രാവിലെ ഉറക്കം മാറി കണ്ണു തുറന്നപ്പോൾ കണ്ടത് ഒരുകൂട്ടം ഉറുമ്പുകളെയാണ്. കട്ടിലിന്റെ ഒരു മൂലയ്ക്ക് നിന്നും വൻ ജാഥയാണ്. ഞാൻ സൂക്ഷിച്ചൊന്നു നോക്കി, കുറച്ചു കക്ഷികൾ പറ്റിപ്പിടിച്ചിരിക്കുന്ന എന്തിന്റെയൊ ചുറ്റിനും നിന്നുകൊണ്ട് വല്യ ചർച്ചയിലാണ്. ഒരുപക്ഷെ പ്രാർത്ഥിക്കുന്നതുമാകാം. എന്റെ സംശയം അതൊന്നുമല്ല ഇതൊക്കെ എവിടുന്നാണ് വരുന്നത്, വരുന്ന കാര്യമൊക്കെ മാറ്റി നിർത്തിയാലും ഇങ്ങനൊരു തരി സാധനം ഇവിടെ പറ്റി ഇരുപ്പുണ്ടെന്ന് ഇവറ്റകൾ എങ്ങനെ കണ്ടുപിടിക്കുന്നു !!! അപ്പോഴാണ് അത് ശ്രദ്ധിച്ചത്, കുറെയെണ്ണം എന്റെ കയ്യിലും പുതപ്പിന്റെ വശങ്ങളിലുമൊക്കെContinue reading “കാഴ്ച്ച”
Author Archives: KR
ഓം ഹ്രീം…
ഇനിയൊരു കൂടോത്രം ആയാലോ?? “അച്ഛനു പണിയൊക്കെ ഉണ്ടോടാ? “ ഇല്ല ചുറ്റിനും വേറെ ആരുമില്ല അപ്പോൾ ചോദ്യം എന്നോട് തന്നെ ഒന്ന് മൂളിക്കൊണ്ട് തലയാട്ടി !!! “അവളെ ഞാൻ രാവിലെ കണ്ടാരുന്നു” ആ പറച്ചിലിൽ അമ്മയാണ് ഒളിഞ്ഞിരിക്കുന്നതെന്ന് പെട്ടന്ന് കണ്ടെത്തി വീണ്ടുമൊന്ന് മൂളിക്കൊടുത്തു !!! സംഭവം ആളുമാറി ചോദിച്ചതാണ്, എന്നാലും അധികം സംസാരിച്ചു കൂട്ടാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് എല്ലാ ചോദ്യങ്ങൾക്കും പാറ പോലെ ഉറച്ചു നിന്ന് മൂളി കൊടുത്തു. “അമ്മ പറഞ്ഞാ, ആ സിന്ദൂന്റെ വീടിന്റെContinue reading “ഓം ഹ്രീം…”
മാലാഖയും സൂചിയും
തലയ്ക്കുള്ളിൽ വല്ലാത്ത വഴക്കും ബഹളവുമായി തുടങ്ങി, എന്തിനാണ് കൂടുതൽ പറയുന്നത് കഴിക്കുന്ന ഭക്ഷണം പോലും ഈ പ്രശ്നങ്ങൾ കാരണം വയറിനോട് പിണങ്ങി തിരികെ പോന്നു !!! ഇങ്ങനെയുള്ള പ്രശ്നങ്ങൾക്കിടയിൽ കുടുങ്ങി ഞാൻ വല്ലാത്തൊരു പരുവമായി. അവസ്ഥ ഇന്ന് ഉച്ചയോടു കൂടി മോശമായപ്പോൾ സുഹൃത്തുമായി അടുത്തുള്ള ആശുപത്രിയിൽ പോകുവാൻ തീരുമാനമായി. ഈ പ്രശ്നങ്ങൾ തുടങ്ങിയത് ഒരു ബൈക്ക് യാത്രയിൽ നിന്നായതു കൊണ്ട് ഞങ്ങൾ ഈ യാത്രയിൽ പ്രിയപ്പെട്ട സ്കൂട്ടറിനെ ഒപ്പം കൂട്ടി. “മാമനോട് ഒന്നും തോന്നല്ലേ ബൈക്കേ…” അങ്ങോട്ടുള്ളContinue reading “മാലാഖയും സൂചിയും”
ട്രാൻസ്ജെൻഡർ
തലയ്ക്കകത്ത് ആൾതാമസമില്ലെന്ന് കേൾക്കേണ്ടിവന്ന ഒരുപാട് പേരുണ്ടാകുമല്ലോ !! ഞാൻ അക്കൂട്ടത്തിൽ ഇല്ല, എന്താണെന്നല്ലേ?? എന്റെ തലയ്ക്കുള്ളിൽ ഒരു പറ്റം ശിൽപ്പികൾ താമസിക്കുന്നുണ്ട്. അതിശയം തോന്നേണ്ട അവർ വര്ഷങ്ങളായി എന്റെ തലയ്ക്കുള്ളിൽ താമസമാണ്. ഇടയ്ക്ക് ചില ദിവസങ്ങളിൽ ഉളിയും ചുറ്റികയുമൊക്കെയെയായി തലയ്ക്കുള്ളിൽ വല്ലാത്ത പണിയിലായിരിക്കും പഹയന്മാർ !!! നിർത്താൻ പറഞ്ഞാലും കേൾക്കില്ല, ഇനി കണ്ണു നിറഞ്ഞു തുളുമ്പിയാലും അവർക്ക് യാതൊരു പ്രശ്നവുമില്ല. ഇന്നലെ അവരുടെ പണി എന്തായാലും അപാരമായിരുന്നു. അല്ലയോ പ്രിയപ്പെട്ട മൈ@*#%ഗ്രെയ്ൻ മക്കളെ നിങ്ങളുടെ ഈ സേവനംContinue reading “ട്രാൻസ്ജെൻഡർ”
മുടന്ത്
ഒന്നു ചിരിച്ചു പോലും കാണിക്കാതെ മുടന്തി മുടന്തി നടന്നു പോയി. നല്ലൊരു ദിവസം എന്നു പറയുന്നതിനേക്കാൾ കുറച്ചു സംശയങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്ന ദിവസമാണെന്ന് പറയാനാണ് എനിക്ക് താല്പര്യം. വൈകുന്നേരം ആയപ്പോഴാണ് പുറത്തേയ്ക്ക് ഒന്നിറങ്ങിയത്, ഒരു കൂട്ടിനായിട്ട് സ്കൂട്ടറിനെ കൂടെ കൂട്ടി !! ആളിപ്പോൾ പഴയതു പോലെയല്ല, അസുഖങ്ങളെല്ലാം മാറി പുതിയൊരു ജീവിതത്തിൽ ആണ് . വർക്ക്ഷോപ്പിൽ കുറച്ചു പൈസ മുടക്കിയാലെന്ത്, ഇവനൊന്നു പഴയതു പോലെ ആയല്ലോ !! വഴിയിലേക്ക് എത്തിയതും പതിവില്ലാത്ത തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.Continue reading “മുടന്ത്”
തലയാട്ട്
ഇന്നത്തെ ദിവസം ഒരിക്കലും മറക്കാനാവാത്ത ഒന്നായിരുന്നു !!! രാവിലെ അത്യാവശ്യം വലിയൊരു ലിസ്റ്റുമായി കടയിലേയ്ക്ക് ഇറങ്ങിയതാണ് . മനുഷ്യരുള്ള സ്ഥലമാണോ ഇതെന്ന് അതിശയപ്പെട്ടു പോയി, വഴിയിലെങ്ങും ഒരാളെ പോലും കാണാനില്ല !! വളരെ ശാന്തമായ അന്തരീക്ഷം. കുറച്ചു മുൻപിലേക്ക് ചെന്നപ്പോഴാണ് അവിടെ കുറച്ചധികം പട്ടികൾ കൂട്ടത്തോടെ നിൽപ്പാണ്. ഒരെണ്ണം കിടക്കുന്നുണ്ട് നല്ല തടിച്ചുരുണ്ട വെളുത്ത പട്ടി, അതെ അവനായിരിക്കും ഇവറ്റകളുടെ നേതാവ് !! എന്റെ മുൻപേ ചിന്നം വിളിച്ചു ചീറി പാഞ്ഞു കയറിയ ഹതഭാഗ്യനായ ഫ്രീക്കൻ അവരുടെContinue reading “തലയാട്ട്”
വ്യത്യാസം
മുൻപിലുള്ള കസേരയിൽ അലസമായി ഇരുന്നുകൊണ്ട് കുറച്ചു കളർ പെൻസിലുകളുമായി അവൻ കളികളിൽ ആയിരുന്നു. തൊട്ടു മുൻപിലെ കൊച്ചു സ്‌ക്രീനിൽ കോമാളി വേഷവുമായി ഒരു സ്ത്രീ സംസാരിക്കുന്നു !!! പഞ്ചാബി വേഷമാണെന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയുന്നത് വല്യ ഉപകാരമായി,കാരണം അതെന്താണെന്ന് തിരിച്ചറിയാൻ പറ്റിയല്ലോ. കുറച്ചു കുട്ടികളെയും കൂട്ടത്തിൽ കണ്ടു. കഷ്ട്ടം തോന്നി പോയി, എല്ലാവരും മനസ്സില്ലാ മനസ്സോടെയാണ് ഇരുപ്പ്. ഇടയ്ക്ക് ഇടയ്ക്ക് മറ്റു ചിലർ കൂടി പഠിപ്പിക്കാൻ വരും, അതെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓൺലൈൻ ക്ലാസ്സ്Continue reading “വ്യത്യാസം”
ആനവണ്ടി
ഇന്ന് വഴിയിൽ വല്യ തിരക്കൊന്നും കണ്ടില്ല. എന്തായാലും വണ്ടി ഒന്ന് മാറ്റി ബ്രേക്ക് ഇല്ലാത്ത സ്കൂട്ടറിന് പകരം ബൈക്കിൽ ആണ് യാത്ര. ഇരുട്ട് വീണുതുടങ്ങിയ വഴിയുടെ ഇരുവശവും നിന്ന മരങ്ങൾ കുലുങ്ങി ചിരിച്ചു കാട്ടി. എതിരെ പാഞ്ഞു വന്ന ആനവണ്ടിയ്ക്ക് ഞാൻ ഒരുപാട് സ്ഥലം കടന്നു പോകുവാനായി നൽകിയിരുന്നെങ്കിലും, അതിയായ സ്നേഹം കൊണ്ട് തൊട്ടടുത്തുകൂടി കടന്നുപോയി. ഇനി ആദ്യ കാഴ്ച്ചയിൽ തന്നെ ബൈക്കിനോട് പ്രണയം തോന്നിയിട്ടാണോ ഈ പ്രകടനം നടത്തിയതെന്ന് ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലേലും ആനവണ്ടിയെ ഞാൻContinue reading “ആനവണ്ടി”
രണ്ടു യാത്രകൾ
രാവിലെ തന്നെ കൃത്യ സമയത്ത് കുളിച്ചുരുങ്ങി വഴിയിൽ വണ്ടിയ്ക്കായി കാത്തു നിൽപ്പാണ്. പുത്തൻ പാലത്തുള്ള ഗവൺമെന്റ് സ്കൂളിലെയ്ക്കും കുറച്ചു മാറിയുള്ള എൽ പി സ്കൂളിലേയ്ക്കുമുള്ള കുട്ടികളാണ് ഓട്ടോയിൽ. അങ്ങനെ ഓട്ടോ അടുത്തെത്തുമ്പോൾ ബാഗ് ഊരി സീറ്റിനു പിന്നിലിട്ട് ഏറ്റവും മുൻപിൽ തന്നെ തൂങ്ങി പിടിച്ചുകൊണ്ട് ഇരിക്കും. പഴയ ഓട്ടോയാണ്, കത്തിച്ചു വച്ച ചന്ദനത്തിരിയുടെ ഗന്ധവും വഴിയോട് ചേർന്നുള്ള ഓട്ടോയുടെ താഴ്ഭാഗവും ആ യാത്രകളെ കൂടുതൽ മനോഹരമാക്കി !!! ഇതൊക്കെ ആസ്വദിച്ചു മുൻപിലിരുന്ന് പോകുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു, ചിലപ്പോഴൊക്കെContinue reading “രണ്ടു യാത്രകൾ”
അടി ഇടി വെട്ട് കുത്ത്
എടുത്തു പറയുവാൻ വല്യ പ്രത്യേകതയൊന്നും ഇല്ലാത്ത വരണ്ട ദിവസം. കൂടെയുള്ള പത്തനംതിട്ടക്കാരൻ സുഹൃത്തിന് സ്വപ്നങ്ങളെപ്പറ്റി ഉച്ചകഴിഞ്ഞു തുടങ്ങിയ സംശയങ്ങളാണ്, ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നത്തിനു ഇത്ര മാത്രം സംശയമെന്താണെന്ന് ആലോചിച്ചു പോകും!!! എന്തായാലും അവന്റെ സംശയം കേൾക്കാൻ ഞാൻ തയ്യാറായി “അണ്ണാ, നമ്മളു കാണുന്ന സ്വപ്നം മറ്റാർക്കെങ്കിലും സംഭവിക്കുവോ? “ മൂർഖൻ പാമ്പിനെ ചവുട്ടിയ പോലെ ആയല്ലോ !! ഇതിനിപ്പോൾ എന്ത് മറുപടി കൊടുക്കാനാ !!! എന്തായാലും അങ്ങനെ ഒന്നില്ല എന്ന് ഞാൻ അവനോട് പറഞ്ഞു. എന്നിട്ടും മുഖത്തെContinue reading “അടി ഇടി വെട്ട് കുത്ത്”
അവസ്ഥ
വൈകുന്നേരത്തെ കാറ്റിനും ഇളം വെയിലിനും പകരം വെയ്ക്കുവാൻ മറ്റെന്തുണ്ട് !!! പുറത്തേയ്ക്കുള്ള യാത്രയിൽ പ്രിയപ്പെട്ട വണ്ടിയും കൂടെ കൂടി. ആള് മറ്റേ കക്ഷിയാണ്,സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന പ്രകൃതം. മുൻപ് സൂചിപ്പിച്ചത് പോലെ പുള്ളിയുടെ ബ്രേക്കിന്റെ കാര്യം ഇപ്പോഴും കഷ്ട്ടത്തിലാണ് !!! വണ്ടിയ്ക്ക് നിൽക്കാൻ തോന്നണം അല്ലെങ്കിൽ ചെറുതായിട്ട് കാലുകൾ നിലത്ത് ഉരച്ചു വേണം നിർത്താൻ. ഒറ്റ നോട്ടത്തിൽ വിമാനം തന്നെയാണ് ഇവിടെ ലാൻഡിംഗ് ഗിയർ കാലുകളാണ് എന്നു മാത്രം. കഴിഞ്ഞ ദിവസം സംഭവിച്ച ദുരനുഭവം ആവർത്തിക്കാതിരിക്കാൻContinue reading “അവസ്ഥ”
കാലൻ ഒരു നിസാരക്കാരനല്ല!
എന്തെങ്കിലുമൊക്കെ കാര്യങ്ങൾ ഓരോ ദിവസവും മുൻപിലേക്ക് കടന്നു വരികയാണ് പതിവ്, എന്നാൽ ഇന്നത്തെ സംഭവം ഞാൻ പോയി വാങ്ങിയതാണ് !! രാവിലെ എന്തെന്നില്ലാത്ത ഒരു സന്തോഷം നിറഞ്ഞു നിന്നിരുന്നു, വണ്ടിയോടിച്ചു പുറത്തിറങ്ങിയപ്പോൾ തന്നെ അതെല്ലാം തകിടം മറിഞ്ഞു !!! രണ്ടാമത്തൊരു വളവു തിരിഞ്ഞതും ഒരു ഓട്ടോ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ കടന്നു പോയി. നെഞ്ചിടിപ്പിന്റെ വേഗം ആ ഓട്ടോയെക്കാൾ കൂടുതലായിരുന്നു. അത്ഭുതം എന്തെന്നാൽ എന്റെ വണ്ടിയ്ക്ക് വല്ലാത്തൊരു പ്രത്യേകത കൈവന്നിരിക്കുന്നു, ബ്രേക്ക് രണ്ടും വലിച്ചു മുറുക്കിContinue reading “കാലൻ ഒരു നിസാരക്കാരനല്ല!”
കൊതിയൻ
വൈകുന്നേരം പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴേ വരവേറ്റത് നല്ലൊരിളം കാറ്റാണ്. അടുത്തിടെയായി ഇങ്ങനെ വല്ലപ്പോഴുമുള്ള കൊച്ചു യാത്രകളാണ് ആകെയുള്ള ഒരേയൊരു ആശ്വാസം. പുറത്തിറങ്ങിയാലും പതിവുപോലെ തന്നെ ആരെയും കാണാറില്ല. പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ഒരുപാട് കിളികൾ ചിലച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ പറക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഒരുപക്ഷെ ഇവിടുത്തെ ദയനീയ അവസ്ഥ കണ്ട് ആകാശത്തുകൂടി വിലാപ യാത്ര നടത്തുന്നതായിരിക്കും. ഇനിയെങ്ങാനും അങ്ങനെയാണ് സംഭവമെങ്കിൽ പേരറിയാത്ത കിളികളെ നിങ്ങൾ എത്ര വലിയ മനസ്സുള്ളവരാണ് !!!! വഴിയിൽ ബേക്കറിയുടെ അടുത്താണ് ആ മുഖം മുഖം ആദ്യമായിട്ടു കാണുന്നത്.Continue reading “കൊതിയൻ”
ചുംബനം
മഴയും മഴക്കാറുമെല്ലാം എങ്ങോട്ട് പോയതാണെന്ന് ഒരു നിശ്ചയമില്ലല്ലോ, നല്ല തെളിഞ്ഞൊരു അന്തരീക്ഷം കണ്ടതിൽ ഒരുപാട് സന്തോഷം തോന്നി.കാരണം മറ്റു ദിവസങ്ങളിൽ കാണാതിരുന്ന പലരും ഇന്ന് പുറത്ത് ചുറ്റി തിരിയുന്നുണ്ടായിരുന്നു !!മുറ്റത്തെ പൂക്കളെല്ലാം ഒരുപാട് സന്തോഷത്തോടെ ചാഞ്ഞും ചരിഞ്ഞും മറ്റു സുഹൃത്തുക്കളോട് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് നിന്നു.എല്ലാ ദിവസവും മുടങ്ങാതെ നോക്കുന്ന എന്നോട് ഒരക്ഷരവും മിണ്ടിയില്ല എന്നു മാത്രമല്ല തിരിഞ്ഞു നോക്കിയത് പോലുമില്ല !!! ഇങ്ങനെ വിടർന്നു നിന്ന് ഭംഗിയും സുഗന്ധവുമൊക്കെ തന്നു സന്തോഷിപ്പിക്കുന്നില്ലേ, അതു തന്നെ ധാരാളം. സമീപമുള്ളContinue reading “ചുംബനം”
തിന്നു കൊഴുക്കട്ടെ !!
കൃഷി കേൾക്കുമ്പോഴും കാണുമ്പോഴുമൊക്കെ വല്ലാത്ത അനുഭവമാണ് പാട ശേഖരങ്ങൾ. നെൽകൃഷി മാത്രമല്ല പലതരം കൃഷികളും കൃഷിക്കാരും ഇന്നീ നാട്ടിലുണ്ട്. എന്നാൽ കാലാവസ്ഥയുടെ കോരിചൊരിഞ്ഞുള്ള സ്നേഹം കാരണം വല്ലാതെ വഴിമുട്ടിയ അവസ്ഥയിലാണ് അവരെല്ലാം. രാവിലെ നെൽവയലുകൾ കാണുമ്പോൾ വല്ലാത്തൊരു ഭംഗിയാണ്. ഇളം പച്ച നിറത്തിൽ നിറഞ്ഞു നിൽക്കുന്ന ഞാറിൽ വെയിൽ തട്ടുമ്പോൾ മഞ്ഞു തുള്ളികൾ കുണുങ്ങി ചിരിക്കാറുണ്ട്, അതെ ഒരോ കർഷകരുടെയും കഠിനാദ്ധ്വാനമാണ് അവിടെ മുളച്ചു പൊന്തുന്ന പച്ചപ്പ് മുഴുവൻ. കുറെ അടുത്തറിഞ്ഞുള്ള നോട്ടത്തിൽ ആ വയലുകൾ മുഴുവൻContinue reading “തിന്നു കൊഴുക്കട്ടെ !!”