത്തെ ആശ്വാസമായ കളിസ്ഥലങ്ങൾ ആയിരിക്കും, ഈ കഥയിൽ അത് ആക്കാംപാടം ആകുന്നു. വിഷുവിന്റെ തലേദിവസം രാത്രിയിൽ ഒട്ടുമിക്ക സുഹൃത്തുക്കളും അവിടെ ഒത്തുകൂടും. അതിരാവിലെ പ്രിയപ്പെട്ട നാട്ടുകാരെ കാട്ടി കൂട്ടുവാനുള്ള തട്ടിക്കൂട്ട് കണിയൊക്കെContinue reading “മാങ്ങാ ബോംബ് !!”

ഒരു പത്തനംതിട്ട വെള്ളമടി

അച്ചാറും തണുത്ത വെള്ളവും പത്തനംതിട്ട കളികൾ പറഞ്ഞു തന്ന സുഹൃത്തിന്റെ വെള്ളമടി കഥ അതിലും നന്നായി തോന്നി !!! വെറുതെ ഇരുന്ന സമയത്താണ് കക്ഷി കാട് കയറി തുടങ്ങിയത്, പഴയ കാര്യങ്ങളൊക്കെ ഓരോന്നായി എന്നോട് പറഞ്ഞു തുടങ്ങി. നല്ലൊരു അനുഭവ കഥ പ്രതീക്ഷിച്ച എനിക്ക് അങ്ങോനൊന്ന് കിട്ടി… യു. പി സ്കൂളിൽ പഠിക്കുന്ന സമയം അവരുടെ അവസാനത്തെ ക്രിസ്തുമസ് ആഘോഷം വന്നെത്തി. അവസാനത്തേത് എന്ന് പറഞ്ഞാൽ അവരെല്ലാം ഏഴാം ക്ലാസ്സിലാണ് അന്ന്. സൈക്കിൾ നല്ലതുപോലെ വഴങ്ങുന്ന എന്റെContinue reading “ഒരു പത്തനംതിട്ട വെള്ളമടി”

അവസാനം

“അയ്യോ കൊല്ലരുതേ…” മനസ്സിനെ വല്ലാതെ വിഷമത്തിലാഴ്ത്തുന്ന ഈ നിലവിളിയ്ക്ക് പിന്നിലൊരു സംഭവമുണ്ട് !!! ദയവു ചെയ്തു മനസ്സിന് കട്ടിയില്ലാത്ത കുഞ്ഞ് പുള്ളേരും ഗർഭിണികളും ഇത് വായിക്കരുത്, നിയമപ്രകാരമുള്ള ഒരു മുന്നറിയിപ്പാണ് !! വളരെ ശാന്തമായ ഒരു ദിവസമായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് വരുന്ന ഫാനിന്റെ കാറ്റിൽ മതിമറന്ന് ഇരിക്കുമ്പോഴാണ് അകലെ വല്ലാത്ത ബഹളം അവരുടെ ശ്രദ്ധയിൽ പെട്ടത്. അകലെ സുഹൃത്തുക്കളുടെ നിലവിളിയും, ജീവനും കയ്യിലെന്തിയുള്ള ഓട്ടവും മനസ്സിനെ മരവിപ്പിച്ചു കളയുന്ന ഒന്നായിരുന്നു. തലമൂത്ത കാരണവർ ഇതൊക്കെ കണ്ടുകൊണ്ട് സ്തംഭിച്ചുContinue reading “അവസാനം”

സ്നേഹപൂർവ്വം

നല്ലത് മാത്രം പുറത്തൊക്കെ ഇപ്പോൾ നല്ല തിരക്കാണ്‌ !! എന്തിനാണ് ഈ ജാഗ്രത നിർദ്ദേശങ്ങൾ എന്നൊക്കെ തോന്നിപ്പോകും വിധമുള്ള ആൾക്കൂട്ടങ്ങളും, കടകളിലെ തിരക്കുകളും. ഇതെല്ലാം കാണുമ്പോൾ ദേഷ്യം വരാൻ കാരണം മറ്റു ചിലരാണ്‌. രണ്ടു ചെവികളിലും കൂടി തല താങ്ങി നിർത്തും വിധം താടിയിൽ മാസ്‌ക് അണിഞ്ഞു നിൽക്കുന്നവർ. പോലീസിനെ പേടിച്ചു മാത്രം മാസ്ക് ധരിക്കുന്ന ഇവറ്റകളെ കാണുമ്പോൾ വല്ലാത്ത ദേഷ്യമാണ് വരുന്നത്. ഇങ്ങനെ ഒന്നുരണ്ടെണ്ണത്തിനെ കണ്ടുകൊണ്ടാണ് വഴിയിലേക്ക് ഇറങ്ങിയത്, നേരത്തെ കണ്ടു ശീലിച്ചതുപോലെ തിരക്കൊഴിഞ്ഞ റോഡ്Continue reading “സ്നേഹപൂർവ്വം”

വള്ളം ; വെള്ളം

“ചിത്തിര തോണിയിൽ അക്കരെ പോകാം… “ പഴയൊരു പാട്ടിന്റെ വരിയാണ്, പാട്ടുപോലെ തന്നെ വർഷങ്ങൾ പഴക്കമുള്ള ഒരു സംഭവമാണ്‌ ഇന്ന് പങ്കു വെയ്ക്കാമെന്നു കരുതുന്നതും !! തൊട്ടടുത്ത് കല്യാണം നടക്കുകയാണ്. എല്ലാവരും തിരക്കും കാര്യങ്ങളുമൊക്കെയായി ഓടി നടപ്പാണ്. ആരും തന്നെ വെറുതെ നിൽക്കുന്നില്ലായിരുന്നു. പണ്ടത്തെ കല്യാണമൊക്കെ അങ്ങനെയല്ലേ?? പാചകം ചെയ്യുവാൻ തന്നെ ബന്ധുക്കളും മറ്റുള്ളവരുമൊക്കെ നന്നേ വിയർക്കേണ്ടി വന്നിരുന്നു, അന്നൊക്കെ പന്തലിടുന്നതും, പാചകം ചെയ്യുന്നതും, വീടിനെ മോഡി(മോദി അല്ല !!!) പിടിപ്പിക്കുന്നതും എല്ലാവരും കൂടിയായിരുന്നു. അതുകൊണ്ട് തന്നെContinue reading “വള്ളം ; വെള്ളം”

അത്ത_ഉപ്പുകളം

ഇനിയും മാറ്റങ്ങളോ !!! തലേദിവസം തന്നെ അനിയനുമായി പോയി തൊട്ടടുത്ത തോട്ടിൽ നിന്നും നല്ല വെളുത്ത മണ്ണ് തന്നെ വാരിയെടുക്കും. വല്യ അഭിമാനത്തോടെ തൊട്ടപ്പുറത്ത് വീടിന്റെ മുൻപിലൂടെ അവനോടും സംസാരിച്ചു നടക്കും. ഈ സംസാരത്തിന്റെ ഇടയിൽ ഇടയ്ക്ക് അടുത്ത വീട്ടിലോട്ടും ഒന്ന് നോക്കികളയും, എന്താണെന്നല്ലേ അവിടെ ആരെങ്കിലുമുണ്ടെങ്കിൽ ഈ മണ്ണ് എന്തിനാണെന്ന് ചോദിക്കണം അത്ര തന്നെ. അങ്ങനെ ചോദിച്ചാലല്ലേ അത്തപൂക്കളം ഇടുന്ന കാര്യം നാലാള് അറിയണത് !!!!ചെറുപ്പത്തിൽ ആയതുകൊണ്ട് തന്നെ ഇതൊക്കെ ഒരുപാട് സന്തോഷവും അഭിമാനവും തരുന്നContinue reading “അത്ത_ഉപ്പുകളം”

വായു

വളരെ വേഗത്തിൽ പോകുന്ന സൈക്കിൾ, ഏകദേശം 40 km വേഗതതെയെങ്കിലും ഉണ്ടാകും !!! ലോകത്ത് ഏറ്റവും സന്തോഷവും സമാധാനവും കിട്ടുന്നത് ചെടികളെ പരിപാലിക്കുമ്പോഴാണ് (എന്റെ കാര്യമാണ് ). ചിലതൊക്കെ നിറമുള്ള പൂക്കൾ കാട്ടി നമ്മെ പുഞ്ചിരിച്ചു കാണിക്കും. നനച്ചു തുടങ്ങുമ്പോൾ ഇനിയും ഒഴിച്ചോ എന്ന കണക്കിന് തലകുനിച്ചു നിന്ന് കുണുങ്ങി ചിരിക്കും, അന്നത്തെ വിശേഷങ്ങൾ പലതും പറയുകയും ചെയ്യും. ഇവറ്റകളെ കണ്ണുമടച്ചു സ്നേഹിക്കാം, ഒരു നോട്ടം കൊണ്ടുപോലും വേദനിപ്പിക്കില്ല.പൂക്കൾ ഒക്കെ വിരിച്ചു എല്ലായ്പോഴും സ്നേഹം ചൊരിഞ്ഞു നിൽക്കും,Continue reading “വായു”