Design a site like this with WordPress.com
Get started

ഗോൾഡ് ഫിഷ്

ആ ചില്ലുകുപ്പിയ്ക്ക് ഉള്ളിൽ രക്ഷപ്പെടുവാനായി നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോഴും കാഴ്ചക്കാരന് അതൊരു ഭംഗിയുള്ള കാഴ്ചയായി മാറി. വിവാഹ സൽക്കാര ചടങ്ങിനിടയിൽ കണ്ട ഒരു ചെറിയ വലിയ കാര്യമാണ്.ഭംഗിയായി അലങ്കരിച്ച ഭീമൻ മുറിയ്ക്കുള്ളിൽ ഒരുപാട് തീൻമേശകൾ സജ്ജീകരിച്ചിരുന്നു.പാട്ടും ബഹളവുമായി ചിലരൊക്കെ വേദിയിലേക്കും നോക്കി ഒരേ ഇരിപ്പാണ്. എന്നാൽ ചുരുക്കം മനുഷ്യർ തീൻമേശയുടെ ഒത്ത നടുവിലിരിക്കുന്ന ചില്ലുപാത്രത്തിൽ എന്തൊക്കെയോ കാര്യമായി ചെയ്യുന്നു. അൽപ്പം വെള്ളത്തിൽ കുറച്ചു പൂക്കൾ കുത്തി നിർത്തിയിരിക്കുന്നു, ഇതിനിടയിൽ ഭംഗിയുള്ള ഒരു ഗോൾഡ്‌ഫിഷ് വല്ലാത്ത നെട്ടോട്ടമാണ്. പൂവുകളുടെ തണ്ടുകൾContinue reading “ഗോൾഡ് ഫിഷ്”

കരിമരുന്ന് കലാകാരൻ

ഇനിയും പടക്കം പൊട്ടിയ്ക്കാൻ അറിയാത്തവരുണ്ടേൽ വിഷമിക്കണ്ട !!എന്റെ പക്കൽ ഒരു സുഹൃത്തുണ്ട് ആളിത്തിരി പ്രൊഫഷണൽ കരിമരുന്നു കലാകാരനാണ്. അൽപ്പം പഴയൊരു സംഭവമാണ് അന്ന് ഈ മഹാപാപി ഹൈ സ്കൂൾ കാലഘട്ടതിലേയ്ക്ക് കാലെടുത്തു വച്ചതെ ഉണ്ടായിരുന്നുള്ളു. രണ്ടു മാസം കിട്ടുന്ന അവധിയുടെ ഭൂരിഭാഗവും അമ്മയുടെ ചേച്ചിയുടെ കോട്ടയത്തുള്ള വീട്ടിലാണ് നിൽക്കുന്നത്. അവിടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്, അവരൊക്കെയായി അവധിക്കാലം ആർത്തുല്ലസിച്ചങ്ങനെ നടക്കും. അതൊക്കെ കുട്ടിക്കാലത്തെ സുവർണ്ണ ദിനങ്ങൾ ആയിരുന്നു. അവിടെ എനിക്കൊരു സുഹൃത്തുണ്ട്, വിഷ്ണു. ചിലപ്പോഴൊക്കെ കയ്യിൽ കിട്ടുന്നത്Continue reading “കരിമരുന്ന് കലാകാരൻ”

സമാധാനം

എന്റെ അറിവിൽ അന്നും ഇന്നും ഏറ്റവും സമാധാനം ലഭിക്കുന്ന അവസ്ഥ ദാരിദ്ര്യം തന്നെയാണ്. സംഗതി ഒരൽപ്പം പഴകി ദ്രവിച്ച ഓർമ്മകളിൽ ഒന്നാണ്. അവിടെയിവിടെയായി ചിലതൊക്കെ ഓർക്കുന്നു എന്നുമാത്രം. അച്ഛൻ അന്ന് IIWT കോട്ടയം സ്ഥാപനത്തിൽ ഗ്യാസ് വെൽഡിങ് പഠിപ്പിക്കുന്ന ജോലിയിൽ ആയിരുന്നു. പൊടുന്നനെ ആ സ്ഥാപനം അങ്ങ് പൂട്ടി. കഷ്ട്ടം എന്ന് പറഞ്ഞാൽ മതിയല്ലോ, മസാവസാനം തീർക്കാൻ വച്ചിരുന്ന ചില കടങ്ങൾ ഒക്കെയും മുഖാമുഖം വന്ന് പല്ലിളിച്ചു കാട്ടി നിന്നു. അവസ്ഥ!!! കുത്തരിയിൽ നിന്നും നല്ല വെളുത്തContinue reading “സമാധാനം”

ലോട്ടറി

രഹസ്യം അച്ഛൻ എടുത്തു കൂട്ടിയ ലോട്ടറി ടിക്കറ്റുകൾ നല്ലൊരു ശതമാനം വരുമാനം കാർന്നു തിന്നുകൊണ്ടിരുന്നു!! ചിലപ്പോഴൊക്കെ എനിക്ക് വല്ലാതെ ദേഷ്യവും സങ്കടവുമൊക്കെ തോന്നിയിട്ടുണ്ട് ഇതു കണ്ടിട്ട്. ഇത്രയും നാളുകൾ ലോട്ടറി ടിക്കറ്റ് എടുത്തു കളഞ്ഞ കാശുണ്ടായിരുന്നെങ്കിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമായിരുന്നു, ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് ഞാൻ കുറ്റപ്പെടുത്തിയിട്ടുമുണ്ട്!!! ഇതെല്ലാം ഇന്ന് എന്നെ വല്ലാതെ കുത്തി നോവിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം അരങ്ങേറിയത്, ഒരുപാട് നല്ലൊരു ആലോചന പ്രിയപ്പെട്ടവൾക്ക് വന്നപ്പോഴാണ് വീട്ടിൽ നിന്നും ഒന്ന് വിളിപ്പിക്കുന്ന കാര്യം ഓർമ്മയിൽContinue reading “ലോട്ടറി”

അൽപ്പ സമയം കാലൻ…

മൈ#@* ബ്രേക്ക് കാണുന്നില്ലെടാ, അതെവിടെയാ… കഥയും കളിയും ചിരിയുമൊക്കെയായി ആ ദിവസം ആഘോഷിച്ചു നടന്നു. അല്ല,ഇതല്ലാതെ മറ്റു പരിപാടികളൊന്നും അന്ന് പ്രത്യേകിച്ചില്ലായിരുന്നു !!!തേരാപാരാ നടക്കുന്ന സമയത്താണ് ഉണ്ണിക്കുട്ടൻ ജോൺസൻ ചേട്ടായീടെ വെള്ളിമൂങ്ങ (ഓട്ടോറിക്ഷ ) യുമായി പറന്നെത്തിയത്. പുതിയ കഥാപാത്രമാണ് ജോൺസാണ്ണൻ, അൽപ്പം വിക്കും മെലിഞ്ഞ ശരീര പ്രകൃതിയും പിന്നെ വെള്ളമടിച്ചു കഴിഞ്ഞാൽ ശക്തിമരുന്ന് കഴിച്ച നമ്പോലനെപ്പോലെ അതി ശക്തനായി പിന്നീട് പഴയ പ്രതികാരങ്ങൾ ചെയ്തു തീർക്കാൻ ഇറങ്ങി തിരിക്കുന്നതും ഒഴിച്ച് നിർത്തിയാൽ ആളൊരു സാധു മനുഷ്യജീവിയാണ്,Continue reading “അൽപ്പ സമയം കാലൻ…”

ഹായ് പച്ച !!

എന്തു സ്നേഹമാണ് അവറ്റകൾക്ക് വൈകുന്നേരമായപ്പോഴേയ്ക്കും കളിയെല്ലാം നിർത്തി വീട്ടിൽ വന്ന് കുളിച്ചൊരുങ്ങി, നാട്ടിലെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ചടങ്ങിന് പങ്കെടുക്കാനുള്ള തിരക്കിലാണ് !!! ആൽത്തറയിൽ നിന്നും സുന്ദരിമാർ നിരനിരയായി താലവും കയ്യിലേന്തി അമ്പലത്തിലേക്കുള്ള പോക്കാണ്. ഞങ്ങളാകട്ടെ ഇതെല്ലാം നോക്കിക്കണ്ടു കൂടെയങ്ങു നടക്കും. ഓട്ടോറിക്ഷയിൽ ഭയങ്കരനൊരു ലൈറ്റ് വച്ചുകെട്ടിയാണ് നടപ്പാതയിൽ സുന്ദരിമാർക്ക് വെളിച്ചം കാട്ടുന്നത്. ഇതൊന്നും പോരാഞ്ഞിട്ട് താളത്തിൽ നടക്കുവാൻ അതിമനോഹരമായ വാദ്യ മേളങ്ങളും മുൻപിലുണ്ടാകും, എന്നാൽ ഇതിനെല്ലാം പുറമെ ആടിയുലഞ്ഞുകൊണ്ട് ചില കക്ഷികളെയും ഇതിനിടയിൽ കാണാൻ കഴിയും.Continue reading “ഹായ് പച്ച !!”

ഇന്റർപോളി കലോത്സവം ; ഭാഗം -3

കോളേജിലെ ഗുണ്ടയായിരുന്ന വനിത… കിളി എന്ന് സ്നേഹത്തോടെ വിളിച്ച പ്രിയപ്പെട്ട ഗുണ്ടയും, തടിച്ചിയും നവ്യയും ഒക്കെ മാർഗം കളിയുടെ തിരക്കിൽ അകപ്പെട്ടിരുന്നു. പലക കൊണ്ട് തീർത്ത സ്റ്റേജ് പൊളിഞ്ഞു വീഴാൻ ഇവരൊക്കെ തന്നെ ധാരാളമായിരുന്നു.ഇങ്ങനെ കാര്യങ്ങൾ പലതും പറഞ്ഞുകൊണ്ട് വേദിയുടെ പിന്നിൽ നിന്നും കിളിയുടെ ഫോട്ടോ ഒരെണ്ണം എടുക്കാനുള്ള ശ്രമത്തിലായിരുന്നു ഈയുള്ളവൻ. കാരണം അര കിലോയോളം വരുന്ന പെയിന്റ് അടിച്ചാണ് സുന്ദരി ഒരുങ്ങി നിന്നത് !!!(നവ്യയുടെയും തടിച്ചിയുടേയുമൊക്കെ മണിക്കൂറുകൾ കിടന്നുള്ള പരിശ്രമമാണ്!! ). അങ്ങനെ എല്ലാ സുന്ദരിമാരുംContinue reading “ഇന്റർപോളി കലോത്സവം ; ഭാഗം -3”

ഇന്റർപോളി കലോത്സവം; ഭാഗം -2

പോളി ശരത്ത് എം. എ ഒരുകാര്യം മാത്രം മറന്നു പോകാൻ പാടില്ല ! ആ നാടൻ പാട്ട് വേദിയുടെ മുൻപിലിരുന്ന ഒട്ടു മിക്കവരും ഫോണിൽ വീഡിയോ പകർത്തിയിരുന്നു, നമ്മുടെ പ്രിയപ്പെട്ട നാടൻപാട്ട് സംഘം വേദിയിൽ പ്രവേശിക്കുന്നതിന് മുൻപ് വരെ…കൂടാതെ ആ വേദിയിലെ അവസാന പരിപാടിയും ഇതായിരുന്നു. അങ്ങനെ ആവേശം അതിരു കടന്നു, കോളേജിലെ രാത്രി വാസങ്ങളിൽ പാടി തിമർത്ത നാടൻ പാട്ട് ഏതാനും നിമിഷങ്ങൾക്കുള്ളിൽ അനുഗ്രഹീത ഗായകൻ അനന്ദു എം എ യും പ്രിയപ്പെട്ട അനുജന്മാരും വേദിയിൽContinue reading “ഇന്റർപോളി കലോത്സവം; ഭാഗം -2”

ഇന്റർപോളി കലോത്സവം_ഭാഗം -1

അധികം എഴുതുവാൻ തലയ്ക്കുള്ളിലെ സുഹൃത്തുക്കൾ അനുവദിക്കാറില്ല, ഒരുപാട് സമയമുള്ള നോട്ടവും എഴുത്തും വല്ലാത്ത ബുദ്ധിമുട്ടായി തുടങ്ങിയിരിക്കുന്നു. തലയ്ക്കുള്ളിൽ ആൾതാമസം മാത്രമല്ല അവർ സ്ഥിരമായി വല്ലാത്ത കൊത്തുപണിയിലാണ് !!!അതുകൊണ്ട് തന്നെ ഈ അനുഭവം രണ്ടു ഭാഗങ്ങളായി എഴുതുന്നു… രണ്ടാം വർഷ വിദ്യാർത്ഥിയായി നാട്ടകം പോളിയിൽ പഠിക്കുമ്പോൾ കടന്നു വന്നൊരു വസന്ത കാലം, അങ്ങ് കാസർഗോഡൻ കലോത്സവം. ഇതെന്റെ മാത്രം വസന്ത കാലമല്ല, Sfi എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ പതിനാലു ജില്ലകളിലെ കലാലയങ്ങളുടെ വസന്ത കാലമായിരുന്നു. കലോത്സവത്തിന്റെ എല്ലാContinue reading “ഇന്റർപോളി കലോത്സവം_ഭാഗം -1”

തേങ്ങാ കള്ളന്മാർ

സംശയമാണ്….ഒരുപാട് നാളുകളായി ഇതിങ്ങനെ കിടക്കുന്നു. അങ്ങനെ ഇന്നത്തെ സംഭവം വല്ലാതെ ആശയക്കുഴപ്പത്തിലാക്കി !!! രാവിലെ തന്നെ പറമ്പിൽ നാല് തേങ്ങുകയറ്റക്കാർ എത്തി. മുഴുവൻ അഞ്ചു കക്ഷികൾ ഉണ്ടായിരുന്നു, കൂട്ടത്തിൽ പ്രായം ചെന്ന അഞ്ചാമൻ താഴെ വീഴുന്ന തേങ്ങകൾ ഓരോന്നായി പെറുക്കി കുട്ടയിലിട്ട് ചുമന്നു ഒരു സ്ഥലത്ത് കൂട്ടിക്കൊണ്ടിരുന്നു !!! കൂടാതെ മറ്റു തെങ്ങു കയറ്റക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് അയാൾ വല്ലാത്ത തിരക്കിലായിരുന്നു. തിരക്കിട്ട പണികൾക്കിടയിൽ അദ്ദേഹം ഇടയ്ക്ക് കുട്ട പൊക്കി തലയിൽ വെയ്ക്കാൻ ഈ മഹാപാപിയുടെContinue reading “തേങ്ങാ കള്ളന്മാർ”

മര്യാദക്കാർ

നന്മയുള്ള ലോകമേ… നേരം ഇരുട്ടി തുടങ്ങിയപ്പോഴാണ് പുറത്തേയ്ക്ക് ഇറങ്ങിയത്.ഇരു കാലുകളും നിലത്തുരച്ചു നിർത്തേണ്ട ഗതികേടിലായ സ്കൂട്ടറിനെയും ഒപ്പം കൂട്ടി.അതുകൊണ്ട് തന്നെ പതിവിലും വളരെ പതുക്കെയായിരുന്നു യാത്ര, ഇരുട്ട് വീണ വഴിയിൽ വഴിവിളക്കുകൾ ഒന്നും തെളിഞ്ഞു കണ്ടില്ല.ആകെയുള്ളത് യാത്രക്കാരുടെ കണ്ണിൽ ഇടിച്ചു കയറാൻ നിൽക്കുന്ന കള്ള പ്രാണികളുടെ കൂട്ടവും വഴിയോരങ്ങളിൽ ഇരുന്ന് കാര്യമായി സംസാരിക്കുന്ന നായ്ക്കളുടെ കൂട്ടവുമായിരുന്നു.ഇവര് രണ്ടുപേരും പ്രശ്നക്കാരായിരുന്നു, ആദ്യ വളവു തിരിയുമ്പോഴേയ്ക്കും പ്രാണികളിൽ ഒരുവൻ കണ്ണിനുള്ളിൽ കയറി കൂടി. പെട്ടന്ന് തന്നെ എടുത്തു കളഞ്ഞത് കൊണ്ട്Continue reading “മര്യാദക്കാർ”

ഭയങ്കരൻ തല്ല്

തല്ലിയ പ്രമുഖരെയോക്കെ അൽപ്പ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോളേജിന് പരിസരമുള്ള ഒരു ബാങ്കിന്റെ മുൻപിൽ വെച്ച് കയ്യും കാലുമൊക്കെ ഒടിഞ്ഞ നിലയിൽ കണ്ടെത്തി, കഷ്ട്ടം തന്നെ. അതെല്ലാം കഴിഞ്ഞ് അവരൊന്നു നേരെ നടക്കാറായപ്പോഴേയ്ക്കും ഈ മഹാപാപിയുടെ കേസിന്റെ അടിസ്ഥാനത്തിൽ പതിനാല് ദിനങ്ങൾ ജയിലിലും കഴിച്ചു കൂട്ടി !!! അന്നൊരു വൈകുന്നേരം കോളേജിൽ നിന്നും തിരികെ പോരുമ്പോൾ പ്രിയപ്പെട്ടവൻ ഗോകുലും കൂടെയുണ്ടായിരുന്നു. വൈകുന്നേരത്തെ ഇളം വെയിലും കാറ്റുമൊക്കെ കൊണ്ട് ഒരു ബുള്ളറ്റ് യാത്ര… (തെറ്റിദ്ധരിക്കണ്ട ഈ മഹാപാപിയുടെ വണ്ടിയല്ല കൂടപ്പിറപ്പ്Continue reading “ഭയങ്കരൻ തല്ല്”

നല്ലകാര്യം അത്രമാത്രം !!

മഹാപാപങ്ങൾക്ക് ഇടയിൽ… ആകെ തണുത്ത അന്തരീക്ഷമായിരുന്നു. പണ്ടൊക്കെ സ്കൂൾ തുറക്കുന്ന സമയത്തുള്ള ജൂൺ ജൂലൈ മഴയൊക്കെ ഇപ്പോൾ തോന്നുന്ന സമയങ്ങളിൽ പെയ്തു തുടങ്ങിയിരിക്കുന്നു, മൂടികെട്ടിയ ആകാശവും ചാറ്റൽ മഴയും ഈയിടയായി രാവിലെ മുതൽ വൈകുന്നേരം വരെ കിറുകൃത്യമായി വരുന്നുണ്ട്. പുറത്തെ കുളത്തിലെ തവള സന്തോഷം കൊണ്ടായിരിക്കും എല്ലായ്പോഴും ആകാശത്ത് നോക്കി ഭംഗിയായി കരയുന്നുണ്ട്.” പ്രിയപ്പെട്ട തവളേ നീയിങ്ങനെ ഉച്ചത്തിൽ കരഞ്ഞാൽ പരിസരത്തുള്ള നീർക്കോലി നിന്റെ കഥ കഴിക്കും, അവൻ പതിയെ വന്ന് നിന്നെ വിഴുങ്ങാൻ തുടങ്ങുമ്പോൾ ആലോചിച്ചിട്ട്Continue reading “നല്ലകാര്യം അത്രമാത്രം !!”

മരണം

ചിരി അങ്ങനെയാണല്ലോ… നാളുകൾക്ക് മുൻപ് എഴുതിയതിൽ നിറഞ്ഞു നിന്ന അയൽ പക്കത്തുള്ള ഒരു അമ്മുമ്മയെ പറ്റിയാണ് ഇത്. മാറ്റാരുമല്ല “തെറി താങ്ങി പുള്ള്” എന്ന അനുഭവ കഥയിൽ പറഞ്ഞ ചന്ദ്രാമ്മയുടെ കാര്യമാണ് !!! പാടത്തെ കളിയെല്ലാം കഴിഞ്ഞ് വീട്ടിൽ ചേക്കേറിയപ്പോഴാണ് അമ്മ കാര്യം പറഞ്ഞത് “ചന്ദ്രാമ്മയ്ക്ക് തീർത്തും വയ്യ “. കഷ്ട്ടം ഇടയ്ക്ക് ഇടയ്ക്ക് തെറിയും പറഞ്ഞു പരിചയം പുതുക്കിയിരുന്ന ആളിപ്പോൾ അവസാന സമയവും കാത്ത് കിടക്കുന്നു. അമ്മയും അച്ഛനും അങ്ങോട്ടേക്ക് പോയി,മരണം ഉറപ്പായപ്പോഴേയ്ക്കും ഞാൻ സുഹൃത്തുക്കളെContinue reading “മരണം”

ശക്തി ചരടുകൾ

പവർ…..അതൊരു സംഗതിയാണ് അങ്ങനെയിങ്ങനെയൊന്നും ആർക്കും കിട്ടില്ല !!! പണ്ട് നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴുണ്ടായ ഒരു ചെറിയ വല്യ കഥയാണ്, അന്ന് കയ്യിൽ കുറെയധികം ചരടുകൾ ഉണ്ടാകും. അമ്മയുടെ അതിരു കവിഞ്ഞ ഭക്തിയും സ്നേഹവും കരുതലുമെല്ലാം കയ്യിലെ ചരടുകളുടെ എണ്ണത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഇന്നും അതിന് കുറവൊന്നുമില്ല കേട്ടോ… അന്ന് കയ്യിൽ ചരട് കെട്ടി തരുമ്പോൾ ശക്തി കിട്ടാനാണെന്ന് അമ്മ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഞാനും അതൊക്കെ അതിരുകടന്ന് വിശ്വസിച്ചു പോയി…കുഞ്ഞല്ലേ അത്രേം ബുദ്ധിയെ ഉണ്ടായിരുന്നുള്ളു. ഒരിക്കൽContinue reading “ശക്തി ചരടുകൾ”